ക്രിസ്റ്റ്യാനോയും മെസ്സിയുമല്ല ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ; ഇഷ്ട താരത്തെ വെളിപ്പെടുത്തി ഇബ്രാഹിമോവിച്ച്

ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ മികച്ച കളിക്കാരനാണ് ലയണൽ മെസ്സിയെന്ന പ്രസ്താവനയുമായി സ്വീഡിഷ് സൂപ്പർ താരം സ്ലാറ്റൻ ഇബ്രാഹിമോവിക്.ഈ ജോഡിയിൽ ആരാണ് മികച്ചത് എന്നതിനെക്കുറിച്ചുള്ള തർക്കം വർഷങ്ങളായി തുടരുകയാണ് അതിൽ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഇബ്ര.

2009-10 സീസണിൽ ബാഴ്‌സലോണയിൽ ഒരുമിച്ച് കളിച്ചപ്പോൾ മെസ്സിയുടെ മാന്ത്രികത നേരിട്ട് കണ്ടതിന് ശേഷം അർജന്റീനിയൻ ക്രിസ്റ്റ്യാനോയെ കീഴടക്കുമെന്ന് ഇബ്രാഹിമോവിച്ച് വിശ്വസിക്കുന്നു.യൂറോപ്പിലുടനീളമുള്ള എലൈറ്റ് 300 ഗോൾ ക്ലബ്ബിൽ അടുത്തിടെ ഇരുവരുടെയും കൂടെ എസി മിലാൻ വെറ്ററൻ ചേർന്നിരുന്നു.മെസ്സിയുടെ കഴിവ് സ്വാഭാവികമാണെങ്കിലും ക്രിസ്റ്റ്യാനോയുടെ കഴിവ് കാലക്രമേണ കെട്ടിപ്പടുത്തതാണെന്ന് അഭിപ്രായപ്പെട്ടു.

“രണ്ടുപേരും വളരെ ശക്തരാണ്. അത് ബുദ്ധിമുട്ടുള്ള ഒരു തിരഞ്ഞെടുപ്പായിരിക്കും. “ഞാൻ മെസ്സിയെ തിരഞ്ഞെടുക്കുന്നത് ഞാൻ അദ്ദേഹത്തോടൊപ്പം കളിച്ചതുകൊണ്ടാണ്, ഞാൻ മെസ്സിയെ അടുത്ത് കണ്ടിട്ടുണ്ട്, അദ്ദേഹം ചെയ്യുന്നതെല്ലാം നാച്ചുറൽ ആയിട്ടാണ് നിർമ്മിച്ചതല്ല, എല്ലാം സ്വാഭാവികമാണ്” ഇബ്ര പറഞ്ഞു.

എന്നാൽ ഇബ്രാഹോമിവിച്ചിന്റെ കാഴ്ചപ്പാടിൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഇവർ ആരുമല്ല.അത് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോയാണ്.ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ പോലും ബ്രസീലിയൻ താരത്തിന് തഴയാണെന്നാണ് ഇബ്രയുടെ അഭിപ്രായം. കാരണം മറഡോണയുടെ മഹത്വത്തിന് സാക്ഷ്യം വഹിക്കാൻ തനിക്ക് കഴിഞ്ഞില്ല എന്ന് ഇബ്ര പറഞ്ഞു.

“എനിക്ക് റൊണാൾഡോയാണ് ‘പ്രതിഭാസം’. മറഡോണയേക്കാൾ കൂടുതൽ? ഞാൻ മറഡോണയോടൊപ്പം കളിച്ചിട്ടില്ല. എന്നാൽ ഞാൻ ജീവിതത്തിൽ റൊണാൾഡോയെ കണ്ടു, കുട്ടിക്കാലത്ത് ഞാൻ അദ്ദേഹത്തെ അനുകരിച്ചു. ഞാൻ ശ്രമിച്ചു, പക്ഷേ ഞാൻ അത് നേടിയില്ല, ഞാൻ റൊണാൾഡോയെ പോലെ വേഗതയുള്ളവനല്ല” ഇബ്ര പറഞ്ഞു.