റിപ്പോർട്ടുകൾ പ്രകാരം, മാർച്ച് 24 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ശുബ്മാൻ ഗില്ലിൻ്റെ ഗുജറാത്ത് ടൈറ്റൻസുമായി മുംബൈ ഇന്ത്യൻസിൻ്റെ ഈ സീസണിലെ ആദ്യ മത്സരം സൂര്യകുമാർ യാദവിന് നഷ്ടപ്പെടും.കളിക്കാനുള്ള അനുമതി നാഷണൽ ക്രിക്കറ്റ് അക്കാദമി (എൻസിഎ) നിഷേധിചിരിക്കുകയാണ്. ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റനായിരിക്കുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ഐ പരമ്പരയ്ക്ക് ശേഷം പരിക്ക് മൂലം താരം ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
അതിനുശേഷം സൂര്യ കളത്തിലിറങ്ങിയിട്ടില്ല, കൂടാതെ സ്പോർട്സ് ഹെർണിയ ശസ്ത്രക്രിയയ്ക്കും വിധേയനായി. ഐപിഎൽ 2024-ൽ അദ്ദേഹം ഫിറ്റ്നസ് നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു പക്ഷേ അത് ഇപ്പോൾ സംഭവിക്കുമെന്ന് തോന്നുന്നില്ല. Cricbuzz-ലെ ഒരു റിപ്പോർട്ട് അനുസരിച്ച് NCA സൂര്യക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. അടുത്ത ഫിറ്റ്നസ് ടെസ്റ്റ് മാർച്ച് 21 ന് ഷെഡ്യൂൾ ചെയ്യുമെന്നും അറിയിച്ചു. മുംബൈ ഇന്ത്യൻസിൻ്റെ ആദ്യ മത്സരം മാർച്ച് 24 ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ്.മാർച്ച് 27 ന് നടക്കാനിരിക്കുന്ന അടുത്ത മത്സരത്തിൽ സൂര്യ കളിക്കുമോ എന്നത് രണ്ട് ദിവസങ്ങൾക്ക് ശേഷം ഷെഡ്യൂൾ ചെയ്യുന്ന അദ്ദേഹത്തിൻ്റെ ഫിറ്റ്നസിനെ ആശ്രയിച്ചിരിക്കുന്നു.
🚨 REPORTS 🚨
— Sportskeeda (@Sportskeeda) March 19, 2024
According to reports, Suryakumar Yadav had his fitness test today and he has not got the clearance from the NCA. He is set to miss a part of IPL 2024.
The next fitness test is scheduled in a couple of days. #CricketTwitter #IPL2024 #MumbaiIndians pic.twitter.com/CVCIqXhZG5
അദ്ദേഹത്തിൻ്റെ അഭാവം മുംബൈ ഇന്ത്യൻസിനെ ആശങ്കയിലാക്കുമെന്ന് ഉറപ്പാണ്. മാത്രമല്ല, ടി20 ലോകകപ്പും വരാനിരിക്കുന്നതിനാൽ, പ്രധാന കളിക്കാരുടെ ഫിറ്റ്നസിൽ എൻസിഎ ഒരു അവസരവും എടുക്കുന്നതായി തോന്നുന്നില്ല.ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, സൂര്യ തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഹൃദയസ്പർശിയായ ഒരു ഇമോജി പോസ്റ്റ് ചെയ്തിരുന്നു, അതിനുശേഷം, ഐപിഎൽ 2024 ൽ അദ്ദേഹം പങ്കെടുക്കുന്നതിനെക്കുറിച്ച് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു.മാർച്ച് 21 ന് നടക്കുന്ന ഫിറ്റ്നസ് ടെസ്റ്റിൽ അദ്ദേഹം വിജയിച്ചാൽ കാര്യങ്ങൾ മാറും.
Suryakumar Yadav will miss the first game of the season for Mumbai Indians as he awaits fitness clearance from the NCA 🤕 #SuryakumarYadav #MumbaiIndians pic.twitter.com/OOtj3tjP0R
— Cricbuzz (@cricbuzz) March 19, 2024
തിങ്കളാഴ്ച ഹെഡ് കോച്ച് മാർക്ക് ബൗച്ചറും സൂര്യയുടെ ലഭ്യതയെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു.താരം ഇപ്പോഴും ബിസിസിഐയുടെ മെഡിക്കൽ ടീമിന് കീഴിലാണ്, മുംബൈ ഇപ്പോഴും അപ്ഡേറ്റിനായി കാത്തിരിക്കുകയാണ്. ടി20യിൽ ലോകത്തെ ഏറ്റവും മികച്ച ബാറ്ററായ സ്കൈയുടെ അഭാവം മുംബൈയ്ക്ക് വലിയ തിരിച്ചടിയാണെങ്കിലും ആ കുറവ് മറികടക്കാനുള്ള സ്ക്വാഡ് ഡെപ്ത്ത് മുംബൈക്കുണ്ട്.