വയനാട്ടിലെ പരിശീലന ക്യാമ്പിൽ പങ്കെടുക്കാത്തതിന് സഞ്ജു സാംസണെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ നടപടി സ്വീകരിച്ചു. വിജയ് ഹസാരെ ട്രോഫിയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. താരത്തിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല, എന്നാൽ സഞ്ജുവിന് കാലിന് പരിക്കേറ്റതായി അദ്ദേഹത്തിൻ്റെ ആരാധക പേജുകൾ വെളിപ്പെടുത്തി.
വിജയ് ഹസാരെയില്‍ നിന്ന് വിട്ടുനിന്നതോടെ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ സഞ്ജു ഉണ്ടാകുമോ എന്നുള്ള കാര്യം സംശയത്തിലായി. അതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ചാംപ്യന്‍സ് ട്രോഫി കളിക്കാനുള്ള അവസരം സഞ്ജു കളഞ്ഞൂവെന്നാണ് അദ്ദേഹം പറയുന്നത്.
‘കേരളത്തിൻ്റെ വിജയ് ഹസാരെ ട്രോഫി ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തിയിട്ടില്ല. വയനാട്ടിലെ ഒരു ടീം ക്യാമ്പിൽ അദ്ദേഹം പങ്കെടുക്കാതിരുന്നതിനെ തുടർന്നാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്.ഈ ദിവസങ്ങളിൽ ഞങ്ങൾക്ക് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിക്കുന്നില്ല, എന്നാൽ തനിക്ക് പരിക്കേറ്റതിനാൽ ക്യാമ്പിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം അസോസിയേഷനോട് പറഞ്ഞതായി സോഷ്യൽ മീഡിയയിലെ ആരാധക പേജുകൾ പറയുന്നു”.
”വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ സഞ്ജു ഇല്ല. എന്നാല്‍ കളിക്കുകയെന്നത് സഞ്ജുവിനെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു. ടി20 ക്രിക്കറ്റില്‍ മൂന്ന് സെഞ്ചുറികള്‍ നേടി നില്‍ക്കുന്ന സമയത്ത് ഏകദിനത്തേയും കുറിച്ച് സഞ്ജു ചിന്തിക്കണമായിരുന്നു. റിഷഭ് പന്ത് ഏകദിനത്തില്‍ അടയാളപ്പെടുത്തിയിട്ടില്ലെന്നും സഞ്ജു ഓര്‍ക്കണമായിരുന്നു. അതുകൊണ്ടു തന്നെയാണ് വിജയ് ഹസാരെ കളിക്കണമെന്ന് പറഞ്ഞത്. എങ്ങനെയാണ് അദ്ദേഹത്തെ ഇനി ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുക? സഞ്ജു പദ്ധതികളുടെ ഭാഗമാണെന്ന് എനിക്ക് തോന്നുന്നില്.” ചോപ്ര പറഞ്ഞു.
Aakash Chopra reacts to #SanjuSamson's absence from Kerala's squad for the Vijay Hazare Trophy. pic.twitter.com/oELXMIeJJi
— Circle of Cricket (@circleofcricket) December 23, 2024
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടി20 ഐ പരമ്പരയിൽ സാംസൺ മികച്ച ഫോമിലായിരുന്നു, അദ്ദേഹത്തിൻ്റെ ബാറ്റിൽ നിന്ന് രണ്ട് സെഞ്ച്വറികൾ പിറന്നു. കഴിഞ്ഞ രണ്ട് പരമ്പരകളിൽ, ഗെയിമിൻ്റെ ഏറ്റവും ചെറിയ ഫോർമാറ്റിൽ മൂന്ന് സെഞ്ച്വറികൾ അദ്ദേഹം രേഖപ്പെടുത്തി.ഹൈദരാബാദിൽ നടന്ന വിജയ് ഹസാരെ ട്രോഫി ഉദ്ഘാടന മത്സരത്തിൽ ബറോഡക്കെതിരെ കേരളത്തിനു പരാജയം.ബറോഡയ്‌ക്കെതിരെ 404 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന്റെ ബാറ്റിംഗ് 341 ലവസാനിച്ചു.62 റൺസിൻ്റെ തോൽവിയിൽ അവസാനിച്ചു.