ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് , എതിരാളികൾ ഡൽഹി ക്യാപിറ്റൽസ് | IPL2024 | Rajasthan Royals
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. കൊൽക്കത്തയുടെ കയ്യിൽ നിന്നും ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവുമായാണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങുന്നത്. രാജസ്ഥാനെതിരെയുള്ള വിജയത്തോടെ പ്ലെ ഓഫ് സാദ്ധ്യതകൾ നിലനിർത്തുക എന്ന വലിയ ലക്ഷ്യമാണ് ആറാം സ്ഥനത്തുള്ള ഡൽഹിക്ക് ഉള്ളത്. ആദ്യ അഞ്ച് മത്സരങ്ങളിൽ നാലെണ്ണം പരാജയപ്പെട്ട ഡൽഹി മോശം അവസ്ഥയിലാണ് സീസൺ ആരംഭിച്ചത്.എന്നാൽ ഋഷഭ് പന്തിൻ്റെ നേതൃത്വത്തിലുള്ള ടീം ശക്തമായി തിരിച്ചു വരികയും അടുത്ത അഞ്ച് […]