സൂപ്പർ യോർക്കറിൽ തന്റെ സ്റ്റമ്പ് തെറിപ്പിച്ച ഇഷാന്ത് ശർമക്ക് കയ്യടിച്ച് ആന്ദ്രേ റസ്സൽ | IPL2024 | Andre Russell

”കടുവയ്ക്ക് പ്രായമാകാം, പക്ഷേ ഇപ്പോഴും വേട്ടയാടാൻ അറിയാം” എന്നത് പ്രശസ്ത ബോളിവുഡ് ചിത്രമായ ‘ഭാരത്’ എന്ന സിനിമയിലെ പ്രശസ്തമായ ഒരു ഡയലോഗാണ്.ഇന്ത്യൻ ക്രിക്കറ്റിലെ ചില മുതിർന്ന താരങ്ങളെ സംബന്ധിച്ചിടത്തോളം ഇത് സത്യമായേക്കാം.മോഹിത് ശർമ്മയോ, ശിഖർ ധവാനോ, അല്ലെങ്കിൽ ഇപ്പോൾ ഇഷാന്ത് ശർമ്മയോ ആകട്ടെ, കരിയറിൻ്റെ സായാഹ്നത്തിലാണെങ്കിലും തങ്ങൾക്ക് ഇപ്പോഴും ചെയ്യാൻ കഴിയുന്നതെന്താണെന്ന് എല്ലാവരേയും ഓർമ്മിപ്പിക്കുകയാണ്.

ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള മത്സരത്തിൽ ഡൽഹി വെറ്ററൻ പേസർ ഇഷാന്ത് ശർമ്മ ആന്ദ്രേ റസ്സലിനെ പുറത്താക്കിയ മനോഹരമാ യോർക്കറിലൂടെ തനിക്ക് ഇനിയും പലതും ചെയ്യാനാവുമെന്ന് തെളിയിച്ചിരിക്കുകായണ്‌.18 പന്തിൽ 41 റൺസ് നേടിയ റസ്സലിനെ കണ്ണഞ്ചിപ്പിച്ച യോര്‍ക്കറിലാണ് ഇഷാന്ത് പുറത്താക്കിയത്.നടുവിലെയും കാലിലെയും സ്റ്റമ്പുകൾ ലക്ഷ്യമാക്കി 144 കി.മീ/മണിക്കൂർ ഡെലിവറിയുമായി ഇഷാന്ത് റസ്സലിനെ അമ്പരപ്പിച്ചു. സ്റ്റാമ്പുകൾ ഇളകിയപ്പോൾ റസ്സൽ പിച്ചിൽ മൂക്കും കുത്തി വീഴുന്നതാണ് കാണാൻ സാധിച്ചത്.

മത്സരത്തിലെ ഡൽഹി ക്യാപിറ്റൽസിൻ്റെ സാഹചര്യം കണക്കിലെടുത്ത് ഇഷാന്ത് ആഘോഷിച്ചില്ല.ഇഷാന്ത് അതേ ഓവറിൽ മറ്റൊരു വിക്കറ്റ് വീഴ്ത്തി, വെറും എട്ട് റൺസ് വിട്ടുകൊടുത്ത് ഐപിഎല്ലിലെ ഏറ്റവും ഉയർന്ന സ്കോർ നൈറ്റ് റൈഡേഴ്സിനെ തകർക്കാൻ അനുവദിച്ചില്ല.ഇഷാന്ത് ശര്‍മയുടെ ബൗളിങ് മികവിനു കൈയടിച്ചു മടങ്ങിയ വിന്‍ഡീസ് താരം ആന്ദ്രെ റസ്സലിന്റെ പ്രവൃത്തിയാണ് ആരാധകരെ ആകര്‍ഷിച്ചത്. ക്രീസില്‍ വീണു പോയ റസ്സൽ എഴുന്നേറ്റ് മടങ്ങുന്നതിനിടെയാണ് ഇഷാന്റിന്റെ ബൗളിങ് മികവിനു കയ്യടിച്ചത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ റണ്‍സിന്റെ 106 റണ്‍സിന്‍റെ കനത്ത പരാജയമാണ് റിഷഭ് പന്തും സംഘവും ഏറ്റുവാങ്ങിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 273 റണ്‍സിലേക്ക് ബാറ്റുവീശിയ ഡല്‍ഹി 17.2 ഓവറില്‍ 166 റണ്‍സിന് ഓള്‍ഔട്ടായി. സുനില്‍ നരൈന്റെ (85) വെടിക്കെട്ട് ഇന്നിങ്‌സാണ് കൊല്‍ക്കത്തയ്ക്ക് കരുത്തായത്. അംഗ്കൃഷ് രഘുവന്‍ശി (54), ആന്ദ്രേ റസ്സല്‍ (41), റിങ്കു സിങ് (26) എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി.അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ റിഷഭ് പന്തും (55) ട്രിസ്റ്റണ്‍ സ്റ്റബ്‌സും (54) ചെറുത്തുനിന്നതാണ് ഡല്‍ഹിയുടെ പരാജയഭാരം കുറച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് റിഷഭ് പന്ത് അര്‍ദ്ധ സെഞ്ച്വറി നേടുന്നത്.