ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിന് പിന്നാലെ യൂറോപ്പിലെ സൂപ്പർ താരങ്ങളെ വല വീശി പിടിക്കുകയാണ് സൗദി പ്രൊ ലീഗ് ക്ലബ്ബുകൾ. യൂറോപ്പിലെ ഫിനാഷ്യൽ ഫെയർ പ്ലൈ നിയമങ്ങളും യൂറോപ്പിനേക്കാൾ മികച്ച പ്രതിഫലവുമൊക്കെ യൂറോപ്യൻ താരങ്ങളെ സൗദിയിലേക്ക് ആകർഷിക്കുകയാണ്.
കരീം ബെൻസേമ, ഹാകിം സീയെച്ച്, എൻഗാളോ കാന്റെ, ഫിർമിനോ, കൗളിബാലി, സ്റ്റീവൻ ജെറാർഡ്… തുടങ്ങിയ വമ്പൻ താരങ്ങളെ സ്വന്തമാക്കി അവർ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ കൈലിയൻ എംബാപ്പെയെ അൽ-ഹിലാലിനായി സൈൻ ചെയ്യാൻ സൗദി സർക്കാർ മുന്നിട്ട് വന്നിരിക്കുകയാണ്.ഫുട് മെർക്കാറ്റോ റിപ്പോർട്ട് ചെയ്തതുപോലെ അദ്ദേഹത്തിന് ഒരു വലിയ കരാർ നൽകാൻ സൗദി ക്ലബ് തയ്യാറാണ്.
2017 ൽ എഫ്‌സി ബാഴ്‌സലോണയിൽ നിന്ന് നെയ്മറെ സൈൻ ചെയ്യുമ്പോൾ പിഎസ്ജി സ്ഥാപിച്ച ലോക ട്രാൻസ്ഫർ റെക്കോർഡ് ഇല്ലാതാക്കുന്ന ഓഫറാണ് എംബപ്പേക്ക് മുന്നിൽ സൗദി വെച്ചത്. ആ വര്ഷം തന്നെ മൊണാക്കോയിൽ നിന്ന് ലോണിൽ എംബപ്പേയും പാരീസ് ക്ലബ്ബിലെത്തി.ഇതുവരെയും ടീമുമായി കരാർ പുതുക്കുന്ന കാര്യത്തെ സംബന്ധിച്ച് എംബാപ്പെ ഒന്നും മിണ്ടാത്തതിനാൽ താരം അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ എജന്റായി ടീം വിടുമെന്ന് നിഗമനത്തിലാണ് പി എസ് ജി. ക്ലബ്ബുമായി കരാർ പുതുക്കാൻ താല്പര്യം കാണിക്കാത്ത എംബാപ്പേയെ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ വിൽക്കാൻ പി എസ് ജി നടപടികൾ ആരംഭിച്ചുകഴിഞ്ഞു എന്നാണ് റിപോർട്ടുകൾ.
Kylian Mbappe was not included in the squad for PSG's pre-season tour to Japan and South Korea ❌ pic.twitter.com/W1Yoz0FbAr
— Sky Sports News (@SkySportsNews) July 22, 2023
ജപ്പാനിൽ വച്ച് നടക്കുന്ന പി എസ് ജിയുടെ പ്രീ സീസൺ ടൂറിലേക്കുള്ള ടീമിൽ നിന്നും കിലിയൻ എംബാപ്പെയെ ഒഴിവാക്കുകയും ചെയ്തു.പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് മുഖേന രാജ്യത്തെ ഏറ്റവും വലിയ നാല് ക്ലബ്ബുകളുടെ നിയന്ത്രണത്തിലുള്ള സൗദി സർക്കാ ഹിലാലിൽ ചേരാൻ 24-കാരന് ഒരു വലിയ ഓഫർ നൽകാൻ തയ്യാറാണെന്ന് ഫ്രാൻസിലെ ഫുട് മെർകാറ്റോ റിപ്പോർട്ട് ചെയ്തു. എംബാപ്പയെ നിലനിർത്താൻ PSG അവതരിപ്പിച്ച 10 വർഷത്തിനിടയിൽ 100 കോടി യൂറോ (1.11 ബില്യൺ ഡോളർ) മറികടക്കുന്ന ഓഫർ കൊടുക്കാനും സൗദി ക്ലബ് തയ്യാറാണ്.
🚨💣 NEW: Al-Hilal are offering Kylian Mbappe a €400m contract, with a €200m fee to PSG. In this deal, the Saudi club would let Mbappe join Real Madrid in 2024. @FabriceHawkins pic.twitter.com/Pcfbpy5tmY
— Madrid Xtra (@MadridXtra) July 22, 2023
എന്നാൽ സൗദി അറേബ്യയേക്കാൾ കൂടുതൽ റയൽ മാഡ്രിഡിലെ ഓഫറാണ് എംബാപ്പയെ കൂടൊരുത്തൽ പ്രലോഭിപ്പിക്കുന്നതെന്ന് ഫ്രാൻസിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.റിയാദ് ആസ്ഥാനമായുള്ള ടീം എംബാപ്പെക്ക് രണ്ട് സീസണുകളിലായി 400 മില്യൺ യൂറോയും ഒപ്പം ഒപ്പിടാൻ 200 മില്യൺ യൂറോ ട്രാൻസ്ഫർ ഫീസും നൽകാൻ തയ്യാറാണ്. എംബപ്പേ തന്റെ കരാർ ജൂലൈ 31 ന് മുമ്പ് നീട്ടാൻ വിസമ്മതിച്ചാൽ അത് സ്വീകരിക്കാൻ PSG തയ്യാറാകുമെന്ന് ആർഎംസി സ്പോർട്ട് റിപ്പോർട്ട് ചെയ്തു.