❝ സിദാനും പിള്ളേരും😁ഫുൾ ഹാപ്പി😍ഇതവണയും💪🏆ചരിത്രം
ആവർത്തിക്കാൻ⚽✌️തന്നെ പുറപ്പാട്, അദ്ദേഹത്തെ
ഒരിക്കലും നിങ്ങൾ പ്രായം വെച്ച് അളക്കരുത്❞

യുവേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ക്ലബ്ബാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്. 13 കിരീടങ്ങളാണ് അവരുടെ ട്രോഫി ഷെൽഫിലുള്ളത്. ഇന്നലെ പ്രീ ക്വാർട്ടർ രണ്ടാം പാദത്തിൽ ഇറ്റാലിയൻ ടീം അറ്റ്ലാന്റാക്കെതിരെ നേടിയ മികച്ച വിജയത്തോടെ രണ്ടു വർഷത്തിന് ശേഷം ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ റയൽ സ്ഥാനം പിടിച്ചിരിക്കുമാകയാണ്. കരിം ബെൻസിമയും ,സെർജിയോ റാമോസും,മാർക്കോ അസെൻസിയോയും നേടിയ ഗോളുകൾക്കായിരുന്നു റയലിന്റെ ജയം.

എന്നാൽ മത്സരത്തിൽ ഏറ്റവും കൂടുതൽ തിളങ്ങി നിന്ന താരമായിരുന്നു ക്രോയേഷ്യൻ മിഡ്ഫീൽഡർ ജനറൽ ലോക മോഡ്രിച്. ഇന്നലെ ഗംഭീര പ്രകടനം കാഴ്ചവെച്ച 35 കാരൻ നിത്യ ഹരിത താരത്തെ പരിശീലകൻ സിദാൻ വേണ്ടുവോളം പ്രശംസിക്കുകയും ചെയ്തു. മത്സരത്തിൽ അറ്റ്ലാന്റ ഗോൾ കീപ്പർ മാർക്കോ സ്‌പോർട്ടെല്ലോയുടെ കിക്ക് പിടിച്ചെടുത്ത് ബെൻസിമയുടെ ആദ്യ ഗോളിന് അവസരം ഉണ്ടാക്കി കൊടുത്തതും മോഡ്രിച്ചായിരുന്നു.“മോഡ്രിക് മികച്ച കളിക്കാരനാണെന്ന് നമുക്കെല്ലാവർക്കും അറിയാം, അയാൾക്ക് 35 വയസ്സ് പ്രായമുണ്ടായിരിക്കാം, പക്ഷേ അത് പിച്ചിൽ കാണിക്കാറില്ല ,” 2018 ന് ശേഷം ആദ്യമായി യൂറോപ്പിലെ അവസാന എട്ടിൽ എത്തിയതിനു ശേഷം സിദാനെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സസ്പെൻഷൻ മൂലം ഹോൾഡിങ് മിഡ്ഫീൽഡർ കാസെമിറോയുടെ അഭാവത്തിൽ ടോണി ക്രൂസുമായി ചേർന്ന് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും പന്ത് കൂടുതൽ കൈവശം വെക്കാനും അറ്റലാന്റയുടെ സമ്മർദ ഗെയ്മിനെ ഫലപ്രദമായി നേരിടാനും സാധിച്ചു.“ഓരോ കളിക്കാരനും അവരുടേതായ സ്വഭാവസവിശേഷതകളുണ്ട്, മിഡ്ഫീൽഡ് ജോഡി എന്ന നിലയിൽ ക്രൂസ്, മോഡ്രിക് അസാധാരണരാണ്,” ഫ്രഞ്ചുകാരൻ കൂട്ടിച്ചേർത്തു. 2018 ൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട മോഡ്രിക്, യൂറോപ്പിൽ ഏതാനും വർഷങ്ങൾ കൂടി തുടരാൻ തനിക്ക് മതിയായ യോഗ്യതയുണ്ട്.

” മോഡ്രിച്ചിന്റെ കളി കാണുമ്പോൾ അദ്ദേഹത്തിന് 27 വയസ്സ് മാത്രമാണ് പ്രായം എന്ന് തോന്നും ,ഒരാൾക്ക് എത്ര വയസ്സുണ്ടെന്ന് നോക്കരുതെന്നും പിച്ചിൽ ചെയ്യുന്നതാണ് പ്രധാനം” സിദാൻ കൂട്ടിച്ചേർത്തു.“താരത്തിന്റെ നിലവിലെ പ്രകടനത്തിലും , ഈ ക്ലബിനൊപ്പം നേടിയ എല്ലാ നേട്ടങ്ങളിലും മോഡ്രിച്ചിന് ഉയർന്ന തലത്തിൽ മത്സരിക്കുന്നത് തുടരാൻ ഇപ്പോഴും കഴിയുന്നുണ്ട് , അത് ചെയ്യുന്നതിന് എല്ലാ ദിവസവും കഠിനാധ്വാനം ചെയ്യേണ്ടി വരും .” സിദാൻ കൂട്ടിച്ചേർത്തു. പ്രതിരോധത്തിലും പന്ത് കൈവശമുള്ള സമയത്തും ഞങ്ങൾ ചെയ്യേണ്ടത് ഞങ്ങൾ കൃത്യമായി ചെയ്തു. ഇത് ഒരു പൂർണ്ണ പ്രകടനമാണെന്ന് ഞങ്ങൾക്ക് പറയാൻ കഴിയും. ” സിദാൻ മത്സര ശേഷം പറഞ്ഞു.

ഈ സീസണിൽ സ്ഥിരതയില്ലാത്ത പ്രകടനമാണ് കാഴ്ച വെക്കുന്നതെങ്കിലും ചാമ്പ്യൻസ് ലീഗിൽ ടീമിനുള്ള പരിചയസമ്പത്ത് ഒരിക്കൽ കൂടി റയൽ കാണിച്ചു തന്നു. വെറ്ററൻ താരങ്ങളായ ലൂക്ക മോഡ്രിച്ച്, റാമോസ്, ബെൻസിമ എന്നിവർ മികച്ച പ്രകടനം നടത്തിയതാണ് റയലിന്റെ വിജയം അനായാസമാക്കിയത്. മത്സരത്തിന് ശേഷം താരങ്ങളുടെ പ്രായമല്ല, അവരുടെ പ്രകടനമാണ് വിലയിരുത്തേണ്ടതെന്ന് നായകൻ സെർജിയോ റാമോസ് പറയുകയും ചെയ്‌തു.ആർക്കും ഞങ്ങളെ പ്രായം കൊണ്ട് അളക്കാൻ കഴിയില്ല. എല്ലായിപ്പോഴും ഞങ്ങൾ ഏറ്റവും മികച്ച കളി കാഴ്‌ച വെക്കാനാണ് ശ്രമിക്കുന്നത്. കളിക്കളത്തിൽ കാഴ്‌ച വെക്കുന്ന പ്രകടനമാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്.” മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ റാമോസ് പറഞ്ഞു.