Browsing author

Sumeeb Maniyath

എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

ഷെയ്ൻ വോണിനെ മറികടന്ന് രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റനായി ചരിത്രം കുറിച്ച് സഞ്ജു സാംസൺ | Sanju Samson

ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് 20 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു.വെറും 46 പന്തിൽ 86 റൺസ് നേടിയ സാംസൺ ഐപിഎൽ 2024 ലെ തൻ്റെ ഏറ്റവും ഉയർന്ന സ്‌കോറും പതിനൊന്ന് ഇന്നിംഗ്‌സുകളിലെ അഞ്ചാമത്തെ ഫിഫ്റ്റിയും നേടി. വിവാദപരമായ തീരുമാനത്തിലാണ് സഞ്ജു സാംസൺ മത്സരത്തിൽ പുറത്തായത്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ക്യാപ്റ്റൻ എന്ന നിലയിൽ വലിയ നേട്ടം സ്വന്തമാക്കിയിരിക്കുകായണ്‌ സഞ്ജു സാംസൺ.മുൻ രാജസ്ഥാൻ റോയൽസ് നായകൻ ഷെയ്ൻ വോണിനെ […]

‘മാസ്റ്റർ ബ്ലാസ്റ്റർ’ സഞ്ജു സാംസൺ സ്വപ്‌ന തുല്യമായ ബാറ്റിങ് പ്രകടനമാണ് നടത്തുന്നത്’ : മാത്യു ഹെയ്ഡൻ | Sanju Samson

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ സഞ്ജു സാംസണെ മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡൻ അഭിനന്ദിച്ചു. ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിന് ശേഷം സ്റ്റാർ സ്‌പോർട്‌സിൽ സംസാരിച്ച ഹെയ്ഡൻ സാംസണെ ടൂർണമെൻ്റിലെ ‘മാസ്റ്റർ ബ്ലാസ്റ്റർ’ എന്ന് വിശേഷിപ്പിച്ചു. ഐപിഎൽ 2024ൽ 11 മത്സരങ്ങളിൽ നിന്ന് 471 റൺസ് അടിച്ചുകൂട്ടിയ സാംസൺ മികച്ച ഫോമിലാണ്. ഓറഞ്ച് ക്യാപ് പട്ടികയിൽ വിരാട് കോഹ്‌ലിക്കും റുതുരാജ് ഗെയ്‌ക്‌വാദിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് അദ്ദേഹം, എന്നാൽ […]

ഹൈദെരാബാദിനെതിരെയുള്ള നാണംകെട്ട തോൽവിക്ക് ശേഷം കെഎൽ രാഹുലിനെതിരെ ചൂടായി ലഖ്നൗ ഉടമ സഞ്ജീവ് ഗോയങ്ക | IPL2024

ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ഇന്നലെ നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരബാദിനെതിരേ 10 വിക്കറ്റിന്റെ ദയനീയ തോൽവിയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് നേരിടേണ്ടി വന്നത്.ഉപ്പല്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് ലഖ്‌നൗ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം ഹൈദരാബാദ് 9.4 ഓവറില്‍ വിക്കറ്റ് നഷ്‌ടം കൂടാതെ മറികടക്കുകയായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ് 30 പന്തില്‍ 89 റണ്‍സും അഭിഷേക് ശര്‍മ 28 പന്തില്‍ 75 റണ്‍സും നേടി. മത്സരത്തിന് ശേഷം […]

‘ചാമ്പ്യൻസ് ലീഗ് = റയൽ മാഡ്രിഡ്’ : അവസാന മിനിറ്റുകളിൽ ഇരട്ട ഗോളുകൾ നേടി ബയേണിനെ വീഴ്ത്തി റയൽ ഫൈനലിൽ | Real Madrid

ബയേണ്‍ മ്യൂണിച്ചിനെ സെമിയില്‍ തകര്‍ത്ത് റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. മാഡ്രിഡില്‍ നടന്ന രണ്ടാം പാദ സെമി മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡിന്റെ വിജയം. ഇരുപാദങ്ങളിലുമായി 4-3 എന്ന അഗ്രഗേറ്റ് സ്‌കോറോടെയാണ് റയല്‍ ഫൈനലില്‍ പ്രവേശിച്ചത്. ഇന്നലെ നടന്ന രണ്ടാം പാദത്തിൽ 88 ആം മിനുട്ടിൽ വരെ ഒരു ഗോളിന് പിന്നിട്ട നിന്ന റയൽ മാഡ്രിഡ് രണ്ടുഗോൾ തിരിച്ചടിച്ചാണ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്. ജോസെലുവാണ് റയലിന്റെ രണ്ടു ഗോളുകളും നേടിയത്. മത്സരത്തിന്റെ […]

