പെനാൾട്ടി ഷൂട്ടൗട്ടിൽ ലെബനനെ വീഴ്ത്തി സാഫ് കപ്പ് ഫൈനലിൽ ഇടംപിടിച്ച് ഇന്ത്യ

ആവേശകരമായ പോരാട്ടത്തിൽ ലെബനനെ കീഴടക്കി സാഫ് കപ്പ് ഫൈനലിൽ ഇടംപിടിച്ച് ഇന്ത്യ. പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ വിജയം നേടിയെടുത്തത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിക്കാതെ വന്നതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീണ്ടത്. ലെബനൻ എടുത്ത ആദ്യ കിക്ക് തടഞ്ഞ ഗോൾ കീപ്പർ ഗുർപ്രീത് ആണ് ഇന്ത്യയുടെ വിജയ ശില്പി. 4 -2 നാണ് ഇന്നിതാ ഷൂട്ട് ഔട്ടിൽ ജയിച്ചത്.ബംഗ്ലാദേശിനെ കീഴടക്കിയെത്തിയ കുവൈറ്റ് ആണ് […]

രണ്ട് തവണ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ് ഇല്ലാതെ ഇന്ത്യയിൽ ലോകകപ്പ് നടക്കും

ഒരു കാലത്ത് ക്രിക്കറ്റ് ലോകത്ത് എതിരാളികളില്ലാതെ വാഴ്ന്നിരുന്ന വെസ്റ്റ് ഇൻഡീസിൻെറ ഇന്നത്തെ അവസ്ഥ വളരെ ദയനീയം തന്നെയാണ്. അവർ തകർച്ചയുടെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുകയാണ്.ചരിത്രത്തിലാദ്യമായി ലോകക്രിക്കറ്റില്‍ ഒരു കാലത്ത് അതികായന്മാരായിരുന്ന വെസ്റ്റിന്‍ഡീസ് ഇല്ലാത്ത ഏകദിന ലോകകപ്പാണ് ഇന്ത്യയില്‍ നടക്കുക എന്ന് ഉറപ്പായി. ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനോടും ദയനീയമായി പരാജയപെട്ടതോടെയാണ് വെസ്റ്റിന്‍ഡീസ് ഏകദിന ലോകകപ്പില്‍ നിന്ന് പുറത്തായത്.ഹരാരേ സ്പോര്‍ട്‌സ് ക്ലബില്‍ ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് സ്കോട്‌ലന്‍ഡ് നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് […]

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ മിഡ്ഫീൽഡർ യൂറോപ്യൻ ക്ലബ്ബിലേക്ക് |Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ യുവ മിഡ്ഫീൽഡർ വിബിൻ മോഹനൻ ഗ്രീക്ക് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ഒഎഫ്‌ഐ ക്രീറ്റിനൊപ്പം ഒരു മാസത്തെ പരിശീലനത്തിനായി ഗ്രീസിലേക്ക് പോയി.ഗ്രീക്ക് ഫുട്‌ബോളിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ്ബുകളിൽ ഒന്നാണ് ഒഎഫ്‌ഐ ക്രീറ്റ്. അവരുടെ പ്രീ-സീസണിൽ ചേരാൻ താരത്തിന് അവർ അവസരം നൽകിയിരിക്കുകയാണ്.വിബിന്റെ തീരുമാനത്തെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പൂർണ്ണഹൃദയത്തോടെ പിന്തുണയ്ക്കുന്നു, ഈ അനുഭവം അദ്ദേഹത്തിന്റെ പ്രൊഫഷണൽ കരിയർ രൂപപ്പെടുത്തുന്നതിൽ വിലമതിക്കാനാവാത്തതായിരിക്കുമെന്ന് വിശ്വസിക്കുന്നു,” ബ്ലാസ്റ്റേഴ്സ് പ്രസ്താവനയിൽ പറഞ്ഞു. 20-കാരൻ ക്ലബ്ബിന്റെ പ്രീ-സീസൺ തയ്യാറെടുപ്പുകളിൽ പൂർണ്ണമായും പങ്കെടുക്കുമെന്ന് […]

വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് സഞ്ജുവിനെ കൂടാതെ മറ്റൊരു മലയാളി കൂടി ഇന്ത്യൻ ടീമിൽ

