ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ യുവതാരം റുതുരാജ് ഗെയ്ക്വാദിനെയും റിങ്കു സിംഗിനെയും മറികടന്ന് പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് സ്വന്തമാക്കിയത് 23 കാരനായ സ്പിന്നർ രവി ബിഷ്നോയിയാണ്. അഞ്ച് മത്സരങ്ങളിലും കളിച്ച അദ്ദേഹം ഒമ്പത് വിക്കറ്റ് വീഴ്ത്തി. ബെംഗളൂരുവിൽ നടന്ന അഞ്ച് മത്സരങ്ങളുടെ ടി 20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ സ്ട്രേലിയയെ ആറ് റൺസിന് തോൽപ്പിച്ച് രമ്പര 4-1 ന് ഇന്ത്യ സ്വന്തമാക്കി.
എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ 37 പന്തിൽ 53 റൺസിന്റെ മികവിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ ബോർഡിൽ 160 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയയ്ക്ക് 154 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ.ഇന്ത്യക്ക് വേണ്ടി മുകേഷ് കുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തി, രണ്ട് ബാറ്റർമാരെ വീതം അർഷ്ദീപ് സിംഗ്, രവി ബിഷ്നോയി എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
HUGE wicket!
— BCCI (@BCCI) December 3, 2023
Ravi Bishnoi gets Travis Head out with a ripper 😎#TeamIndia | #INDvAUS | @IDFCFIRSTBank pic.twitter.com/AQ4alP6JHk
അഞ്ചാം ടി20യിലെ മികച്ച ഓൾറൗണ്ട് ഷോയ്ക്ക് അക്സർ പട്ടേൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടി. ആദ്യം 21 പന്തിൽ നിന്ന് 31 റൺസ് നേടിയ അദ്ദേഹം ഇന്ത്യയെ വെല്ലുവിളി നിറഞ്ഞ സ്കോറിലേക്ക് നയിക്കാൻ സഹായിച്ചു, തുടർന്ന് തന്റെ നാല് ഓവറിലെ ക്വാട്ടയിൽ 14 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി.23-കാരനായ ബിഷ്ണോയി ടി20 പരമ്പരയിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി. അഞ്ച് മത്സരങ്ങളിലും കളിച്ച അദ്ദേഹം ഒമ്പത് വിക്കറ്റ് നേടി പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് സ്വന്തമാക്കി.
The Ravi Bishnoi era has begun. 🇮🇳💙 pic.twitter.com/ws7M8boOCb
— Lucknow Super Giants (@LucknowIPL) December 3, 2023
A remarkable revival after the first game by the 23-year-old Ravi Bishnoi, earning him the Player of the Series award. 🌟#RaviBishnoi #India #Cricket #Sportskeeda pic.twitter.com/6SU65Qkkf6
— Sportskeeda (@Sportskeeda) December 4, 2023
അഞ്ച് മത്സരങ്ങളിൽ നിന്ന് 223 റൺസ് നേടിയ ഗെയ്ക്വാദ് ടി20യിൽ സെഞ്ച്വറി നേടുന്ന ഒമ്പതാമത്തെ ഇന്ത്യൻ താരമായി.പരമ്പരയിലെ മുൻനിര റൺ വേട്ടക്കാരനായി ഫിനിഷ് ചെയ്തു, കൂടാതെ ഇന്ത്യക്കായി കളിച്ച അഞ്ച് മത്സരങ്ങളിലെ സൂപ്പർ ഷോയിലൂടെ റിങ്കു എല്ലാവരെയും ആകർഷിച്ചു.നാല് ഇന്നിംഗ്സുകളിലായി 175.00 സ്ട്രൈക്ക് റേറ്റും 52.50 ശരാശരിയോടെയും അദ്ദേഹം 105 റൺസ് നേടി.ഓസ്ട്രേലിയ പരമ്പരയുടെ സമാപനത്തിന് ശേഷം, ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പോകും.മൂന്ന് ടി20, മൂന്ന് ഏകദിന, രണ്ട് ടെസ്റ്റ് മത്സരങ്ങൾ കളിക്കും.ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 ഡിസംബർ 10ന് ഡർബനിൽ നടക്കും.
Player of the series 🫡
— Sportskeeda (@Sportskeeda) December 3, 2023
A series to remember for the 23-yr old Ravi Bishnoi. 🔥#RaviBishnoi #INDvAUS #Cricket #Sportskeeda pic.twitter.com/ulKilex39G