ഇംഗ്ലണ്ടിനെതിരായ ടി20 ഐ പരമ്പരയുടെ ഉദ്ഘാടന മത്സരത്തിൽ ‘പ്ലെയർ ഓഫ് ദ മാച്ച്’ ആകുന്നത് താൻ സ്വപ്നം കണ്ടുവെന്ന് വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ആന്ദ്രെ റസ്സൽ വെളിപ്പെടുത്തി. ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസിനെ നാല് വിക്കറ്റിന് വിജയത്തിലെത്തിച്ചത് റസ്സലിന്റെ ഓൾ റൗണ്ട് പ്രകടനമാണ്.
ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒരു പോലെ തിളങ്ങിയ റസ്സൽ പ്ലയെർ ഓഫ് ദി അവാർഡ് സ്വന്തമാക്കി.റസ്സലും അൽസാരി ജോസഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 19.3 ഓവറിൽ 171 റൺസിന് പുറത്തായി. ബാറ്റിങ്ങിൽ റസ്സൽ 14 പന്തിൽ 29 റൺസ് നേടി പുറത്താവാതെ നിന്നു.15 പന്തിൽ 31 റൺസ് നേടിയ ക്യാപ്റ്റൻ റോവ്മാൻ പവലിനൊപ്പം ചേർന്ന് വിജയം പൂർത്തിയാക്കി.അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20യിൽ വിജയം നേടാൻ വെസ്റ്റ് ഇൻഡീസിന് സാധിക്കുകയും ചെയ്തു.തിരിച്ചുവരവിൽ ‘പ്ലെയർ ഓഫ് ദ മാച്ച്’ ആകുന്നത് താൻ സ്വപ്നം കണ്ടിരുന്നതായി മത്സരത്തിന് ശേഷം സംസാരിച്ച റസൽ വെളിപ്പെടുത്തി.
ബാർബഡോസിൽ 207.14 സ്ട്രൈക്ക് റേറ്റിൽ 29 നിർണായക റൺസ് നേടിയപ്പോൾ 19 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും റസ്സൽ വീഴ്ത്തി.“ജീവിതം വളരെ രസകരമാണ്, ഞാൻ വെസ്റ്റ് ഇൻഡീസ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, എനിക്ക് കോൾ അപ്പ് ലഭിച്ചതു മുതൽ 2 ആഴ്ച ഞാൻ സ്വപ്നം കണ്ടു. ആദ്യ മത്സരത്തിൽ തന്നെ മാൻ ഓഫ് ദ മാച്ച് ഞാനാകുമെന്ന് ഞാൻ സ്വപ്നം കണ്ടു.അതെങ്ങനെ സംഭവിക്കുമെന്ന് എനിക്കറിയില്ലെങ്കിലും ഞാൻ വിശ്വസിച്ചു. ഇന്ന് രാത്രി അത് സംഭവിച്ചു, ”റസ്സൽ പറഞ്ഞു.
A brilliant spell by Andre Russell on his T20I return 🔥
— ICC (@ICC) December 13, 2023
📝 #WIvENG | https://t.co/udBIlIjtW3 pic.twitter.com/dQq5dOpj7Y
4️⃣-0️⃣-1️⃣9️⃣-3️⃣
— Swapnil Vats (@iamswapnilvats) December 13, 2023
Making his return to T20 International cricket after a hiatus of over two years, Andre Russell marked the occasion with his best bowling performance for the West Indies.#AndreRussell #WIvENG #KKRpic.twitter.com/mJc5UiVdZr
പവലും റസ്സലും ചേർന്ന് 49 റൺസിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കി വെസ്റ്റ് ഇൻഡീസിന് വിജയം നേടിക്കൊടുത്തു.“റോവ്മാൻ പവലിനൊപ്പം, ബാറ്റ് ചെയ്യുന്നത് എല്ലായ്പ്പോഴും നല്ല അനുഭവമാണ്. അവൻ നിങ്ങളെ എല്ലാവിധത്തിലും പിന്തുണയ്ക്കുന്നു.ഒരു ക്യാപ്റ്റൻ എന്ന നിലയിൽ, ചില വലിയ ഹിറ്റുകൾക്കൊപ്പം അദ്ദേഹം ധാരാളം സംഭാവനകൾ നൽകുന്നു.ഡീപ്പായി ബാറ്റ് ചെയ്താൽ കളി അവസാനിപ്പിക്കാൻ കഴിയുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു, റസ്സൽ കൂട്ടിച്ചേർത്തു.
ഫിൽ സാൾട്ടും ക്യാപ്റ്റൻ ജോസ് ബട്ട്ലറും ഇംഗ്ലണ്ടിന് വിജയകരമായ തുടക്കം നൽകി.ആദ്യ ഓവറിൽ തന്നെ മൂന്ന് ബൗണ്ടറികളടക്കം 13 റൺസെടുത്ത സാൾട്ട് ഇംഗ്ലണ്ടിനെ 4.5 ഓവറിൽ 50 റൺസിൽ എത്തിച്ചു.ഏഴാം ഓവറിൽ സാൾട്ടിനെ പുറത്താക്കി റസ്സൽ 77 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് തകർത്തു.കെൻസിംഗ്ടൺ ഓവൽ പിച്ചിലെ ഏറ്റവും ഫലപ്രദമായ ഡെലിവറി വേഗത കുറഞ്ഞ പന്താണെന്ന് റസ്സൽ കണ്ടെത്തി.ആ തിരിച്ചറിവ് വെസ്റ്റ് ഇൻഡീസിന്റെ ഭാഗ്യം മാറ്റാൻ സഹായിച്ചു.
Roaring come back from Andre Russell in International Cricket#ENGvsWIpic.twitter.com/JApMjgZto1
— Don Cricket 🏏 (@doncricket_) December 13, 2023