ദക്ഷിണാഫ്രിക്കയ്ക്കെതിരായ തങ്ങളുടെ കന്നി ഏകദിന പരമ്പര മറ്റൊരു ചരിത്ര നേട്ടത്തിലൂടെ സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ.ള്ളിയാഴ്ച ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹഷ്മത്തുള്ള ഷാഹിദിയും കൂട്ടരും 177 റൺസിന് സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി.മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ അഫ്ഗാൻ 2-0 ന് അപരാജിത ലീഡ് നേടിയപ്പോൾ റാഷിദ് ഖാൻ തൻ്റെ 26-ാം ജന്മദിനം സാധ്യമായ ഏറ്റവും ഗംഭീരമായി ആഘോഷിച്ചു.
9-1-19-5 എന്ന ബൗളിങ്ങിലൂടെ സൗത്ത് ആഫ്രിക്കയെ ഞെട്ടിച്ച റഷീദ് ഖാന് ഇതോരു സ്വാപ്ന ദിവസമായിരുന്നു.312 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കണമെങ്കിൽ 1993-ൽ ഷാർജയിൽ നടന്ന ഏറ്റവും ഉയർന്ന വിജയകരമായ റൺ വേട്ട (285) എന്ന വെസ്റ്റ് ഇൻഡീസിൻ്റെ റെക്കോർഡ് തകർക്കേണ്ടി വരുമായിരുന്നു. എന്നാൽ സമ്മർദത്തിൻകീഴിൽ തകർന്നടിഞ്ഞ് 34.2 ഓവറിൽ 134 റൺസിന് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 311 റൺസെന്ന കൂറ്റൻ സ്കോർ നേടി. റഹ്മാനുള്ള ഗുർബാസും റിയാസ് ഹസ്സനും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 88 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
ഹസൻ 29 റൺസിന് പുറത്തായപ്പോൾ, ഗുർബാസ് തൻ്റെ ഏഴാം ഏകദിന സെഞ്ച്വറി നേടി, മുഹമ്മദ് ഷഹ്സാദിൻ്റെ സെഞ്ച്വറി റെക്കോർഡ് തകർക്കുകയും ചെയ്തു.50 റൺസെടുത്ത റഹ്മത്ത് ഷാ ഗുർബാസിന് പിന്തുണ നൽകി. 10 ഫോറുകളും മൂന്ന് സിക്സറുകളും സഹിതം 105 റൺസെടുത്ത ഗുർബാസ് പുറത്തായപ്പോൾ അസ്മത്തുള്ള ഒമർസായി ദക്ഷിണാഫ്രിക്കൻ ബൗളർമാരെ അടിച്ചു പരത്തി . 50 പന്തിൽ അഞ്ച് ഫോറും ആറ് സിക്സും സഹിതം 86 റൺസാണ് അദ്ദേഹം നേടിയത്.ലുങ്കി എൻഗിഡി, നാൻഡ്രെ ബർഗർ, എൻകാബ പീറ്റർ, എയ്ഡൻ മാർക്രം എന്നിവർ ഓരോ വിക്കറ്റ് നേടി.
ഇടംകൈയൻ സ്പിന്നർ ജോൺ ഫോർച്യൂണിന് വിക്കറ്റൊന്നും നേടാനായില്ല, പക്ഷേ 10 ഓവറിൽ 39 റൺസ് മാത്രം വിട്ടുകൊടുത്തു.14 ഓവറിൽ ഓപ്പണിംഗ് വിക്കറ്റിൽ 73 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയ ക്യാപ്റ്റൻ ടെംബ ബാവുമയും ടോണി ഡി സോർസിയും ചേർന്ന് ദക്ഷിണാഫ്രിക്കയ്ക്ക് അവരുടെ റൺ വേട്ടയിൽ സ്ഥിരമായ തുടക്കമാണ് ലഭിച്ചത്. എന്നാൽ 38 റൺസെടുത്ത ബവുമയെ ഒമർസായി പുറത്താക്കിയതോടെ പ്രോട്ടീസ് ഇന്നിംഗ്സ് പൂർണമായും തകർന്നു.
2-0. Too good. Total domination from Afghanistan 🔥 👏
— ESPNcricinfo (@ESPNcricinfo) September 20, 2024
🔗 https://t.co/TOnY6v7LIe | #AFGvSA pic.twitter.com/bjDdxQ6hDK
20.1 ഓവറിൽ 61 റൺസെടുക്കുന്നതിനിടെ 10 വിക്കറ്റ് നഷ്ടമായി.ഡി സോർസി, എയ്ഡൻ മാർക്രം, ട്രിസ്റ്റൻ സ്റ്റബ്സ്, കെയ്ൽ വെറെയ്ൻ, വിയാൻ മൾഡർ എന്നിവരുടെ വിക്കറ്റ് വീഴ്ത്തി റാഷിദ് ഖാൻ സൗത്ത് ആഫ്രിക്കയിലൂടെ നടുവൊടിച്ചു. പിറന്നാൾ ദിനത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളർ കൂടിയാണ് റാഷിദ്.അഫ്ഗാന് വേണ്ടി നംഗേയാലിയ ഖരോട്ടെ ( 6.2-0-26-4) മികച്ച പ്രകടനം പുറത്തെടുത്തു.