ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിൽ റൺസിന്റെ വലിയ ഒഴുക്ക് കാണുമെന്നു പലരും പ്രവചിച്ചിരുന്നു.എന്നാൽ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ വലിയ റൺ പോരാട്ടം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ പരമ്പരയിൽ ആവേശത്തിന് ഒരു കുറവുമുണ്ടായില്ല.വെള്ളിയാഴ്ച പൂനെയിലെ ഗഹുഞ്ചെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോൾ ടീം ഇന്ത്യ പരമ്പരയിൽ 2-1 ന് മുന്നിലാണ്.
ഒപ്പം ഇന്ത്യയുടെ ജയം പരമ്പരയെ നിർണയിക്കും. മത്സരത്തിലെ വിജയത്തിൻ്റെ താക്കോൽ ഇരു ടീമുകളുടെയും ബൗളർമാരുടെ കൈകളിലാണ്. ഇന്ത്യയുടെ ശക്തി നാല് സ്പിന്നര്‍മാരാണ്. എന്നാൽ ഇംഗ്ലണ്ടിൻ്റെ ആയുധങ്ങൾ വേഗതകൊണ്ട് ഇന്ത്യയെ ഭയപ്പെടുത്തുന്ന മാർക്ക് വുഡും ജോഫ്ര ആർച്ചറും.രണ്ട് ഇംഗ്ലീഷ് പേസർമാർ മണിക്കൂറിൽ നൂറ്റമ്പത് കിലോമീറ്റർ വേഗതയിൽ പന്തെറിയുന്നു. മധ്യ ഓവറുകളിൽ ബ്രൈഡൺ കെഴ്സും ജാമി ഓവർട്ടണും മികച്ച രീതിയിൽ പന്തെറിയുന്നു.ഓപ്പണർ സഞ്ജു സാംസണിൻ്റെയും ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻ്റെയും ഫോം ഇന്ത്യയെ ആശങ്കപ്പെടുത്തും. കഴിഞ്ഞ വർഷം ടി20 ക്രിക്കറ്റിൽ സഞ്ജു മൂന്ന് സെഞ്ച്വറികൾ നേടിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസൺ മൂന്ന് തവണയും ഒരേ പാറ്റേണിൽ പുറത്തായിരുന്നു, രണ്ടാമതായി, ഒരേ ബൗളർ ജോഫ്ര ആർച്ചർ അദ്ദേഹത്തെ പുറത്താക്കി. ഷോർട്ട് ഓഫ് ലെങ്ത് (ബൗൺസർ) പന്താണ് സഞ്ജു സാംസണിൻ്റെ ദൗർബല്യമായി മാറിയത്.മൂന്ന് ഇന്നിംഗ്സുകളിലെയും അദ്ദേഹത്തിൻ്റെ റൺസ് യഥാക്രമം 26, 5, 3 എന്നിങ്ങനെയായിരുന്നു. വൈകി ഷോട്ട് കളിക്കുന്നതിനിടെയാണ് പുറത്തായത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള കണക്കുകൾ ഇന്ത്യ തയ്യാറാക്കി തുടങ്ങി. അതിന് മുമ്പ് സഞ്ജുവിൻ്റെ ഫോം ടീം മാനേജ്മെൻ്റിനെ ആശങ്കയിലാഴ്ത്തും.
സഞ്ജുവിന് പുറമെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗ് ഫോമും ഇന്ത്യക്ക് ആശങ്കയാണ്. സമീപകാലത്ത് മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്ന സൂര്യക്ക് സയ്യിദ് മുഷ്താഖ് അലിയിലും വിജയ് ഹസാരെയിലും മികവ് കാട്ടാനായിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മൂന്ന് കളികളിലും നിരാശപ്പെടുത്തിയ സൂര്യകുമാറിനും ഇന്ന് തിളങ്ങിയേ മതിയാവു. ക്രീസിലെത്തിയപാടെ വമ്പന്‍ ഷോട്ട് കളിച്ച് പുറത്താവുന്നുവെന്ന വിമര്‍ശനവും സൂര്യ നേരിടുന്നു.
ഈ ഗ്രൗണ്ടിൽ ഇരു ടീമുകളും രണ്ടാം തവണയാണ് ഏറ്റുമുട്ടുന്നത്. നേരത്തെ 2012ൽ ഇന്ത്യ 5 വിക്കറ്റിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. അർഷ്ദീപ് സിംഗ് ഇന്ത്യയുടെ ബൗളിംഗിലേക്ക് മടങ്ങിയെത്തിയേക്കും, ധ്രുവ് ജുറലിന് പകരം ശിവം ദുബെ ബാറ്റിംഗിൽ എത്തിയേക്കും.ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഇതുവരെ 27 മത്സരങ്ങൾ ടി20യിൽ നേർക്കുനേർ നടന്നിട്ടുണ്ട് . ഇന്ത്യ 15ലും ഇംഗ്ലണ്ട് 12ലും ജയിച്ചു. 2014ൽ ഇന്ത്യയ്ക്കെതിരെയായിരുന്നു ഇംഗ്ലണ്ടിൻ്റെ അവസാന ടി20 പരമ്പര വിജയം. ഇന്ന് ഇംഗ്ലീഷ് ടീം തോറ്റാൽ ഇന്ത്യക്കെതിരായ തുടർച്ചയായ അഞ്ചാം ടി20 പരമ്പര നഷ്ടമാകും.
ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, ധ്രുവ് ജൂറൽ/ശിവം ദുബെ, അക്ഷര്‍ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, മുഹമ്മദ് ഷമി/അർഷ്ദീപ് സിംഗ്, വരുൺ ചക്രബർത്തി.
ഇംഗ്ലണ്ട്: ജോസ് ബട്ട്ലർ (ക്യാപ്റ്റൻ), ഫിൽ സാൾട്ട് (വിക്കറ്റ് കീപ്പർ), ബെൻ ഡക്കറ്റ്, ഹാരി ബ്രൂക്ക്, ജാമി സ്മിത്ത്, ലിയാം ലിവിംഗ്സ്റ്റൺ, ജാമി ഓവർട്ടൺ, ബ്രൈഡൺ കാർസ്, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, മാർക്ക് വുഡ്.