❝ ലോക🏆⚽രാജ്യങ്ങൾക്ക് മുന്നിൽ💪🏆ഫ്രാൻസിനെ🇫🇷👌
ഫ്രാൻസാക്കിയ ഇതിഹാസം ⚽👑സിദാനും ചോദിക്കുന്നു
എന്ത് കൊണ്ടാണ് അവനു ഇന്നും💔😒 അവസരം ലഭിക്കാത്തത്❞

ഇനി എന്ത് ചെയ്താലാണ് ഫ്രഞ്ച് താരത്തിന് മുന്നിൽ ദേശീയ ടീമിന്റെ വാതിൽ തുറക്കുക. കഴിഞ്ഞ 5 വർഷമായി ഫ്രഞ്ച് ദേശീയ ടീമിൽ നിന്നും പുറത്താണ് സൂപ്പർ സ്‌ട്രൈക്കർ. മികച്ച ഫോമിലായിരുന്നിട്ടും താരത്തിനെ ടീമിലേക്ക് പരിശീലകൻ ദെഷാംപ്‌സ് പരിഗണിക്കുന്നില്ല . ഇതിനെതിരെ റയൽ പരിശീലകൻ സിദാൻ രംഗത്തെത്തിയിരുന്നു.ലോകകപ്പ് യോ​ഗ്യതാ പോരാട്ടങ്ങൾക്കുള്ള ഫ്രാൻസ് ദേശീയ ടീമിൽ കരീം ബെൻസിമയെ ഉൾപ്പെടുത്താത്തിൽ ഇതിഹസാതാരവും റയൽ മഡ്രിഡ് പരിശീലകനുമായ സിനദിൻ സിദാന് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

റയൽ മഡ്ര‍ിഡിൽ തകർപ്പൻ പ്രകടനം നടത്തുമ്പോഴും ദേശീയ ടീം ബെൻസിമയെ തഴയുന്നതിന്റെ കാരണം മനസിലാകുന്നില്ലന്നാണ് സിദാൻ പറയുന്നത്. ഇന്നലെ സെൽറ്റ വിഗോക്കെതിരെ റയലിന് വേണ്ടി രണ്ടു ഗോളുകൾ നേടിയ ബെൻസിമ ഈ സീസണിൽ 17 ലീഗ് ഗോളുകൾ നേടിയിട്ടുണ്ട്.എല്ലാ മത്സരങ്ങളിലും അവസാന ആറ് കളികളിൽ എട്ട് ഗോളുകൾ നേടിയിട്ടുണ്ട്.കരീമിന് എന്തുകൊണ്ട് ദേശീയ ടീമിൽ അവസരം കിട്ടുന്നില്ലെന്ന് എനിക്ക് മനസിലാകുന്നില്ല, എനിക്ക് മാത്രമല്ല ഒരുപാട് പേർക്ക് ഇതിന്റെ കാരണം മനസിലാകുന്നില്ല, അതേസമയം സമയം റയൽ മഡ്രിഡ് പരിശീലകനെന്ന നിലയിൽ ബെൻസിമ ക്ലബിൽ തുടരുന്നത് എനിക്ക് ​ഗുണമാണ്, റയൽ മഡ്രിഡിനായി തകർപ്പൻ പ്രക‌ടനമാണ് ബെൻസിമ നടത്തുന്നത്, സിദാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഒരു കാലത്ത് ഫ്രഞ്ച് ദേശീയ ടീമിൽ സ്ഥിരാം​ഗമായിരുന്നു സ്ട്രൈക്കറായ ബെൻസിമ. എന്നാൽ 2015-ന് ശേഷം ബെൻസിമ ഫ്രാൻസ് ജേഴ്സിയണിഞ്ഞിട്ടില്ല, ഫ്രഞ്ച് ടീമിലെ സഹതാരമായിരുന്ന മാത്യു വാൽബുവേനയെ ഒരു സെക്സ് ടേപ്പിന്റെ പേരിൽ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായശേഷമാണ് ബെൻസിമ ഫ്രാൻസ് ടീമിന് പുറത്തായത്. ബെൻസെമയെ സസ്പെൻഡ് ചെയ്യാനുള്ള ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്റെ പ്രാഥമിക തീരുമാനത്തെത്തുടർന്ന് ദെഷാംപ്‌സ് ബെൻസീമയെ അവരുടെ യൂറോ 2016 ടീമിൽ നിന്ന് ഒഴിവാക്കി.

തന്നെ പുറത്താക്കുന്നതിൽ ഫ്രാൻസിലെ വംശീയ വിഭാഗത്തിന്റെ സമ്മർദ്ദത്തിന് ദെഷാംപ്‌സ് വഴങ്ങിയിട്ടുണ്ടെന്ന് ബെൻസിമ പറഞ്ഞിരുന്നു. “ ദെഷാംപ്‌സ് ദേശീയ ടീം പരിശീലകനായിരിക്കുന്നിടത്തോളം കാലം എനിക്ക് തിരിച്ചുവരാൻ അവസരമുണ്ടാകില്ല,” ബെൻസെമ 2017 ൽ പറഞ്ഞു. അന്തരാഷ്ട്ര മത്സരങ്ങൾക്കായി സഹതാരങ്ങളായ റാഫേൽ വരാനെയും ഫെർലാൻഡ് മെൻഡിയെയും ഫ്രാൻസ് വിളിപ്പിച്ചിട്ടുണ്ട്. ഫ്രഞ്ച് ടീമിന് വേണ്ടി 81 മത്സരങ്ങളിൽ നിന്നും 27 ഗോളുകൾ നേടിയിട്ടുണ്ട്.