❝ സിദാൻ 🤍 റയൽ മാഡ്രിഡ് 👔👋 പരിശീലക
സ്ഥാനത്ത് നിന്നും പടിയിറങ്ങി ❞

ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞു.അത്ലറ്റികോ മാഡ്രിഡുമായുള്ള അവസാന ദിവസം വരെ നീണ്ട പോരാട്ടത്തിനൊടുവിൽ ലാ ലീഗ കിരീടം നഷ്ടപ്പെട്ടതും, ചാമ്പ്യൻസ് ലീഗ് സെമിയിൽ ചെൽസിയോട് പരാജയപ്പെട്ടതും, കോപ്പ ഡെൽ റേയുടെ അവസാന -32 ൽ നാലാം നിര ടീം അലോയ്കാനോയോട് പരാജയപെട്ടു പുറത്തായതും സ്ഥാനമൊഴിയുന്നതിനു കാരണമായി .റയലിനെ സംബന്ധിച്ച് കഴിഞ്ഞ പതിനൊന്നു സീസണിൽ ആദ്യമായി കിരീടമൊന്നുംനേടാൻ അധിക്കാത്ത സീസണായിരുന്നു ഇത്. ക്ലബ്ബിന്റെ നിരാശാജനകമായ സീസണിനെ തുടർന്നാണ് സിഡാനെയുടെ പുറത്തുകടക്കൽ.

2022 വരെ സിദാന് റയൽ മാഡ്രിഡിൽ കരാറുണ്ടായിരുന്നു. റയൽ മാഡ്രിഡ ഇത് സിദാന്റെ രണ്ടാം വരവായിരുന്നു. 2018 ൽ റയൽ വിട്ട സിദാൻ സാന്റിയാഗോ സോളാരിക്ക് പകരമായി 2019 മാർച്ചിൽ തന്നെ റയലിന്റെ പരിശീലകനായി സിദാൻ തിരികെ വന്നു. അതേ സമയം ടൂറിനിൽ വ്യക്തിമുദ്ര പതിപ്പിച്ച സിദാനെ പരിശീലകനാക്കാനുള്ള ശ്രമം യുവന്റസും ആരംഭിച്ചിട്ടുണ്ട്. പിർലോക്ക് കീഴിൽ കിരീടം നഷ്ടപ്പെട്ട യുവന്റസിന് ഇപ്പോൾ വേണ്ടത് ഒരു യൂറോപ്യൻ കിരിടമാണ്. ചാമ്പ്യൻസ് ലീഗ് സ്പെഷലിസ്റ്റായി സിദാനെ എത്തിക്കാനാണ് യുവന്റസ് ശ്രമിക്കുന്നത്. വൈകാതെ തന്നെ റയൽ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


സീസണൊടുവിൽ സിദാൻ ക്ലബ് വിടുമെന്നാണ് ആദ്യം കരുതപ്പെട്ടത്. എന്നാൽ അവസാനമത്സരദിനത്തിന് ശേഷവും ഇക്കാര്യത്തിൽ സിദാൻ തീരുമാനമൊന്നുമെടുത്തിരുന്നില്ല. എന്നാൽ ബുധനാഴ്ച കളിക്കാരോടും തനിക്കൊപ്പം പ്രവർത്തിക്കുന്നവരോടും ക്ലബ് വിടുകയാണെന്ന് സിദാൻ അറിയിച്ചു. റയൽ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിനോടും സിദാൻ തന്റെ തീരുമാനം അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ. 2016 മുതൽ 2018 വരെ റയൽ പരിശീലകനായിരുന്നു സിദാൻ. അക്കാലയളവിലാണ് റയൽ തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീ​ഗ് കിരീടങ്ങൾ നേടി ചരിത്രമെഴുതിയത്, 2016-17 സ്പാനിഷ് ലീഗും നേടി.

പിന്നീട് ക്ലബ് വിട്ട സിദാൻ 2019-ൽ തിരിച്ചെത്തി. ചാമ്പ്യൻസ് ലീ​ഗിലെ നേട്ടം ആവർത്തിക്കാനായില്ലെങ്കിലും 2019-20 സീസണിൽ റയലിനെ ലാ ലി​ഗ ജേതാക്കളാക്കാൻ സിദാന് സാധിച്ചു.ഫ്രഞ്ച് താരം റയൽ മാനേജരായി തന്റെ രണ്ട് സ്പെല്ലുകളിൽ 11 ട്രോഫികൾ നേടിയിട്ടുണ്ട്. മുൻ യുവന്റസ് മാനേജർ മാസിമിലിയാനോ അല്ലെഗ്രി, ഇന്റർ മിലാനിൽ നിന്ന് സ്ഥാനമൊഴിയുന്ന അന്റോണിയോ കോണ്ടെ എന്നിവരുടെ പേരാണ് പകരക്കാരായി വരുന്നത്.