‘തങ്ങളുടെ അവസരങ്ങൾ പാഴാക്കിയതിൽ അഭിഷേക് ശർമ്മയും സഞ്ജു സാംസണും ഖേദിക്കും’: ആകാശ് ചോപ്ര | Sanju Samson

ബംഗ്ലാദേശിനെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങളിൽ ഓപ്പണർമാരായ അഭിഷേക് ശർമ്മയും സഞ്ജു സാംസണും പരാജയപ്പെട്ടു. അഭിഷേക് യഥാക്രമം 16 ഉം 15 ഉം റൺസ് നേടിയപ്പോൾ സാംസൺ 29 ഉം 10 ഉം റൺസെടുത്തു. ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, റുതുരാജ് ഗെയ്‌ക്‌വാദ് എന്നിവർ കളിക്കാതിരുന്നതോടെ ടീം മാനേജ്‌മെൻ്റിനെയും സെലക്ടർമാരെയും ആകർഷിക്കാനും ട്വൻ്റി20 ടീമിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനും ഇരുവർക്കും മികച്ച അവസരം ലഭിച്ചു.

എന്നാൽ രണ്ടു താരങ്ങളും പരാജയപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. അവസരങ്ങൾ അത്ര എളുപ്പത്തിൽ ലഭിക്കാത്തതിനാൽ അവരുടെ പ്രകടനം അവരെ വേദനിപ്പിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറഞ്ഞു.ബംഗ്ലാദേശ് പരമ്പരയ്ക്ക് ശേഷം വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിലേക്ക് ഇരുവരെയും വിളിക്കുമോയെന്നും 46-കാരൻ സംശയിക്കുന്നു.സഞ്ജു സാംസണും അഭിഷേക് ശർമ്മയുമാണ് ഈ പരമ്പരയിലെ ഇന്ത്യൻ ടീമിൻ്റെ തുടക്കക്കാർ. ആദ്യ രണ്ട് മത്സരങ്ങളിൽ കളിക്കാൻ അവസരം ലഭിച്ചെങ്കിലും കാര്യമായ സംഭാവന നൽകാനായില്ല.

ഇരുവർക്കും വമ്പൻ ഇന്നിംഗ്‌സുകൾ കളിക്കാനുള്ള കഴിവുണ്ട്. എന്നിരുന്നാലും, അവരുടെ മോശം പ്രകടനം ഭാവിയിൽ അവരുടെ സ്ഥാനം നഷ്ടപ്പെടാൻ ഇടയാക്കും.കാരണം രുദുരാജ് ഗെയ്‌ക്‌വാദും ജയ്‌സ്വാളും ഗില്ലും ടി20 പരമ്പരയിൽ കളിക്കാൻ തയ്യാറായിക്കഴിഞ്ഞു. അത് കൂടാതെ ഇഷാൻ കിഷൻ ഓപ്പണറിനുള്ള മത്സരത്തിൽ തീർച്ചയായും ഉണ്ടാകും. അവസരത്തിനായ് കാത്തിരുന്ന് കിട്ടിയ അവസരം പാഴാക്കിയതിൽ ഇരുവരും പശ്ചാത്തപിക്കുമെന്നും ആകാശ് ചോപ്ര പറഞ്ഞു.

മുൻനിര താരങ്ങൾക്ക് വിശ്രമം അനുവദിച്ച് സൂര്യകുമാർ യാദവ് നയിക്കുന്ന യുവതാരങ്ങളുമായി ടീം കളിക്കുമ്പോൾ അഭിഷേക് ശർമയുടെയും സഞ്ജു സാംസണിൻ്റെയും മോശം പ്രകടനം അവരുടെ സ്ഥാനം തീർച്ചയായും അപകടത്തിലാക്കും.

Rate this post
sanju samson