ടി20 ലോകകപ്പിൽ സഞ്ജു സാംസൺ മികച്ച പ്രകടനം നടത്തുമെന്ന് കുമാർ സംഗക്കാര | Sanju Samson

ഇന്ത്യൻ പ്രീമിയർ ലീഗിൽ 11 മത്സരങ്ങളിൽ നിന്ന് 471 റൺസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.ബാറ്റിംഗിലെ മികച്ച ഫോം കണക്കിലെടുക്കുമ്പോൾ ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറാകാൻ സഞ്ജു യോഗ്യനാണെന്ന് രാജസ്ഥാൻ റോയൽസ് ടീമിൻ്റെ ക്രിക്കറ്റ് ഡയറക്ടർ കുമാർ സംഗക്കാര കരുതുന്നു. മെഗാ ഐസിസി ഇവൻ്റിനായുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ ഋഷഭ് പന്തിനൊപ്പം സാംസണെ തിരഞ്ഞെടുത്തു.ഈ ഐപിഎല്ലിൽ രണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻമാരും മികച്ച […]

‘സഞ്ജു ഔട്ട് തന്നെ’ : തേർഡ് അമ്പയർ ശരിയായ തീരുമാനമാണ് എടുത്തതെന്ന് ഷെയിൻ വാട്സൺ | Sanju Samson

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ഉയർത്തിയ 222 റൺസ് വിജയ ലക്‌ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന്റെ 16-ാം ഓവറിൽ ബൗണ്ടറി റോപ്പിന് സമീപം ഷായ് ഹോപ്പ് ക്യാച്ച് എടുത്തതിന് ശേഷം നായകൻ സഞ്ജു സാംസൺ പുറത്തായിരുന്നു.അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻ്റെ ഗതി മാറ്റിമറിച്ചത് സാംസണിൻ്റെ വിക്കറ്റാണ്. 86 റൺസ് നേടിയ സാംസൺ റോയൽസിനെ വിജയത്തിലെത്തിക്കും എന്നാണ് എല്ലാവരും കരുതിയത്.പന്ത് ലോങ് ഓണിന് മുകളിലൂടെ അതിര്‍ത്തി കടത്താനായിരുന്നു സഞ്ജു സാംസണിന്‍റെ ശ്രമം. ഈ […]

വിവാദമായ പുറത്താക്കലിന് ശേഷം അമ്പയറുമായി തർക്കിച്ചതിന് സഞ്ജു സാംസണെതിരെ നടപടിയെടുത്ത് ബിസിസിഐ | Sanju Samson | IPL2024

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ വിവാദമായ പുറത്താക്കലിനെ ചൊല്ലി അമ്പയര്‍മാരുമായി തർക്കിച്ചതിന്‌ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണെതിരെ നടപടിയുമായി ബിസിസിഐ.സഞ്ജു സാംസണിന് മാച്ച് ഫീയുടെ 30% പിഴ ചുമത്തിയിരിക്കുകായണ്‌.സഞ്ജു സാംസണെ വിവാദ തീരുമാനത്തിലൂടെ പുറത്താക്കിയത് സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. പതിനാറാം ഓവറില്‍ മുകേഷ് കുമാര്‍ എറിഞ്ഞ പന്തില്‍ സഞ്ജു ലോംഗ് ഓണിലേക്ക് സിക്സ് അടിച്ച പന്ത് ബൗണ്ടറിക്ക് അരികില്‍ ഡല്‍ഹി ഫീല്‍ഡര്‍ ഷായ് ഹോപ്പ് കൈയിലൊതുക്കി.എന്നാല്‍ ക്യാച്ചെടുത്തശേഷം നിയന്ത്രണം നഷ്ടമായ ഷായ് ഹോപ്പ് ബൗണ്ടറി ലൈനില്‍ […]

