ഗ്കെബെർഹയിലുള്ള സെന്റ് ജോർജ് പാർക്കിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ സൗത്ത് ആഫ്രിക്കക്ക് മുന്നിൽ 212 റൺസ് വിജയലക്ഷ്യം വെച്ച് ഇന്ത്യ. 83 പന്തിൽ നിന്നുമൊരു സിക്സും 7 ബൗണ്ടറിയും അടക്കം 62 റൺസ് നേടിയ സായ് സുദര്‍ശനും 64 പന്തിൽ നിന്നും 56 റൺസ് നേടിയ രാഹുലുമാണ് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. വാലറ്റക്കാരുടെ പോരാട്ടമാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. 46.2ഓവറിൽ റൺസിന് ഇന്ത്യ ഓൾ ഔട്ടായി.സൗത്ത്ആഫ്രിക്കക്ക് വേണ്ടി ബർഗർ മൂന്നു വിക്കറ്റ് നേടി.കേശവ് മഹാരാജ് രണ്ടു വിക്കറ്റും നേടി.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ഗിബെർഹയിലെ സെന്റ് ജോർജ് പാർക്കിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ബൗണ്ടറിയോടെ തുടങ്ങിയ ഗൈക്വാദിനെ ആദ്യ ഓവറിൽ തന്നെ ബർഗർ വിക്കറ്റിന് മുന്നിൽ കുടുക്കി. 12 ആം ഓവറിൽ 30 പന്തിൽ നിന്നും 10 റൺസ് നേടിയ തിലക് വർമയെ ബർഗർ ഹെൻഡ്രിക്ക്സിന്റെ കൈകളിലെത്തിച്ചു.ആ സമയത്ത് ഇന്ത്യൻ സ്കോർ രണ്ടു വിക്കറ്റിന് 46 എന്ന നിലയിൽ ആയിരുന്നു. മൂന്നാം വിക്കറ്റിൽ സായി സുദര്‍ശനും ക്യാപ്റ്റൻ രാഹുലും മികച്ച കൂട്ട്കെട്ട് പടുത്തുയർത്തി.
The skipper #KLRahul countered the initial attack from #SouthAfrica's bowlers with a dominating performance 👏🏽
— Star Sports (@StarSportsIndia) December 19, 2023
Tune-in to the 2nd #SAvIND ODI
LIVE NOW | Star Sports Network#Cricket pic.twitter.com/23aYxgNc5M
തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ച്വറി നേടിയ സായ് ഇന്ത്യൻ സ്കോർ 100 കടത്തി. 83 പന്തിൽ നിന്നുമൊരു സിക്സും 7 ബൗണ്ടറിയും അടക്കം 62 റൺസ് നേടിയ സായ് സുദര്‍ശനെ ലിസാർഡ് വില്യംസ് പുറത്താക്കി. 26 .2 ഓവറിൽ ഇന്ത്യ മൂന്നു വിക്കറ്റിന് 114 റൺസ് എന്ന നിലയിലായി. നാലാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തിയ സഞ്ജു സാംസൺ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. 23 പന്തിൽ നിന്നും 12 റൺസ് നേടിയ സഞ്ജുവിനെ ഹെൻഡ്രിക്സ് ക്ലീൻ ബൗൾഡ് ചെയ്തു.32 ഓവറിൽ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 136 എന്ന നിലയിലായി.
Back-to-back boundaries for #SaiSudharsan 🔥
— Star Sports (@StarSportsIndia) December 19, 2023
Will he lead 🇮🇳 to a defendable score?
Tune-in to the 2nd #SAvIND ODI
LIVE NOW | Star Sports Network#Cricket pic.twitter.com/JYKYpb5gY1
സ്കോർ 167 ൽ ൽ നിൽക്കെ 64 പന്തിൽ നിന്നും 56 റൺസ് നേടിയ രാഹുലിനെ ബർഗർ പുറത്താക്കി.തൊട്ടടുത്ത ഓവറിൽ അരങ്ങേറ്റക്കാരൻ റിങ്കുവിനെ മഹാരാജ് പുറത്താക്കിയതോടെ ഇന്ത്യ 169 / 6 എന്ന നിലയിലായി. സ്കോർ 172 ൽ നിൽക്കെ കെൽദീപ് യാദവിനെ മഹാരാജ് പുറത്താക്കി. 43 ആം ഓവറിൽ സ്കോർ 186 ൽ നിൽക്കുമ്പോൾ 7 റൺസ് നേടിയ അക്സർ പട്ടേൽ പുറത്തായി.വില്യംസിനെ സിക്സർ പാത്രത്തിൽ അര്‍ഷദീപ് ഇന്ത്യൻ സ്കോർ 200 കടത്തി.204 നിൽക്കെ ഇന്ത്യക്ക് ഒൻപതാം വിക്കറ്റ് നഷ്ടമായി . 47 ആം ഓവറിൽ മുകേഷ് കുമാർ റൺ ഔട്ട് ആയതോടെ ഇന്ത്യൻ ഇന്നിങ്സ് 211 റൺസിന് അവസാനിച്ചു.
Sanju Samson dismissed for 12 from 23 balls as India lost their fourth wicket!
— OneCricket (@OneCricketApp) December 19, 2023
📸: Disney+Hotstar #SAvIND #SanjuSamson pic.twitter.com/FRy2DeVcRo