‘2026 ലോകകപ്പില്‍ ക്രിസ്റ്റ്യാനോ കളിക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ ആവുന്നില്ല’ : അലക്സ് ഫെര്‍ഗൂസന്‍ | Cristiano Ronaldo

2024 യൂറോയ്ക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്തരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കണമെന്നാവശ്യവുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സർ അലക്സ് ഫെർഗൂസൺ.2026 ഫിഫ ലോകകപ്പ് വരെ കളിക്കുക എന്നത് ക്രിസ്റ്റ്യാനോയ്ക്ക് പ്രയാസമായിരിക്കും എന്നും യൂറോ 2024 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അവസാന പ്രധാനപ്പെട്ട ടൂര്‍ണമെന്റാവുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വേഗമേറിയതും കായികാധ്വാനം ആവശ്യമുള്ളതുമായൊരു ഗെയിമായി മാറിവരുകയാണ് ഫുട്ബോളെന്നും ഡിഫന്‍ഡര്‍മാരില്‍ നിന്നും വ്യത്യസ്തമാണ് ഫുട്ബോളില്‍ സ്ട്രൈക്കര്‍മാരുടെ കാര്യങ്ങളെന്നും ഫെര്‍ഗൂസന്‍ പറഞ്ഞു. പ്രായം കൂടുന്തോറും ഉയര്‍ന്ന നിലവാരത്തില്‍ കളിക്കുകയെന്നത് ഫുട്ബോളില്‍ പ്രയാസമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

“2026 ലോകകപ്പിൽ ക്രിസ്റ്റ്യാനോ കളിക്കുന്നത് എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല.വരും വർഷങ്ങളിൽ ഫുട്‌ബോൾ വേഗത്തിലാകും. പ്രായമാകുമ്പോൾ സ്‌ട്രൈക്കർമാർക്ക് ഉയർന്ന തലത്തിൽ കളിക്കുന്നത് ബുദ്ധിമുട്ടായിരിക്കും.ക്രിസ്റ്റ്യാനോ റൊണാൾഡോ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണ്, അദ്ദേഹത്തിന് മറ്റൊന്നും തെളിയിക്കാനുണ്ടെന്ന് ഞാൻ കരുതുന്നില്ല.ഒന്നോ രണ്ടോ കിരീടങ്ങൾ കൂടി നേടിയാൽ അദ്ദേഹത്തിന് വലിയ അർത്ഥമാക്കുന്നില്ല, കാരണം അദ്ദേഹത്തിന് അതുല്യമായ ഒരു കരിയർ ഉണ്ടായിരുന്നു”അലക്‌സ് ഫെർഗൂസൺ പറഞ്ഞു.

ആറു വട്ടം യൂറോ കപ്പ് കളിക്കുന്ന ലോകത്തെ ആദ്യ താരമെന്ന ഖ്യാതിയില്‍ക്കൂടി നില്‍ക്കുന്ന റൊണാള്‍ഡോയ്ക്ക് പക്ഷേ ഈ യൂറോ കപ്പ് നിര്‍ഭാഗ്യങ്ങളുടേതാവുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഗോളൊന്നും സ്കോര്‍ ചെയ്യാതെ പോകുന്ന ക്രിസ്റ്റ്യാനോയുടെ ആദ്യ യൂറോ കപ്പായതോടെയാണിത്. അവസാന 16-ൽ സ്ലോവേനിയയ്‌ക്കെതിരെ പെനാൽറ്റി നഷ്ടപ്പെടുത്തുകയും ചെയ്തു.

Rate this post
Cristiano Ronaldo