ഏഷ്യ കപ്പ്, ലോകകപ്പ് എന്നീ മേജർ ടൂർണമെന്റുകളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ഇന്ത്യൻ ക്രിക്കറ്റ് ടീം വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് തയ്യാറെടുക്കുകയാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളും അടങ്ങിയ പരമ്പര മലയാളി ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം സ്പെഷ്യൽ ആണ്. ഒരു ഇടവേളക്ക് ശേഷം വീണ്ടും കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സഞ്ജു സാംസൺ ദേശീയ ടീമിന്റെ ജേഴ്സി അണിയാൻ തയ്യാറെടുക്കുകയാണ്. ഇപ്പോൾ, ഇത് കൂടാതെ മറ്റൊരു സന്തോഷ വാർത്തയാണ് മലയാളി ക്രിക്കറ്റ് […]

‘നാല് വിക്കറ്റുകൾ’ : ടി 20 യിൽ റെക്കോർഡ് നേട്ടവുമായി പാക് പേസർ ഷഹീൻ അഫ്രീദി |Shaheen Afridi

നോട്ടിംഗ്ഹാംഷെയറിനായി വെള്ളിയാഴ്ച രാത്രി നടന്ന വിറ്റാലിറ്റി ടി20 ബ്ലാസ്റ്റ് മത്സരത്തിൽ ലെഫ്റ്റ് ആം സീമർ ഷഹീൻ ഷാ അഫ്രീദി തന്റെ തകർപ്പൻ സ്പെല്ലിലൂടെ റെക്കോർഡ് ബുക്കുകളിൽ പ്രവേശിച്ചു.. രണ്ടാം ഇന്നിംഗ്‌സിൽ ആദ്യ ഓവർ എറിഞ്ഞ അഫ്രീദി നാല് വിക്കറ്റുകളും വീഴ്ത്തി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ഒരു ടി20 മത്സരത്തിന്റെ ഓപ്പണിംഗ് ഓവറിൽ നാല് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറായി താരം മാറി. ടി20 ബ്ലാസ്റ്റിൽ നോട്ടിംഗ്ഹാംഷെയറിന് വേണ്ടി കളിക്കുന്നതിനിടെയാണ് അദ്ദേഹം വാർവിക്ഷെയറിനെതിരെ ഈ നാഴികക്കല്ല് നേടിയത്.ഇടങ്കയ്യൻ താരം […]

‘ഇന്ത്യയ്‌ക്കായി എന്റെ അവസാന മത്സരം എപ്പോഴായിരിക്കുമെന്ന് എനിക്കറിയില്ല’ : വിരമിക്കലിനെക്കുറിച്ച് സുനിൽ ഛേത്രി|Sunil Chhetri

ഇന്ത്യൻ നായകനായ സുനിൽ ഛേത്രിക്ക് മുന്നിൽ ഇപ്പോഴും ഉയരുന്ന ചോദ്യമാണ് എപ്പോഴാണ് വിരമിക്കുന്നത് ? . എന്നാൽ എല്ലായ്‌പോഴും എന്നപോലെ സുനിൽ ഛേത്രി തന്റെ വിരമിക്കലിനെക്കുറിച്ചുള്ള ചർച്ചകൾ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഗെയിമിനോട് വിടപറയാൻ താൻ ഒരു ടൈംലൈനും നൽകിയിട്ടില്ലെന്ന് പറഞ്ഞു.ഛേത്രിക്ക് 38 വയസ്സുണ്ട്, പക്ഷേ ഇപ്പോഴും ഇന്ത്യൻ ആക്രമണത്തിന്റെ കുന്തമുനയായി തുടരുന്നു, നടന്നുകൊണ്ടിരിക്കുന്ന സാഫ് ചാമ്പ്യൻഷിപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് അദ്ദേഹം നേടിയ അഞ്ച് ഗോളുകൾ ഇതിന് തെളിവാണ്. “രാജ്യത്തിനായുള്ള എന്റെ അവസാന മത്സരം എപ്പോഴായിരിക്കുമെന്ന് എനിക്കറിയില്ല. എനിക്ക് […]

‘ഇന്ത്യ ഇത്തവണത്തെ ലോകകപ്പിന്റെ ഫൈനലിലെത്തില്ല’: പ്രവചനവുമായി ഗവാസ്ക്കർ | Sunil Gavaskar

