രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെ തകർത്ത് തുടർച്ചയായ 14-ാം ഏകദിന ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ | Australia | England

ലീഡ്സിൽ ഇംഗ്ലണ്ടിനെതിരെ 68 റൺസിൻ്റെ കൂറ്റൻ വിജയത്തോടെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം തുടർച്ചയായ 14-ാം ഏകദിന വിജയം നേടി. 2023-ൽ ഇന്ത്യയിൽ നടന്ന ഐസിസി ഏകദിന ലോകകപ്പിൽ നിന്ന് വിജയിച്ച ഓസ്‌ട്രേലിയൻ ടീം, നിലവിലെ ടീമുകളുടെ ഏകദിനത്തിൽ തുടർച്ചയായി ഏറ്റവുമധികം വിജയങ്ങൾ നേടി.ക്യാപ്റ്റൻ മിച്ചൽ മാർഷും വിക്കറ്റ് കീപ്പർ അലക്‌സ് കാരിയും മികച്ച അർധസെഞ്ചുറികൾ നേടി ഓസ്‌ട്രേലിയയെ 270 റൺസ് എന്ന മികച്ച സ്കോറിലെത്തിച്ചു.

ഫാസ്റ്റ് ബൗളർമാരായ മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡും പന്തുമായി തിളങ്ങിയപ്പോൾ ഇംഗ്ലണ്ട് 202ൽ ഒതുങ്ങി.ആദ്യ മത്സരത്തിൽ 315 റൺസ് ഡിഫൻഡ് ചെയ്യുന്നതിൽ പരാജയപ്പെട്ട ഇംഗ്ലണ്ട് ബൗളർമാർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത് ലോക ചാമ്പ്യന്മാരെ 270 ന് പുറത്താക്കി. ബ്രൈഡൻ കാർസെ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആതിഥേയർക്കായി മാത്യൂസ് പോട്ട്‌സ്, ആദിൽ റഷീദ്, ജേക്കബ് ബെഥേൽ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ഓസ്‌ട്രേലിയയെ 221/9 എന്ന നിലയിൽ നിന്ന് 270 എന്ന വെല്ലുവിളി നിറഞ്ഞ സ്‌കോറിലെത്തിക്കാൻ കേറി 67 പന്തിൽ 74 റൺസ് നേടി ടോപ് സ്‌കോറർ ആയി.

സ്കോർ ബോർഡിൽ 65 റൺസ് മാത്രമുള്ളപ്പോൾ ആദ്യ അഞ്ച് വിക്കറ്റ് നഷ്ടമായതിനാൽ ഇംഗ്ലണ്ടിന് ലക്ഷ്യം പിന്തുടരാനുള്ള ആക്കം ഒരിക്കലും ഉണ്ടായില്ല. വിക്കറ്റ് കീപ്പർ ബാറ്റർ ജാമി സ്മിത്ത് 49 റൺസ് എടുത്ത് ചെറുത്തുനിൽപ്പ് പ്രകടിപ്പിച്ചെങ്കിലും ഇംഗ്ലണ്ട് 40.2 ഓവറിൽ 202 റൺസിന് പുറത്തായി. ടീമിലേക്ക് മടങ്ങിയെത്തിയ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഓസ്‌ട്രേലിയക്ക് വേണ്ടി ഹേസിൽവുഡ്, ഹാർഡി, മാക്‌സ്‌വെൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

തുടർച്ചയായ ഏറ്റവും കൂടുതൽ ഏകദിന വിജയങ്ങളുടെ റെക്കോർഡിൽ, ഓസ്‌ട്രേലിയ ശ്രീലങ്കയുടെ കഴിഞ്ഞ വർഷത്തെ നേട്ടം മറികടന്നു, ഇതിഹാസ നായകൻ റിക്കി പോണ്ടിംഗിൻ്റെ കീഴിൽ 2003-ൽ നേടിയ 21 വിജയങ്ങളുടെ ചരിത്രപരമായ വിജയങ്ങളുടെ പിന്നിലാണ് ഓസ്ട്രേലിയ .വെറ്ററൻ സ്പിന്നർ ആദിൽ റഷീദ് ശനിയാഴ്ച 200 ഏകദിന വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ഇംഗ്ലീഷ് സ്പിൻ ബൗളറായി. ഏകദിന ക്രിക്കറ്റിൽ 131 ഇന്നിംഗ്‌സുകളിൽ നിന്ന് ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് തികയ്ക്കുന്ന ഇംഗ്ലണ്ട് ബൗളറായി റാഷിദ് മാറി.

ഏകദിനത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ വിജയങ്ങൾ

21 – ഓസ്‌ട്രേലിയ (ജനുവരി 2003 – മെയ് 2003)
14* – ഓസ്‌ട്രേലിയ (ഒക്‌ടോബർ 2023 – സെപ്റ്റംബർ 2024)
13 – ശ്രീലങ്ക (ജൂൺ 2023 – ഒക്ടോബർ 2023)
12 – ദക്ഷിണാഫ്രിക്ക (ഫെബ്രുവരി 2005 – ഒക്ടോബർ 2005)
12 – പാകിസ്ഥാൻ (നവംബർ 2007 – ജൂൺ 2008)
12 – ദക്ഷിണാഫ്രിക്ക (സെപ്റ്റംബർ 2016 – ഫെബ്രുവരി 2017)

5/5 - (1 vote)