സഞ്ജു സാംസൺ മികച്ച ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.അടുത്തിടെ ടി20യിൽ രണ്ട് ബാക്ക് ടു ബാക്ക് സെഞ്ച്വറികളാണ് കേരള താരം നേടിയത്. ആദ്യം, ബംഗ്ലാദേശിനെതിരെ 47 പന്തിൽ 111 റൺസ് നേടിയ അദ്ദേഹം നടന്നുകൊണ്ടിരിക്കുന്ന നാല് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20 ഐയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 50 പന്തിൽ നിന്ന് 107 റൺസ് നേടി.2015ൽ സിംബാബ്‌വെയ്‌ക്കെതിരായ ടി20യിലാണ് സാംസൺ ഇന്ത്യക്കായി അരങ്ങേറിയത്.
എന്നാൽ ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമാവാൻ താരത്തിന് ഇതുവരെ സാധിച്ചിട്ടില്ല.മുതിർന്ന ഇന്ത്യൻ കളിക്കാരും മുൻ കളിക്കാരും കാരണം തൻ്റെ മകന് മതിയായ അവസരങ്ങൾ ലഭിച്ചില്ലെന്ന് സാംസണിൻ്റെ പിതാവും അടുത്തിടെ പ്രസ്താവിച്ചിരുന്നു. എന്നിരുന്നാലും, പ്രസ്താവനയെ “അനാവശ്യം” എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര വിശേഷിപ്പിച്ചു.ഇത് വ്യാപകമായ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി വെക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സഞ്ജുവിന്റെ പിതാവിന്റെ ആരോപണങ്ങള്‍ക്കെതിരെ ചോപ്ര രംഗത്തെത്തിയത്.
‘സഞ്ജു സാംസണിന്റെ അച്ഛന്‍ വളരെ രസകരമായ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. കോഹ്ലി, ധോണി, രോഹിത്, ദ്രാവിഡ് എന്നിവര്‍ തന്റെ മകന്റെ 10 വര്‍ഷത്തെ കരിയര്‍ നശിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയൊക്കെ പറയേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് ഞാന്‍ ചിന്തിച്ചിരുന്നു’ ആകാശ് ചോപ്ര പറഞ്ഞു.അച്ഛന്മാര്‍ എപ്പോഴും സ്വന്തം മക്കളോട് പക്ഷപാതം കാണിക്കുമെന്ന് ചോപ്ര പറഞ്ഞു.യുവരാജ് സിങ്ങിൻ്റെ കരിയർ തകർത്തത് എംഎസ് ധോണിയാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യോഗ്‌രാജ് സിംഗ് ആരോപിച്ചിരുന്നു.”ഞാനൊരു അച്ഛനായതുകൊണ്ട് തന്നെ പറയാം, അച്ചന്മാർ പക്ഷപാതിത്വം ഉള്ളവരാണ്. നമ്മുടെ മക്കൾ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്, അവരുടെ ഒരു കുറവും ഞങ്ങൾ കാണുന്നില്ല. അച്ഛൻ്റെ കാര്യത്തിലും അങ്ങനെ തന്നെയായിരിക്കണം.ആകാശിന് ഒരുപാട് അവസരങ്ങള്‍ ലഭിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹവും ഒരുപക്ഷേ പറഞ്ഞിരിക്കാം’ചോപ്ര പറഞ്ഞു.
“യോഗ്‌രാജ് സിങ്ങിൻ്റെയും യുവരാജ് സിങ്ങിൻ്റെയും കാര്യത്തിൽ നമ്മൾ ഇത് കണ്ടതാണ്. യോഗ്‌രാജ് സിംഗ് എന്തൊക്കെയോ പറയുന്നുണ്ട്, എന്താണ് പറയേണ്ടതെന്ന് മനസിലാക്കാൻ യുവിക്ക് കഴിയുന്നില്ല, അതിനാൽ അച്ഛൻ്റെ അഭിപ്രായങ്ങൾ. എന്തെല്ലാം കടന്നുപോയി, അത് കൊണ്ട് നിങ്ങൾക്ക് എന്ത് നേട്ടമുണ്ടാകും,” ചോപ്ര പറഞ്ഞു.എംഎസ് ധോണി തൻ്റെ കരിയറിൽ യുവരാജിനെ വേണ്ടത്ര പിന്തുണച്ചില്ലെന്ന് യോഗ്‌രാജ് സിംഗ് ആവർത്തിച്ച് ആരോപിച്ചിരുന്നു. എന്നിരുന്നാലും, ഈ ആരോപണങ്ങൾ യുവരാജ് തള്ളിക്കളഞ്ഞു, ഇത് തൻ്റെ പിതാവിൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും തൻ്റേതല്ലെന്നും വ്യക്തമാക്കി.