ആവേശകരമായ മൂന്നാം ട്വന്‍റി20യിൽ അഫ്ഗാനിസ്താനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. കനത്തപോരാട്ടവും ആവേശവും നിറഞ്ഞ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് നീണ്ടെങ്കിലും രവി ബിഷ്‍ണോയുടെ ബൗളിങ്ങിൽ മികവിൽ അഫ്ഗാനെ വീഴ്ത്തിയാണ് ട്വന്റി 20 പരമ്പര ഇന്ത്യ തൂത്തുവാരിയത്.. ഒന്നാം സൂപ്പർ ഓവറിലും സമനില പാലിച്ചതോടെ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് കടക്കുകയായിരുന്നു.
ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിലൊതുങ്ങിയതോടെ മത്സരം ആദ്യ സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയായിരുന്നു. സൂപ്പർ ഓവറിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി അഫ്ഗാന്‍ 16 റണ്‍സ് നേടുകയും മറുപടി ബാറ്റ് ചെയ്ത ഇന്ത്യയുടെ സൂപ്പര്‍ ഓവര്‍ പോരാട്ടം 16 റണ്‍സിലൊതുങ്ങിയതോടെയാണ് മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്. രണ്ടാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സ് മാത്രമാണ് നേടിയത്. തുടർന്ന് 12 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാന് പക്ഷെ ഒരു റണ്‍സ് നേടുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യ പരമ്പര തൂത്തുവാരുകയായിരുന്നു.
ഇന്നലത്തെ മാച്ചിൽ പരമ്പരയിൽ ആദ്യമായി പ്ലെയിങ് ഇലവനിലേക്ക് അവസരം ലഭിച്ച മലയാളി താരം സഞ്ജു വി സാംസണിന് ബാറ്റ് കൊണ്ട് അവസരം യൂസ് ചെയ്യാൻ കഴിഞ്ഞില്ല. തുടക്കത്തിലെ ബാറ്റ് ചെയ്യാൻ എത്തിയ സഞ്ജു സാംസൺ പക്ഷെ നേരിട്ട ഫസ്റ്റ് ബോളിൽ തന്നെ ഗോൾഡൻ ഡക്കായി മടങ്ങി. കൂടാതെ രണ്ടാമത്തെ സൂപ്പർ ഓവറിലും സഞ്ജുവിന് തിളങ്ങാൻ കഴിഞ്ഞില്ല. അതേസമയം വിക്കെറ്റ് പിന്നിൽ സഞ്ജു കാഴ്ചവെച്ചത് വണ്ടർ പ്രകടനം. സഞ്ജു സാംസൺ ഒരു മനോഹരമായ സ്റ്റമ്പിങ്, റൺ ഔട്ട് എന്നിവ ഭാഗമായി.
വളരെ ഏറെ അപകടകാരിയായ അഫ്ഗാൻ താരം ഇബ്രാഹിം സദ്രാനെ പുറത്താക്കാനാണ് സഞ്ജു ഒരു മാസ്മരികമായ സ്റ്റമ്പിങ് കാഴ്ച വെച്ചത്. മത്സരത്തിൽ ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു വിക്കറ്റാണ് സഞ്ജു സാംസന്റെ മികവിൽ കൂടി ലഭിച്ചിത്.വൈഡ് ആയി വന്ന പന്ത് വളരെ അതീവ വിദഗ്ധമായി കൈപിടിയിൽ കൂടി ഒതുക്കിയാണ് സഞ്ജു അത്ഭുതം തീർത്തത്.വാഷിംഗ്ടണ്‍ സുന്ദറായിരുന്നു ബൗളര്‍. സുന്ദറിനെ ക്രീസ് വിട്ട് അടിക്കാനൊരുങ്ങുകയായിരുന്നു സദ്രാന്‍. ഇത് മുന്‍കൂട്ടി കണ്ട സുന്ദര്‍ പന്ത് ലെഗ് സ്റ്റംപിന് പുറത്തേക്കെറിഞ്ഞു.
A super stumping by Sanju Samson had the Malayalam feed buzzing! 🤩
— JioCinema (@JioCinema) January 17, 2024
Keep watching the best of Indian cricket LIVE in 11 languages only on #JioCinema 👈#INDvAFG #IDFCFirstBankT20ITrophy pic.twitter.com/sGLVa8UaPT
ഏറെ പുറത്തേക്ക് പോയ പന്ത് സഞ്ജു ഏറെ പണിപ്പെട്ട് കയ്യിലൊതുക്കയും ഡൈവിംഗിലൂടെ സ്റ്റംപ് ചെയ്യുകയുമായിരുന്നു.സഞ്ജു ഈ വിക്കറ്റ് കീപ്പിഗ് മികവ് കയ്യടി നേടി. കൂടാതെ ചേസ് സമയം അഫ്‌ഘാൻ ടീമിനായി തിളങ്ങിയ കരീം ജനതിനെ കൂടി റണ്ണൗട്ടാക്കാനും സഞ്ജു സാംസണ് ഇന്നലെ സാധിച്ചു. ഈ ഒരു മനോഹര ത്രോ മികവ് ഇന്ത്യയെ ഇന്നലെ മാച്ചിൽ സഹായിച്ചു എന്നതാണ് സത്യം.