പുണെ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 156 റൺസിന് പുറത്തായി ഇന്ത്യ.ന്യൂസീലൻഡ് സ്പിന്നമാർക്ക് മുന്നിൽ ഒരു ഇന്ത്യൻ ബാറ്റർക്കും പിടിച്ചു നില്ക്കാൻ സാധിച്ചില്ല. കിവീസിനായി മിച്ചൽ സാൻ്റ്നർ 7 വിക്കറ്റും ഗ്ലെൻ ഫിലിപ്സ് 2 വിക്കറ്റ് വീഴ്ത്തി . ഇന്ത്യക്ക് ജഡേജ 38 ഉം വേണ്ടി ഗിൽ , ജയ്സ്വാൾ എന്നിവർ 30 റൺസ് വീതം നേടി.
ഒരു വിക്കറ്റിന് 16 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് സ്കോർ 50 ആയപ്പോൾ രണ്ടാമത്തെ വിക്കറ്റ് നഷ്ടമായി. 30 റൺസ് നേടിയ ഗില്ലിനെ മിച്ചൽ സാൻ്റ്നർ വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നാലെ ഒരു റൺസ് മാത്രം നേടിയ വിരാട് കോലിയെയും മിച്ചൽ സാൻ്റ്നർ പുറത്താക്കിയതോടെ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 56 എന്ന നിലയിലായി.
സ്കോർ 70 ആയപ്പോൾ ഇന്ത്യക്ക് നാലാം വിക്കറ്റും നഷ്ടമായി. 30 റൺസ് നേടിയ ജയ്സ്വാളിനെ ഗ്ലെൻ ഫിലിപ്സ് പുറത്താക്കി.സ്കോർ 73 ൽ നിൽക്കെ സർഫ്രാസ് ഖാന്റെ ക്യാച്ച് ഡാരിൽ മിച്ചൽ നഷ്ടപ്പെടുത്തി.സ്കോർ 83 ലെത്തിയപ്പോൾ 18 റൺസ് നേടിയ റിഷബ് പന്തിനേയും ഇന്ത്യക്ക് നഷ്ടമായി. അനാവശ്യ ഷോട്ടിന് ശ്രമിച്ച പന്തിനെ ഫിലിപ്സ് ബൗൾഡാക്കി. സ്കോർ 95 ആയപ്പോൾ ഇന്ത്യക്ക് ആറാം വിക്കറ്റും നഷ്ടമായി. 11 റൺസ് നേടിയ സർഫ്രാസിനെ മിച്ചൽ സാൻ്റ്നർ പുറത്താക്കി.
ഇന്ത്യൻ സ്കോർ 100 കടന്നതിനു പിന്നാലെ 4 റൺസ് നേടിയ അശ്വിനെയും മിച്ചൽ സാൻ്റ്നർ പുറത്താക്കി. സ്കോർ ബോർഡിൽ 136 റൺസ് ആയപ്പോൾ 46 പന്തിൽ നിന്നും 38 റൺസ് നേടി പോരുതിയ ജഡേജയെയും മിച്ചൽ സാൻ്റ്നർ പുറത്താക്കി അഞ്ചാറ് വിക്കറ്റ് നേട്ടം ആഘോഷിച്ചു. പിന്നാലെ ആകാശ് ദീപിനെ ബൗൾഡാക്കി ആറാം വിക്കറ്റും ലെഫ്റ്റ് ഹാൻഡർ നേടി. ബുംറ കൂടി പുറത്തായതോടെ ഇന്ത്യൻ ഇന്നിങ്സ് 156 റൺസിന് അവസാനിച്ചു.