എംഎസ് ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഇർഫാൻ പത്താൻ | MS Dhoni | IPL2024

പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിനിടെ ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ സ്റ്റാർ പ്ലേയർ എംഎസ് ധോണി 9-ാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ ഇറങ്ങിയതിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. ധർമ്മശാലയിൽ നടന്ന മത്സരത്തിൽ, തൻ്റെ ടി20 കരിയറിൽ ആദ്യമായി 9-ാം സ്ഥാനത്താണ് ധോണി ബാറ്റ് ചെയ്തത്.പേസർ ഹർഷൽ പട്ടേലിൻ്റെ പന്തിൽ ധോണിയുടെ ഇന്നിംഗ്സ് ഗോൾഡൻ ഡക്കോടെ അവസാനിച്ചു.

ധോണി ഉത്തരവാദിത്തം ഏറ്റെടുത്ത് ഓർഡർ ബാറ്റ് ചെയ്യാൻ വരണമെന്ന് പത്താൻ അഭിപ്രായപ്പെട്ടു. മത്സരത്തിൽ ചെന്നൈ ജയം സ്വന്തമാക്കിയെങ്കിലും ധോണി കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയിരുന്നു.ഓന്‍പതാമനായി ഇറങ്ങിയ ധോനിയുടെ തീരുമാനം തെറ്റായി പോയെന്നും ലോ ബാറ്റിങ് ഓര്‍ഡറില്‍ നന്നായി കളിക്കാനാകില്ലെന്നും അത് ഒരിക്കലും ടീമിനെ സഹായിക്കില്ലെന്നും പഠാന്‍ പറഞ്ഞു.

‘എംഎസ് ധോണി 9-ാം നമ്പറിൽ ബാറ്റ് ചെയ്യുന്നത്കൊണ്ട് ചെന്നൈയ്ക്ക് ഒരു ഗുണവും ഉണ്ടാകില്ല. അദ്ദേഹത്തിന് 42 വയസ്സാണ് പ്രായമെന്ന് എനിക്ക് അറിയാം. പക്ഷേ സീസണില്‍ മികച്ച ഫോമിലാണ് ധോണി. ടോപ്പ് ഓര്‍ഡറില്‍ ബാറ്റുചെയ്യാനുള്ള ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കണം. കുറഞ്ഞത് 4 മുതൽ 5 ഓവർ വരെ ബാറ്റ് ചെയ്യണം, അവസാന ഓവറിലേക്കോ അവസാന 2 ഓവറിലേക്കോ അദ്ദേഹം ബാറ്റ് ചെയ്യുന്നു. അത്കൊണ്ട് ചെന്നൈയ്ക്ക് യാതൊരു ഉപകാരവുമില്ല’ ഇര്‍ഫാന്‍ പറഞ്ഞു.

“ഇനിയുള്ള മത്സരങ്ങളില്‍ 90 ശതമാനത്തിലും ജയിച്ചാല്‍ മാത്രമാണ് ചെന്നൈയ്ക്ക് പ്ലേ ഓഫിലേക്ക് കടക്കാന്‍ സാധിക്കുക. ഫോമിലുള്ള സീനിയര്‍ താരമെന്ന നിലയില്‍ അദ്ദേഹം ബാറ്റിങ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങണം. മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ ധോണി നിര്‍ണായക പ്രകടനം കാഴ്ചവച്ചു,” ഇര്‍ഫാന്‍ പറഞ്ഞു.7 ഇന്നിംഗ്‌സുകളിൽ നിന്ന് 55 ശരാശരിയിലും 224.49 സ്‌ട്രൈക്ക് റേറ്റിലും 110 റൺസ് ആണ് ധോണി ഈ സീസണിൽ നേടിയത്.

Rate this post