ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന ഏകദിന പരമ്പരയിൽ മികച്ച പ്രകടനം നടത്താൻ സഞ്ജു സാംസണെ പിന്തുണച്ച് മുൻ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്‌സ്. സാംസൺ 2023 ലോകകപ്പിനുള്ള ടീമിന്റെ ഭാഗമല്ലായിരുന്നു എന്നാൽ സൗത്ത് ആഫ്രിക്കക്കെതിരെ 50 ഓവർ പരമ്പരയിൽ സാംസൺ തിരിച്ചുവരവ് നടത്തി.
സീമിംഗ് സാഹചര്യങ്ങളിലും അതിജീവിക്കാനുള്ള സാങ്കേതികത സാംസണിനുണ്ടെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു. “അദ്ദേഹത്തെ ടീമിൽ കാണുന്നത് വളരെ സന്തോഷകരമാണ്. ദക്ഷിണാഫ്രിക്കൻ വിക്കറ്റുകൾ അദ്ദേഹം ആസ്വദിക്കും. ബൗൺസും മൂവ്മെന്റും ഉള്ള പിച്ചിൽ എല്ലാ ബാറ്റർമാരും പരീക്ഷിക്കപ്പെടും” ഡി വില്ലിയേഴ്‌സ് പറഞ്ഞു.
“എന്നാൽ സഞ്ജുവിനെപ്പോലൊരാൾ നന്നായി ചെയ്യുമെന്ന് ഞാൻ കരുതുന്നു, കൂടാതെ വിക്കറ്റ് കീപ്പർ എന്ന ഒരു ഓപ്ഷനും അദ്ദേഹം നിങ്ങൾക്ക് നൽകുന്നു, ”ഡിവില്ലിയേഴ്സ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.കഴിഞ്ഞ ദിവസം ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള മൂന്ന് ടീമുകളെയും പ്രഖ്യാപിച്ചു.
Former South Africa batter AB de Villiers on Sanju Samson ahead of South Africa tour
— SportsTiger (@The_SportsTiger) December 1, 2023
📷: BCCI#Cricket #INDvSA #SAvIND #TeamIndia #IndianCricketTeam #ABdeVilliers #SanjuSamson #CricketTwitter pic.twitter.com/FF5Ceu72G9
2021 ലെ ശ്രീലങ്കൻ പര്യടനത്തിൽ സാംസൺ തന്റെ ഏകദിന അരങ്ങേറ്റം നടത്തിയത്.തന്റെ കരിയറിൽ ഇതുവരെ 13 ഏകദിനങ്ങളിൽ, 55.71 ശരാശരിയിൽ 390 റൺസ് നടിയിട്ടുണ്ട്.മൂന്ന് അർധസെഞ്ചുറികളും സാംസൺ നേടിയിട്ടുണ്ട്.86 റൺസ് ആണ് ഉയർന്ന സ്കോർ.ഡിസംബർ 17 ഞായറാഴ്ച ജോഹന്നാസ്ബർഗിലെ ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തോടെ പ്രോട്ടീസിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര ആരംഭിക്കും.ഡിസംബർ 19-നും 21-നും യഥാക്രമം ഗ്കെബെർഹയിലെ സെന്റ് ജോർജ്സ് പാർക്കും പാർലിലെ ബോലാൻഡ് പാർക്കും മറ്റ് രണ്ട് ഏകദിന മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും.