’30 പന്തിൽ ഫിഫ്റ്റി’ : വെടിക്കെട്ട് ഫിഫ്‌റ്റിയുമായി ഫോമിലേക്ക് മടങ്ങിയെത്തി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ | Rohit Sharma

കട്ടക്കിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ഏകദിനത്തിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി ഫോമിലേക്ക് മടങ്ങിയെത്തി രോഹിത് ശർമ്മ. 30 പന്തിൽ നിന്നും 4 വീതം ഫോറും സിക്‌സും നേടി രോഹിത് ശർമ്മ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. മോശം ഫോമിലായിരുന്നു രോഹിത് ശർമ്മ നീണ്ട ഇടവേളക്ക് ശേഷമാണ് ഒരു അർദ്ധ സെഞ്ച്വറി നേടുന്നത്.

305 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ ഗില്ലും രോഹിത് ശർമയും ചേർന്ന് മിന്നുന്ന തുടക്കമാണ് നൽകിയത്.അതിനിടയിൽ ബരാബതി സ്റ്റേഡിയത്തില്‍ ഫ്‌ളഡ്‌ലൈറ്റ് അണഞ്ഞതിനെ തുടര്‍ന്നാണ് മത്സരം നിര്‍ത്തിവെക്കേണ്ടി വരികയും ചെയ്തു. 6.1 ഓവറില്‍ 48 റണ്‍സടിച്ച് നില്‍ക്കെയാണ് ഫ്‌ളഡ്‌ലൈറ്റ് നിശ്ചലമായത്.

ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയവരുടെ പട്ടികയിൽ രോഹിത് ശർമ്മ രണ്ടാം സ്ഥാനത്തെത്തി. ഗെയ്‌ലിനൊപ്പം 331 സിക്സറുകൾ നേടിയ രോഹിത്, രണ്ടാം ഓവറിൽ ഗസ് ആറ്റ്കിൻസണിലേക്ക് തന്റെ ട്രേഡ്മാർക്ക് ഫ്ലിക് ഷോട്ടിലൂടെ മിഡ് വിക്കറ്റിൽ ഒരു സിക്സ് അടിച്ചുകൊണ്ട് വെസ്റ്റ് ഇൻഡീസ് ഐക്കണിനെ മറികടന്നു.ആ ആറ് റൺസിന് ശേഷം രണ്ട് സിക്സറുകൾ കൂടി നേടിയ രോഹിത് 334 ലേക്ക് ഉയർന്നു, പക്ഷേ 371 സിക്സുകൾ നേടിയ പാകിസ്ഥാന്റെ ഷാഹിദ് അഫ്രീദിക്ക് പിന്നിലാണ് അദ്ദേഹം.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 304 റൺസിന്‌ ഓൾ ഔട്ടായിരുന്നു. ഓപ്പണർ ബെൻ ഡക്കറ്റിന്‍റേയും (65) വെറ്ററൻ ബാറ്റര്‍ ജോ റൂട്ടിന്‍റേയും (69) അർദ്ധ സെഞ്ച്വറി മികവിലാണ് ഇംഗ്ലണ്ട് 49.5 ഓവറിൽ 304 റൺസ് നേടിയത്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.മത്സരത്തില്‍ ടോസ്‌ നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഫിലിപ്പ് സാൾട്ടും ബെൻ ഡക്കറ്റും ഒന്നാം വിക്കറ്റിൽ 66 പന്തിൽ 81 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തി ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നൽകിയത്.