2024 ലെ ടി 20 ലോകകപ്പ് അടുത്തുവരികയാണ് .ജൂൺ 1 മുതൽ ജൂൺ 29 വരെ വെസ്റ്റ് ഇൻഡീസും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും സഹകരിച്ച് ആതിഥേയത്വം വഹിക്കുന്നതിനാൽ ഒരു ചരിത്ര സംഭവമായി മാറുന്ന ടി20 ലോകകപ്പ് 2024-ൻ്റെ ഷെഡ്യൂൾ ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പുറത്തിറക്കി.2024. യുഎസ്എ vs കാനഡ ടൂർണമെൻ്റിൻ്റെ ആദ്യ മത്സരം കളിക്കും. ഇതാദ്യമായാണ് ഒരു ഐസിസി ലോകകപ്പ് ടൂർണമെൻ്റിൽ അമേരിക്കയിൽ മത്സരങ്ങൾ നടക്കുന്നത്.
9 വേദികളിലായി 55 മത്സരങ്ങളാണ് ടൂർണമെൻ്റിൽ നടക്കുക.T20 ലോകകപ്പിൻ്റെ 2024 പതിപ്പിൽ 20 ദേശീയ ടീമുകൾ മത്സരിക്കുന്നു, മുമ്പത്തെ ടൂർണമെൻ്റിൽ 16 ആയിരുന്നു.ടീം ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ ചുറ്റിപ്പറ്റിയുള്ള കാത്തിരിപ്പ് അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ടി20 ടൂർണമെൻ്റിൻ്റെ ഉദ്ഘാടന പതിപ്പ് വിജയിച്ചതിന് ശേഷം, ലോകത്തിലെ ഏറ്റവും വലിയ ടി20 ലീഗ് ഉണ്ടായിട്ടും ഇന്ത്യയ്ക്ക് വിജയം നിദാന സാധിച്ചിട്ടില്ല.പ്രതിഭാധനരായ കളിക്കാർ ഉണ്ടായിട്ടും വിജയം മാത്രം ഇന്ത്യക്ക് അകന്നു നിൽക്കുകയാണ്.
2021-ൽ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്താകുകയും 2022-ൽ സെമി-ഫൈനൽ തോൽക്കുകയും ചെയ്ത ഇന്ത്യ 2024 ൽ തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്. മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ മൈക്കൽ വോൺ ചില വലിയ തീരുമാനങ്ങൾ എടുക്കാൻ ചീഫ് സെലക്ടർ അജിത് അഗാർക്കറോട് അഭ്യർത്ഥിചിരിക്കുകയാണ്.”അജിത് അഗാർക്കറിനോട് ഞാൻ എന്താണ് പറയുക, ധൈര്യമായിരിക്കുക ,ഭയപ്പെടരുത്. വിരാട് കോഹ്‌ലിയോ കെഎൽ രാഹുലോ ഇല്ലാതെ ഇന്ത്യൻ ടി20 ടീം മികച്ചതായിരിക്കുമെന്ന് അദ്ദേഹം ആത്യന്തികമായി വിശ്വസിക്കുന്നുവെങ്കിൽ പൂർണ മനസ്സോടെ പോകൂ. ആത്യന്തികമായി അത് വിശ്വസിക്കുന്നുവെങ്കിൽ, അങ്ങനെയാണ് അയാൾ ടീമിനെ തെരഞ്ഞെടുക്കേണ്ടത് ” വോൺ ക്രിക്ക്ബസിനോട് പറഞ്ഞു.
Michael Vaughan weighs in on Ajit Agarkar's stance regarding Kohli and Rahul's role in the Indian T20 team. #CricketTalks #Agarkar #Kohli #Rahulhttps://t.co/seApr3C74A
— CricTracker (@Cricketracker) April 6, 2024
തിരഞ്ഞെടുക്കാൻ മതിയായ ഓപ്‌ഷനുകളില്ലാത്ത മറ്റ് ചില ടീമുകളുടെ സെലക്‌ടറാകുന്നതിനുപകരം അഗാർക്കറുടെ സീറ്റിലായിരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് വോൺ പറഞ്ഞു.“വലിയ പേരുകളെല്ലാം തിരഞ്ഞെടുക്കണമെന്ന് സമ്മർദ്ദത്തിലാകരുത്, കാരണം അവർ ട്രോഫികൾ നേടിയിട്ടില്ലെന്ന് നിങ്ങൾക്കറിയാം. കഴിഞ്ഞ ടി20 ലോകകപ്പിൽ മികച്ച പ്രകടനം നടത്താത്തതിൻ്റെ ഭാരമില്ലാത്ത ഒരു പുതുമയുള്ള മനസ്സുകൾ ആയിരിക്കണം ടീമിൽ’ അദ്ദേഹം കൂട്ടിച്ചേർത്തു.