അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20യിൽ മികച്ച പ്രകടനമാണ് ഓപ്പണർ യശസ്വി ജയ്സ്വാൾ പുറത്തെടുത്തത്. 34 പന്തില്‍ നിന്ന് ആറ് സിക്സും അഞ്ച് ബൗണ്ടറിയുമടക്കം 68 റൺസാണ് ഓപ്പണർ നേടിയത്. ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഫ്ഗാനെതിരെ ആറു വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്.
അഫ്ഗാന് ഉയര്‍ത്തിയ 173 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 15.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ശിവം ദുബെയും ഇന്ത്യക്ക് വേണ്ടി അർദ്ധ സെഞ്ച്വറി നേടി.2024 ലെ ടി20 ലോകകപ്പിന് യശസ്വി ജയ്സ്വാൾ തീർച്ചയായും ഉണ്ടാവണമെന്ന് ആകാശ് ചോപ്രയും സുരേഷ് റെയ്നയും അഭിപ്രായപ്പെട്ടു.ടി20 ലോകകപ്പിന് യശസ്വി ജയ്സ്വാൾ ഇല്ലെങ്കിൽ അത് അന്യായമാണെന്ന് ജിയോസിനിമയോട് സംസാരിച്ച ചോപ്ര പറഞ്ഞു. ഗില്ലിന് മുകളിലാണ് ജയ്സ്വാളിന്റെ സ്ഥാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ജയ്സ്വാളിനെ എടുത്തില്ലെങ്കിൽ 2022ലെ ബാറ്റിംഗ് ശൈലി അതേപടി തുടരുമെന്ന് ചോപ്ര കരുതുന്നു.
“യശസ്വി ബാറ്റ് ചെയ്യുന്ന രീതി വെച്ച് നോക്കുമ്പോൾ അദ്ദേഹത്തെ ടീമിൽ എടുത്തില്ലെങ്കിൽ അത് അന്യായമാണെന്ന് തോന്നും. അദ്ദേഹം റൺസ് തുടർച്ചയായി റൺസ് നേടുന്നുണ്ട് , ഇപ്പോൾ അവൻ ഗില്ലിന് മുകളിലായി , ഇനി നിങ്ങൾക്ക് അവനെ തൊടാൻ കഴിയില്ല” ചോപ്ര പറഞ്ഞു.”ബാറ്റ് ചെയ്യുമ്പോൾ ഇതുപോലെയുള്ള താരം ഇന്ത്യക്ക് ആവശ്യമാണ്. അല്ലെങ്കിൽ ഈ ലോകകപ്പും 2022 പോലെയാവും ,വീണ്ടും വീണ്ടും എല്ലാം പഴയപടിയാകും, കളിയുടെ ശൈലി പഴയത് തന്നെയാകും, വർഷം മാത്രം മാറി എന്നാവും ” ചോപ്ര പറഞ്ഞു.
Back in the XI, back among the runs! 🔥
— Punjab Kings (@PunjabKingsIPL) January 14, 2024
A quick-fire fifty by the southpaw! 💪#YashasviJaiswal #INDvAFG pic.twitter.com/O1w37EQUkf
ജയ്സ്വാളിന്റെ നിർഭയ മനോഭാവത്തെ പ്രശംസിച്ച റെയ്ന, ലോകകപ്പിലും ഓപ്പണർ ഇതേ ഉദ്ദേശത്തോടെ കളിക്കുമെന്നും റെയ്ന പറഞ്ഞു.”അദ്ദേഹത്തിന്റെ പ്രവർത്തന നൈതികത വളരെ മികച്ചതാണ്, അച്ചടക്കമുള്ള സ്വഭാവമുണ്ട്, അതിലുപരി ആദ്യ പന്തിനെ അവൻ ഭയപ്പെടുന്നില്ല.അവൻ പോകും, ടി20 ലോകകപ്പിലും അതേ രീതിയിൽ അദ്ദേഹം കളിക്കും”റെയ്ന പറഞ്ഞു.