❝ 🇸🇪 തിരിച്ചുവരവ് വെറുതെ 🏆⚽ആയി
യൂറോകപ്പിൽ നിന്നും ഇബ്ര 🤦‍♂️💔 പുറത്തേക്ക് ❞

സ്വീഡൻ ഫുട്ബോൾ പ്രേമികൾക്ക് നിരാശ നൽകി കൊണ്ട് യൂറോ കപ്പിന് ഉണ്ടാകില്ല എന്ന് ഇബ്രാഹിമോവിച് പ്രഖ്യാപിച്ചു. അടുത്ത മാസമാണ് യൂറോ കപ്പ് അരങ്ങേറുന്നത്.കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്നാണ് സ്വീഡിഷ് ഇതിഹാസമായ ഇബ്രയ്ക്ക് ടൂർണമെന്റ് നഷ്ടമാകുക. ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു.ഇറ്റാലിയൻ ക്ലബ് എ.സി.മിലാന്റെ താരമാണ് സ്ട്രൈക്കറായ ഇബ്ര. കഴിഞ്ഞ ദിവസം യുവന്റസിനെതിരെ മിലാൻ ഉജ്ജ്വലജയം നേടിയ മത്സരത്തിലാണ് ഇബ്രയുടെ കാൽമുട്ടിന് പരുക്കേറ്റത്.

ആദ്യം ഇത് കാര്യമായ പരുക്കല്ലന്നാണ് കരുതപ്പെട്ടിരുന്നത്. മൂന്നാഴ്ച പുറത്തിരുന്നശേഷം ഇബ്രയ്ക്ക് കളിക്കളത്തിലേക്ക് തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പരുക്ക് ഭേദമാകാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് വ്യക്തമായതോടെ ഇബ്ര തന്നെ, യൂറോ കപ്പിൽ കളിക്കാനാകില്ലെന്ന് സ്വീഡൻ പരിശീലകനെ അറിയിക്കുകയായിരുന്നു.2016-ലെ യൂറോ കപ്പിന് ശേഷം ഇബ്ര അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ഇടയ്ക്കാണ് വിരമിക്കൽ തീരുമാനം പിൻവലിച്ച് ഇബ്ര ദേശീയ ടീമിനായി വീണ്ടും കളിച്ചത്.


ഇക്കുറി യൂറോ കപ്പ് കളിക്കാനാണ് ഇബ്ര ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇപ്പോൾ പരുക്കേറ്റതോടെ ആ മോഹം അവസാനിച്ചു. ജോർജിയയ്ക്കും കൊസോവോയ്ക്കുമെതിരെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കളിച്ച ഇബ്രാഹിമോവിച്ച് മാർച്ചിൽ ദേശീയ ടീമിലേക്ക് തിരിച്ചുവന്നു. പരിക്കൊരു വില്ലനായി എത്തിയെങ്കിലും മിലാനൊപ്പം മികച്ചൊരു സീസൺ തന്നെയായിരുന്നു ഇബ്രക്ക്.99.87 എന്ന അനുപാതത്തിൽ ഒരു മിനിറ്റിൽ റോസോനേരിക്ക് വേണ്ടി 15 ലീഗ് ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട് .

2020-21 ൽ കുറഞ്ഞത് 10 ഗോളുകളുള്ള സെറി എ കളിക്കാരിൽ ലൂയിസ് മുരിയൽ (63.05), ക്രിസ്റ്റ്യാനോ റൊണാൾഡോ (97.61) എന്നിവർക്ക് പിന്നിലാണ് ഇബ്ര. സ്വീഡന് വേണ്ടി 118 മത്സരങ്ങളിൽ നിന്നും 62 ഗോളുകൾ നേടിയിട്ടുണ്ട്.സ്വീഡന്റെ റെക്കോർഡ് ഗോൾ സ്‌കോററാണ് ഇബ്രാഹിമോവിച്ച്.ഗ്രൂപ്പ് ഇയിൽ സ്പെയിൻ, പോളണ്ട്, സ്ലൊവാക്യ എന്നിവർക്കൊപ്പമാണ്‌ സ്വീഡന്റെ സ്ഥാനം .ജൂൺ 14 ന് സെവില്ലിൽ സ്‌പെയിനിനെതിരെയാണ് അവരുടെ ആദ്യ മത്സരം.