ബാർബഡോസിലെ രണ്ടാം ഏകദിനത്തിൽ വിരാട് കോഹ്ലിയെയും രോഹിത് ശർമ്മയെയും ബെഞ്ചിലിരുത്താനുള്ള ഇന്ത്യയുടെ തീരുമാനം പാളിപ്പോയി. കെൻസിംഗ്ടൺ ഓവലിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി 3 മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിലാക്കി.
182 റൺസ് എന്ന ചെറിയ സ്കോർ പിന്തുടർന്ന വിൻഡീസ് 80 പന്തിൽ 63* റൺസ് നേടിയ ഷായ് ഹോപ്പിന്റെ ബാറ്റിങ്ങിന്റെ പിൻബലത്തിൽ വിജയം നേടി.അഞ്ചാം വിക്കറ്റിൽ കീസി കാർട്ടി (65 പന്തിൽ പുറത്താകാതെ 48) എന്നിവരുടെ പിന്തുണയോടെ 91 റൺസ് കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു. 182 റൺസ് വിജയലക്ഷ്യം 80 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു.50 ഓവർ ഫോർമാറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ വിജയ പരമ്പരയും ഈ വിജയത്തോടെ അവസാനിപ്പിച്ചു.
.ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 181 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ധ സെഞ്ച്വറി നേടിയ ഇഷാന് കിഷനാണ് ടോപ് സ്കോറര്‍. ഇഷാന് 55 ഉം, ശുഭാമാന്‍ ഗില്‍ 34 റണ്‍സുമെടുത്ത് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. എന്നാല്‍ ഇവര്‍ പുറത്തായതിന് പിന്നാലെ എത്തിയ താരങ്ങള്‍ക്കൊന്നും മികച്ച സ്കോര്‍ കണ്ടെത്താനായില്ല.ഏറെക്കാലത്തിന് ശേഷം ടീമിലെത്തിയ സഞ്ജു സാംസണ് 19 പന്തില്‍ ഒമ്പതു റണ്‍സെടുത്ത് പുറത്തായി.
അതേസമയം ഒരു മഹാ നാണക്കേട് കൂടി ഇന്നലെ പിറന്നു.ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 36 വര്‍ഷങ്ങള്‍ക്ക് നീണ്ട കാലയളവിന് ശേഷമാണ് ഇന്ത്യയുടെ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യാൻ വരുന്നവർ കേവലം ഒറ്റയക്ക സ്കോറിന് പുറത്തായിരിക്കുന്നത്. ഇതോടെ ഹാര്‍ദിക് പാന്ധ്യ,സഞ്ജു വി സാംസൺ , അക്ഷര്‍ പട്ടേൽ എന്നിവര്‍ മോശം റെക്കോര്‍ഡിന്റെ പേരില്‍ ചരിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യൻ ക്യാമ്പിൽ ഈ നാണക്കേട് നേട്ടം വൻ ഷോക്ക് തന്നെയാണ്.