സൗദി അറേബ്യൻ ക്ലബ്ബുകൾ ചാമ്പ്യൻസ് ലീഗിൽ ഒരിക്കലും കളിക്കില്ലെന്ന് യുവേഫ പ്രസിഡന്റ്
അൽ-നാസറിനൊപ്പം ചാമ്പ്യൻസ് ലീഗിലേക്ക് മടങ്ങിവരുമെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതീക്ഷകൾ അസ്തമിചിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ സൗദി പ്രൊ ലീഗ് ക്ലബ്ബുകൾ കളിക്കുമെന്ന് വാർത്തകൾ യുവേഫ തള്ളിക്കളഞ്ഞിരിക്കുകയാണ്. സൗദി ക്ലബ്ബുകൾക്ക് ചാമ്പ്യൻസ് ലീഗിൽ ചേരാനാകില്ലെന്നും ‘യൂറോപ്യൻ ടീമുകൾക്ക് മാത്രം’ അനുമതി ലഭിക്കുകയുള്ളെന്നും യുവേഫ പ്രസിഡന്റ് പറഞ്ഞു.റൊണാൾഡോയുടെ അൽ-നാസറിനോ മറ്റ് സൗദി പ്രോ ലീഗ് ടീമുകൾക്കോ ചാമ്പ്യൻസ് ലീഗിലേക്ക് വൈൽഡ്കാർഡ് എൻട്രി ലഭിക്കാൻ സാധ്യതയുണ്ടെന്ന മുൻ മാധ്യമ റിപ്പോർട്ടുകൾ നിരസിച്ചുകൊണ്ട് യുവേഫ പ്രസിഡന്റ് അലക്‌സാണ്ടർ സെഫെറിൻ സൗദി അറേബ്യൻ ടീമുകൾ തങ്ങളുടെ […]