❝ ഇത് ശേഖരന്റേയും നീലന്റെയും
അവസാന 🔥⚽ എൽ ക്ലാസിക്കോ അല്ലന്ന്
സിദാൻ ❞

യൂറോപ്യൻ ഫുട്ബോളിൽ മാത്രമല്ല ലോക ഫുട്ബോൾ തന്നെ അതിശയത്തോടെ ഉറ്റുനോക്കുന്ന പോരാട്ടമാണ് എൽ ക്ലാസിക്കോ . സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും ബാഴ്സയും ഇന്ന് ഏറ്റുമുട്ടുമ്പോൾ ഏവരും ഉറ്റു നോക്കുന്നത് സൂപ്പർ താരം ലയണൽ മെസ്സിയിലേക്കാണ്. ഈ സീസൺ അവസാനത്തോടെ ബാഴ്സയുമായുള്ള കരാർ അവസാനിക്കുന്ന മെസ്സിക്ക് ഇനിയൊരു എൽ ക്ലാസിക്കോയിൽ കളിയ്ക്കാൻ സാധിക്കുമോ എന്ന് സംശയത്തിലാണ് ഫുട്ബോൾ പ്രേമികൾ. റയൽ ക്യാപ്റ്റൻ റാമോസിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.

എന്നാൽ ലയണൽ മെസ്സിയും സെർജിയോ റാമോസും തങ്ങളുടെ അവസാന ക്ലാസിക്കോ അല്ല കളിക്കുന്നതെന്നും ഇനിയും അവർ എൽ ക്ലാസിക്കോയിൽ ബൂട്ടകെട്ടുമെന്നും റയൽ ബോസ് സിനെഡിൻ സിഡാനെ പറഞ്ഞു. സ്പാനിഷ് തലസ്ഥാനത്ത് ശനിയാഴ്ച നടക്കുന്ന ഏറ്റുമുട്ടൽ സ്പെയിനിലെ മികച്ച രണ്ട് ക്ലബ്ബുകളിലെ ജോഡിയുടെ അവസാനത്തെ കരിയറായിരിക്കുമോ എന്ന് ചോദിച്ചപ്പോൾ മാഡ്രിഡ് കോച്ച് സിഡാനെ പറഞ്ഞു: “ഇല്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, “സെർജിയോ നാളെ കളിക്കാൻ പോകുന്നില്ല. ഇത് സങ്കടകരമാണ്, പക്ഷേ അദ്ദേഹം ഇവിടെ തുടരുമെന്ന് ഞാൻ ശരിക്കും പ്രതീക്ഷിക്കുന്നു,” പരിക്കേറ്റ 35 കാരനെക്കുറിച്ച് ഫ്രഞ്ച്കാരൻ കൂട്ടിച്ചേർത്തു.


സ്പാനിഷ് ഫുട്ബോളിനായി മെസ്സി ബാഴ്സയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും സിദാനെ പറഞ്ഞു, “ബാഴ്സലോണയിൽ തുടരാൻ മെസ്സിയെ അനുവദിക്കുക, അവിടെ അദ്ദേഹം നന്നായി കളിക്കുന്നുണ്ട് !” . കഴിഞ്ഞ ഞായറാഴ്ച സെവിയ്യയോട് അത്ലറ്റികോ പരാജയപ്പെട്ടതോടെ റയലിനും ബാഴ്സയ്ക്കും ഇവരെ മറികടക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.

റയൽ മാഡ്രിഡ് അത്ലറ്റികൊക്കെയ്‍ക്കൽ മൂന്നു പോയിന്റിനും ബാഴ്സയെക്കാൾ രണ്ടു പോയിന്റിനും പിറകിലാണ്. ഇന്നത്തെ മത്സരം ജയിച്ചാൽ താത്കാലികമായി റയലിന് ഒന്നാമതെത്താൻ സാധിക്കും. ഡിസംബറിന് ശേഷം ആദ്യമായി അറ്റ്ലെറ്റിക്കോ ഒന്നാം സ്ഥാനം നഷ്ടപ്പെടുകയും ചെയ്യും. ഫെബ്രുവരിയിൽ 10 പോയിന്റ് ലീഡ് നേടിയ ടീമാണ് അത്ലറ്റികോ മാഡ്രിഡ്. മെസ്സിയും റാമോസും ക്ലബ്ബുകളിൽ തുടരണമെന്ന അഭിപ്രായവുമായി ബാഴ്സ പരിശീലകൻ കൂമനും രംഗത്ത് വന്നു.