അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ പേസർ ദീപക് ചാഹറിനെ ഉൾപ്പെടുത്തേണ്ടതായിരുന്നുവെന്ന് ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. വ്യാഴാഴ്ച ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം മൊഹാലിയിലാണ് നടക്കുക. രണ്ടും മൂന്നു മത്സരനാണ് യഥാക്രമം ബെംഗളൂരു, ഇൻഡോർ എന്നിവിടങ്ങളിൽ നടക്കും.
അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ, അവേഷ് ഖാൻ എന്നിവരെയാണ് ഇന്ത്യ അഫ്ഗാനെതിരെ സീമർമാരായി ഉൾപ്പെടുത്തിയത്.ചാഹർ ടി20 ഐ ടീമിന്റെ ഭാഗമാകേണ്ടതായിരുന്നുവെന്ന് ചോപ്ര പറഞ്ഞു.“രസകരമെന്നു പറയട്ടെ, മൂന്ന് ഫാസ്റ്റ് ബൗളർമാരെ മാത്രമേ തിരഞ്ഞെടുത്തിട്ടുള്ളൂ. അർഷ്ദീപ് (സിംഗ്), മുകേഷ് കുമാർ, ആവേശ് ഖാൻ എന്നിവർ.ദീപക് ചാഹറിനെയും ദക്ഷിണാഫ്രിക്ക ടി20 ഐയിലേക്ക് തിരഞ്ഞെടുത്തെങ്കിലും പിതാവിന് സുഖമില്ലാത്തതിനാൽ അദ്ദേഹം പോയില്ല. അച്ഛന്റെ ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്. അവൻ ലഭ്യമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്” ചോപ്ര പറഞ്ഞു.
“എന്നാൽ എന്തുകൊണ്ടാണ് അദ്ദേഹം ടീമിൽ ഇല്ലാത്തത്? (മുഹമ്മദ്) സിറാജും (ജസ്പ്രീത്) ബുംറയും അവിടെ ഇല്ലെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയും, പക്ഷേ അദ്ദേഹം അവിടെ ഇല്ലെന്നതിൽ ഞാൻ അൽപ്പം ആശ്ചര്യപ്പെടുന്നു. എന്റെ അഭിപ്രായത്തിൽ, ദീപക് ചാഹർ ലഭ്യമാണെങ്കിൽ, അദ്ദേഹത്തിന്റെ പേര് അവിടെ ഉണ്ടാകേണ്ടതായിരുന്നു, ”മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൂട്ടിച്ചേർത്തു.
Is Deepak Chahar still unavailable for selection? 🤔
— Saurabh Malhotra (@MalhotraSaurabh) January 8, 2024
Just 3 seamers in the squad. https://t.co/qQfdxVtAi0
വലംകൈയ്യൻ പേസർ തന്റെ കരിയറിൽ ഇതുവരെ കളിച്ച 25 ടി 20 മത്സരങ്ങളിൽ നിന്ന് 31 വിക്കറ്റ് വീഴ്ത്തി.2019 ൽ ബംഗ്ലാദേശിനെതിരെയുള്ള 6/7 ആണ് അദ്ദേഹത്തിന്റെ മികച്ച ബൗളിംഗ്. ഓസ്ട്രേലിയയ്ക്കെതിരായ അവസാന ടി20 ഐയിൽ നിന്നും ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്നും ചാഹർ പിന്മാറിയിരുന്നു. അദ്ദേഹം സെലക്ഷനിൽ ലഭ്യമാണോ ഇല്ലയോ എന്നത് വ്യക്തമല്ല.