‘സഞ്ജു സാംസണിന് അവസരങ്ങൾ നൽകുന്നതിന്റെ അവസാനം’: മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ കുറിച്ച് ആകാശ് ചോപ്ര

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ നാളെ ഇറങ്ങും. പരമ്പര വിജയിക്കണമെങ്കിൽ ഇന്ത്യക്ക് വിജയം കൂടിയേ തീരു. ഇന്ത്യക്ക് പരമ്പര നേടണമെങ്കിൽ രോഹിത് ശർമ്മയെയും വിരാട് കോഹ്‌ലിയെയും തിരികെ കൊണ്ടുവരണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

സഞ്ജു സാംസണിനോ സൂര്യകുമാർ യാദവിനോ അവസരം നൽകുന്നതിന്റെ അവസാനമാനിന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകകപ്പ് മുന്നിൽ നിൽക്കെ യോഗ്യത നേടാത്ത വിന്ഡീസിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിലെ തോൽവി ഇന്ത്യക്ക് വലിയ നിരാശയാണ് നൽകിയത്.രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും മൂന്നാം മത്സരത്തിൽ തിരിച്ചെത്തിയാൽ സഞ്ജു സാംസണൊപ്പം സൂര്യകുമാർ യാദവിനും അക്സർ പട്ടേലിനും സ്ഥാനം നഷ്ടമായേക്കുമെന്ന് ആകാശ് ചോപ്ര പറഞ്ഞു.

എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിൽ അവർ പരീക്ഷണം നടത്തിയിട്ടുണ്ടെങ്കിൽ രണ്ടാം മത്സരത്തിലും അതേ സമീപനം തുടരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.“സഞ്ജു സാംസണെയോ സൂര്യകുമാർ യാദവിനേയോ പോലെയുള്ള ഒരാൾക്ക് അവസരം നൽകുന്നതിന്റെ അവസാനമാവും.രണ്ടുപേരിൽ ഒരാൾക്ക് പുറത്ത് ഇരിക്കേണ്ടി വരും. അക്‌സർ പട്ടേലിന് ഇനി അവസരം ലഭിക്കില്ല” ചോപ്ര പറഞ്ഞു.

രണ്ടാം ഏകദിനത്തിൽ ഓപ്പണർമാരായ ഇഷാൻ കിഷനും ശുഭ്മാൻ ഗില്ലും ചേർന്ന് 90 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയിട്ടും മെൻ ഇൻ ബ്ലൂ വെറും 181 റൺസിന് പുറത്തായി. 36.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ആതിഥേയ ടീം ലക്ഷ്യം കണ്ടു. ആഗസ്റ്റ് 1 ചൊവ്വാഴ്ച ട്രിനിഡാഡിലാണ് അവസാന മത്സരം നടക്കുന്നത്.

5/5 - (1 vote)