‘മൂന്നാം അമ്പയർ കൂടുതൽ ആംഗിളുകളിൽ നിന്ന് ക്യാച്ച് പരിശോധിക്കേണ്ടതായിരുന്നു’ : സഞ്ജുവിനെ ഔട്ടാക്കിയ തീരുമാനത്തിനെതിരെ മുൻ ഇംഗ്ലണ്ട് ബാറ്റർ പോൾ കോളിംഗ്‌വുഡ് | Sanju Samson

ന്യൂഡൽഹിയിൽ നടന്ന ഐപിഎൽ 2024 ഡിസിയും ആർആറും തമ്മിലുള്ള മത്സരത്തിൽ സഞ്ജു സാംസണിൻ്റെ പുറത്താകൽ തീരുമാനം വിലയിരുത്തുന്നതിന് മുമ്പ് തേർഡ് അമ്പയർ മൈക്കൽ ഗോഫിന് കുറച്ച് ആംഗിളുകൾ കൂടി പരിശോധിക്കാമായിരുന്നുവെന്ന് മുൻ ഇംഗ്ലണ്ട് ബാറ്റർ പോൾ കോളിംഗ്‌വുഡ് അഭിപ്രായപ്പെട്ടു. മത്സരത്തിന്റെ 16-ാം ഓവറിൽ ബൗണ്ടറിയിൽ ഷായ് ഹോപ്പ് എടുത്ത വിവാദ ക്യാച്ചിൻ്റെ റീപ്ലേകൾ പരിശോധിച്ചതിന് ശേഷം മൂന്നാം അമ്പയർ ഗോഫ് സാംസണെ പുറത്താക്കി.46 പന്തിൽ 86 റൺസെടുത്ത സാംസൺ പുറത്തായതോടെ മൈക്കൽ ഗോഫിൻ്റെ തീരുമാനം കളി ഡൽഹിക്ക് […]

‘ഡൽഹി ക്യാപിറ്റൽസിനെതിരായ രാജസ്ഥാൻ റോയൽസിൻ്റെ തോൽവിക്ക് ഉത്തരവാദി അമ്പയർ’: വിവാദ തീരുമാനങ്ങളെ ചോദ്യം ചെയ്ത് മുൻ താരങ്ങൾ | Sanju Samson

ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൽ അമ്പയർമാരുടെ നിലവാരം മോശമാണെന്ന് പറയേണ്ടി വരും.പല മത്സരങ്ങളിലും അമ്പയർമാർ വിവാദ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അവയെല്ലാം മത്സരഫലത്തെ പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്.ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും തമ്മിൽ ഇന്നലെ നടന്ന മത്സരത്തിലും അമ്പയറുടെ വിവാദ തീരുമാനം ഉണ്ടായിരുന്നു.അമ്പയർമാരുടെ സംശയാസ്പദമായ രണ്ട് കോളുകൾ മത്സരത്തിന്റെ ഫലം തന്നെ മാറ്റിമറിച്ചു. ഷായി ഹോപ് പന്ത് ബൗണ്ടറി റോപ്പിൽ സ്പർശിച്ചതായി തോന്നിയിട്ടും മൂന്നാം അമ്പയർ സഞ്ജു സാംസണെ പുറത്താക്കി.222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാനുവേണ്ടി 46 പന്തില്‍ 86 […]

സിക്സുകളിൽ എംഎസ് ധോണിയുടെ റെക്കോർഡ് തകർത്ത് സഞ്ജു സാംസൺ | Sanju Samson

ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ 200 സിക്‌സറുകൾ തികയ്ക്കുന്ന ഇന്ത്യൻ താരമായി സഞ്ജു സാംസൺ. ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ രാജസ്ഥാൻ റോയൽസ് നായകൻ ഈ നേട്ടം സ്വന്തമാക്കിയത്.തൻ്റെ 165-ാം ഇന്നിംഗ്‌സിൽ 200-ാം സിക്‌സ് നേടിയ എംഎസ് ധോണിയെ മറികടന്ന് 159-ാം ഇന്നിംഗ്‌സിലാണ് സഞ്ജു നേട്ടം കൈവരിച്ചത്. വിരാട് കോഹ്‌ലി, രോഹിത് ശർമ, സുരേഷ് റെയ്‌ന എന്നിവർ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലാണ്. ഐപിഎല്ലിൽ 200-ഓ അതിലധികമോ സിക്‌സറുകൾ നേടുന്ന പത്താമത്തെ ബാറ്ററായി […]