താൻ നേരിട്ട ഏറ്റവും കടുത്ത എതിരാളിയെ വെളിപ്പെടുത്തി സിനെദിൻ സിദാൻ

തന്റെ തിളങ്ങുന്ന കരിയറിനിടെ ക്ലബ്ബിനും രാജ്യത്തിനുമായി ബാലൺ ഡി ഓർ, ലോകകപ്പ്, യൂറോപ്യൻ ചാമ്പ്യൻഷിപ്പ്, ചാമ്പ്യൻസ് ലീഗ്, ലാ ലിഗ, സെരി എ എന്നിവ നേടിയ റയൽ മാഡ്രിഡ് മാനേജർ സിനെഡിൻ സിദാൻ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായി കണക്കാക്കുന്നു. കളിച്ച കാലഘട്ടത്തിൽ സിദാൻ നേടിയ വിജയങ്ങൾ റയൽ മാഡ്രിഡിലെ മാനേജർ ജീവിതത്തിലും തുടർന്നപ്പോൾ സീനിയർ ടീമിനെ മാനേജുചെയ്തതിന്റെ മൂന്ന് വർഷത്തിനുള്ളിൽ സിദാൻ 11 ട്രോഫികൾ നേടി.

photo courtesy / Twitter

ഡെയ്‌ലി മിററുമായുള്ള അഭിമുഖത്തിലാണ് സിനെഡിൻ സിദാൻ തന്റെ കളിക്കുന്ന ദിവസങ്ങളെക്കുറിച്ച് സംസാരിക്കുകയും മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ പോൾ സ്കോൾസിനെ തന്റെ ഏറ്റവും കടുത്ത എതിരാളിയായി തിരഞ്ഞെടുക്കുകയും ചെയ്തത്. ഒരു സമ്പൂർണ ഫുട്ബോളറായ സ്കോൾസിന്റെ കൂടെ ഒരു ടീമിൽ കളിക്കാത്തതിൽ വിഷമമുണ്ടെന്നു സിദാൻ വ്യക്തമാക്കി. സ്‌കോൾസ് നിങളുടെ അടുത്തുണ്ടെങ്കിൽ നിങ്ങൾക്ക് ബോൾ തൊടാൻ തന്നെ സാധിച്ചെന്നു വരില്ല .സ്വതസിദ്ധമായ കളിശൈലിയിലൂടെ സ്‌കോൾസ് കളിയെ കൂടുതൽ മനോഹരമാക്കുന്നു എന്നും സിദാൻ പറഞ്ഞു.