2023ലെ ഏകദിന ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യൻ ടീം ജൂലൈ 13ന് വെസ്റ്റിൻഡീസിനെതിരായ പര്യടനം ആരംഭിക്കുന്നതോടുകൂടി ഇന്ത്യയുടെ ഏകദിന ലോകകപ്പിന്റെ തയ്യാറെടുപ്പുകൾക്ക് തുടക്കമാവും. ഇത്തവണ ഇന്ത്യൻ മണ്ണിൽ ലോകകപ്പ് നടക്കുന്നതിനാൽ തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകരൊക്കെയും. ഇതിനു മുൻപ് ഇന്ത്യൻ മണ്ണിൽ 50 ഓവർ ലോകകപ്പ് നടന്നപ്പോൾ ഇന്ത്യ ജേതാക്കളായിരുന്നു. എന്നിരുന്നാലും ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ഓസ്ട്രേലിയ തുടങ്ങിയ ടീമുകൾ ഇന്ത്യയ്ക്ക് ഇത്തവണ വെല്ലുവിളിയായിരിക്കും. ഇന്ത്യൻ പ്രീമിയർ ലീഗിലടക്കം കളിച്ച് പരിചയം വന്ന കളിക്കാരാണ് ഈ ടീമുകളുടെ ശക്തി. ലോകകപ്പിന്റെ ആവേശം […]

വിരാടും രോഹിതും അല്ല! 2023ലെ ഐസിസി ലോകകപ്പിൽ ഇന്ത്യയുടെ രണ്ട് പ്രധാന കളിക്കാർ ഇവരായിരിക്കും എന്ന് ക്രിസ് ഗെയ്ൽ

ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന 50 ഓവർ ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും.2013 ലെ ചാമ്പ്യൻസ് ട്രോഫി നേടിയതിന് ശേഷം ഇന്ത്യക്ക് ഐസിസി കിരീടം നേടാൻ സാധിച്ചിട്ടില്ല.അടുത്തിടെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 209 റൺസിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങി. ടൂർണമെന്റിനിടെ 35 വയസ്സ് തികയുന്ന വിരാട് കോഹ്‌ലിയുടെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് ഊഹാപോഹങ്ങൾ ഉയർന്നു വരികയും ചെയ്തു.2023 പതിപ്പിന് ശേഷം മറ്റൊരു ലോകകപ്പിൽ പങ്കെടുക്കാൻ കോഹ്‌ലിക്ക് കഴിവുണ്ടെന്ന് ക്രിസ് ഗെയ്ൽ വിശ്വസിക്കുന്നു. […]

മേസൺ മൗണ്ടിന് പിന്നാലെ മൂന്നു സൂപ്പർ താരങ്ങൾ കൂടി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് |Manchester United

ഈ സമ്മറിലെ ആദ്യ സൈനിംഗുമായി പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇംഗ്ലീഷ് മിഡ്‌ഫീൽഡർ മേസൺ മൗണ്ട് ചെൽസിയിൽ നിന്ന് യുണൈറ്റഡിൽ ചേർന്നു. മൊത്തം 60 മില്യൺ പൗണ്ട് നൽകിയാണ് 24കാരനായ താരത്തെ റെഡ് ഡെവിൾസ് സ്വന്തമാക്കിയത്. 5 വർഷത്തെ കരാറിലായിരിക്കും മേസൺ മൗണ്ട് യുണൈറ്റഡിലേക്ക് ചേക്കേറുക. 2028 വരെയാണ് കരാർ. ബ്ലൂസിനായി ഇതുവരെ കളിച്ച 129 മത്സരങ്ങളിൽ നിന്ന് മൗണ്ട് 27 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ചെൽസിക്കായി ആകെ കളിച്ച 35 മത്സരങ്ങളിൽ നിന്ന് […]

ആരുണ്ട് ഞങ്ങളെ തോൽപ്പിക്കാൻ :ജപ്പാനെ വീഴ്ത്തി ബ്രസീൽ

Brazil wins against Japan;ടോക്കിയോയിൽ നടന്ന ആവേശപോരാട്ടത്തിൽ ജപ്പാൻ എതിരെ മിന്നും ജയം സ്വന്തമാക്കി ബ്രസീൽ ടീം. നെയ്മറുടെ ഗോളിൽ 1-0നാണ് ജപ്പാൻ എതിരെ ബ്രസീലും സംഘവും ജയത്തിലേക്ക് എത്തിയത്. ഒരുവേള സമനിലയിലേക്ക് എന്നൊരു തോന്നൽ സൃഷ്ടിച്ച മത്സരത്തിൽ നെയ്മർ പെനാൽറ്റിയാണ് ബ്രസീലിന് മറ്റൊരു ജയം ഒരുക്കിയത്. ഇതോടെ ജപ്പാൻ എതിരെയുള്ള മികച്ച റെക്കോർഡ് നിലനിർത്താനും ബ്രസീൽ ടീമിന് സാധിച്ചു.ജപ്പാൻ എതിരെ തുടർച്ചയായ പതിമൂന്നാം ജയമാണ് ബ്രസീൽ ടീം നേടുന്നത്.കൊറിയക്കെതിരെ നേടിയ തകർപ്പൻ ജയത്തിന് ശേഷം ഇറങ്ങിയ […]