❝ഇനി കലിപ്പടക്കണം💙💛 മഞ്ഞപ്പടയുടെ👑⚽ദൈവം തിരിച്ചെത്തി❞
ഇബ്ര തിരിച്ചെത്തുന്നു🇸🇪👕 സ്വീഡൻ ജേഴ്സിയണിയാൻ,
ഖത്തർ ലോകകപ്പ് പൊളിച്ചടുക്കും❞

സ്വീഡൻ ദേശീയ ടീമിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പിൻവലിച്ച് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്.അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്വീഡന്റെ ദേശീയ ടീം ജേഴ്സിയണിയാൻ താരമെത്തുന്നത്. ഈ മാസം അവസാനം നടക്കാനിരിക്കുന്ന സ്വഡന്റെ ലോകകപ്പ് യോ​ഗ്യത് പോരാട്ടങ്ങൾക്കുള്ള സ്ക്വാഡിലാണ് ഇബ്ര ഇടം പിടിച്ചത്.

2016 യൂറോ കപ്പിൽ സ്വീഡൻ പുറത്തായതിന് പിന്നാലെയാണ് ഇബ്രാഹിമോവിച്ച് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചത്. പിന്നീട് 2018 ലോകകപ്പിൽ ടീമിൽ തിരിച്ചെത്താൻ ഇബ്ര ശ്രമിച്ചെങ്കിലും പരിശീലകൻ ജാന്നെ ആൻഡേഴ്സൻ അതിന് തടയിട്ടു. തുടർന്ന് കഴിഞ്ഞ വർഷം ഇറ്റാലിയൻ ക്ലബ് എ.സി.മിലാനിൽ തിരിച്ചത്തിയശേഷം തകർപ്പൻ പ്രകടനമാണ് ഇബ്ര നടത്തിയത്. ഇതോടെ ദേശീയ ടീമിലേക്ക് തിരിച്ചെത്താൻ ഇബ്ര വീണ്ടും ശ്രമിച്ചു. ഇതിനിടെ ആൻഡേഴ്സനും നിലപാ‌ട് മയപ്പെടുത്തി. തുടർന്ന് ഇരുവരും തമ്മിൽ പലവട്ടം ചർച്ച നടത്തി. ഇതിനു ശേഷണാണിപ്പോൾ ഇബ്ര വീണ്ടും ദേശീയ ജേഴ്സിയണിയാനൊരുങ്ങുന്നത്.

ജോർജിയ, കൊസോവോ എനിവർക്കെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കും എസ്റ്റോണിയക്കെതിരായ സൗഹൃദ മത്സരത്തിനുമുള്ള സ്വീഡൻ ടീമിലാണ് ഇബ്രാഹിമോവിച്ചിനെ ഉൾപ്പെടുത്തിയത്.39-കാരനായ ഇബ്ര ഇതുവരെ സ്വീഡൻ ജേഴ്സിയിൽ 116 മത്സരങ്ങൾ കളിച്ചു. ഇതിൽ നിന്ന് 62 ​ഗോൾ നേടിയ ഇബ്ര ദേശീയ ടീമിന്റെ എക്കാലത്തേയും മികച്ച ​ഗോൾവേട്ടക്കാരനാണ്. രണ്ട് ലോകകപ്പിലും നാല് യൂറോ കപ്പിലും സ്വീഡനെ പ്രതിനിധീകരിച്ചിട്ടുമുണ്ട് ഈ മുൻ ക്യാപ്റ്റൻ.

ഈ സീസണിൽ സെരി എയിൽ എ.സി മിലാന് വേണ്ടി താരം പുറത്തെടുത്ത മികച്ച പ്രകടനവും ഇബ്രാഹിമോവിച്ചിന്റെ സ്വീഡൻ ടീമിലേക്കുള്ള വരവിന് കാരണമായി. ഈ സീസണിൽ 21 മത്സരങ്ങളിൽ നിന്ന് 16 ഗോളും ഇബ്രാഹിമോവിച്ച് നേടിയിട്ടുണ്ട്.