‘സഞ്ജു ഉണ്ടായിരുന്നെങ്കിൽ ?’ : രണ്ടാം ഏകദിനത്തിലെ തോൽവിക്ക് ശേഷം പരിശീലകൻ ഗംഭീറിനോട് ചോദ്യവുമായി ആരാധകർ | Sanju Samson

ശ്രീലങ്കക്ക് എതിരായ ഒന്നാമത്തെ ഏകദിനത്തിൽ ഇന്ത്യൻ ടീം സമനില വഴങ്ങിയിരുന്നു. ശേഷം ഇന്നലെ നടന്ന രണ്ടാം ഏകദിനത്തിൽ ടീം ഇന്ത്യ വഴങ്ങിയത് 32 റൺസ് തോൽവി. പരമ്പര തന്നെ നഷ്ടമാകും എന്നൊരു സ്ഥിതിയിൽ നിൽക്കുന്ന ഇന്ത്യൻ ടീമിന്റെ തോൽവിയുടെ കാരണങ്ങൾ വിശകലനം ചെയ്യുകയാണ് ഇപ്പോൾ ആരാധകർ . ബാറ്റിംഗ് നിരയുടെ തകർച്ചയാണ് ഇന്ത്യൻ തോൽവിയുടെ കാരണങ്ങൾ.

250ൽ താഴെയുള്ള രണ്ട് ചെറിയ ടോട്ടലുകൾ മറികടക്കാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞില്ല. ഒന്നാമത്തെ ഏകദിനത്തിൽ ജയത്തിന്റെ അരികിൽ എത്തിയ ടീം ഇന്ത്യ ആൾ ഔട്ടായി സമനില വഴങ്ങി. പിന്നാലെയാണ് ഇന്നലത്തെ മാച്ചിൽ 241 റൺസ് പിന്തുടർന്ന ഇന്ത്യൻ ടീം 208 റൺസിൽ എല്ലാവരും പുറത്തായത്. മിഡിൽ ഓർഡർ ബാറ്റിംഗ് ഉത്തരവാദിത്വത്തോടെ ബാറ്റുചെയ്യുന്നില്ല എന്നതാണ് സത്യം. രോഹിത് ശർമ്മ മാത്രം എതിരാളികളെ മറികടന്നു മുന്നേറുമ്പോൾ കോഹ്ലി രണ്ട് മാച്ചിലും ഫ്ലോപ്പായി. മിഡിൽ ഓർഡറിൽ ശ്രേയസ് അയ്യർ, ലോകേശ് രാഹുൽ എന്നിവർക്ക് മികവിലേക്ക് എത്താനായി കഴിയുന്നില്ല.

ഇപ്പോൾ സഞ്ജു സാംസൺ പേരാണ് പല ക്രിക്കറ്റ്‌ ഫാൻസും സോഷ്യൽ മീഡിയയിൽ അടക്കം ഈ സാഹചര്യത്തിൽ ഉയർത്തുന്നത്. സഞ്ജു ഒരുപക്ഷെ ബാറ്റിംഗ് ഇലവനിൽ ഉണ്ടായിരുന്നേൽ ഇന്ത്യൻ ടീമിന് ഈ ഗതി വരില്ലായിരുന്നുവെന്നാണ് ഫാൻസ്‌ അഭിപ്രായം സഞ്ജു മുൻപ് സൗത്താഫ്രിക്കക്ക് എതിരായ മാച്ചിൽ അടക്കം സെഞ്ച്വറിയോടെ ഇന്ത്യയെ ഇത്തരം തകർച്ച നിന്നും രക്ഷിച്ചു വിജയം നേടിത്തന്ന ഓർമ്മയും ആരാധകർ പങ്കിടുന്നുണ്ട്.

അന്ന് സൗത്താഫ്രിക്കക്ക് എതിരായ ഈ മാച്ച് ഇന്ത്യൻ ടീം ജയിച്ചപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സഞ്ജുവിനെ തേടിയെത്തിയിരുന്നു. അതിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പരയാണ് ഇപ്പോള്‍ ലങ്കയില്‍ നടക്കുന്നത്.ഇതിൽ സഞ്ജുവിനെ ഒഴിവാക്കിയ സെലക്ഷൻ കമ്മിറ്റി തീരുമാനം മണ്ടത്തരമെന്ന് ഇപ്പോൾ തെളിഞ്ഞെന്നും സഞ്ജുവിനെ ഉടനെ ടീമിലേക്ക് വിളിക്കണമെന്നുമാണ് ഫാൻസ്‌ ആവശ്യം

4.4/5 - (41 votes)
sanju samson