2022 ലെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസുമായുള്ള മത്സരത്തിൽ ജസ്പ്രീത് ബുംറയ്ക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിട്ട ഇംഗ്ലണ്ട് സ്റ്റാർ ഫാസ്റ്റ് ബൗളർ ടൈമൽ മിൽസ് ഇന്ത്യൻ താരത്തെ പ്രശംസിച്ചു. 2023 ഡിസംബറിൽ ഇംഗ്ലീഷ് ടീമിനായി അവസാനമായി കളിച്ച മിൽസിന്റെ അഭിപ്രായത്തിൽ, മൂന്ന് ഫോർമാറ്റുകളിലും ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ് 31 കാരനായ ബുംറ.
ഇന്ത്യൻ ടീമിൻ്റെ മുൻനിര ഫാസ്റ്റ് ബൗളറായ ജസ്പ്രീത് ബുംറ 2016ൽ ഇന്ത്യൻ ടീമിനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു , ഇതുവരെ 45 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 205 വിക്കറ്റുകളും 89 ഏകദിനത്തിൽ നിന്നും 149 വിക്കറ്റുകളും 78 ടി20 മത്സരങ്ങളിൽ നിന്നും 89 വിക്കറ്റുകളും നേടിയിട്ടുണ്ട്.അന്താരാഷ്ട്ര ക്രിക്കറ്റിൽ മൊത്തത്തിൽ 450 വിക്കറ്റുകളോളം അദ്ദേഹം നേടിയിട്ടുണ്ട്.തൻ്റെ ഫോമിൻ്റെ കൊടുമുടിയിൽ എത്തിയ ബുംറ മൂന്ന് ഫോർമാറ്റുകളിലും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. പ്രത്യേകിച്ച് ഓസ്ട്രേലിയൻ ടീമിനെതിരായ അഞ്ച് മത്സരങ്ങളുടെ ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരയിൽ 32 വിക്കറ്റ് വീഴ്ത്തി മാൻ ഓഫ് ദ സീരീസ് പുരസ്കാരം നേടി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ 400-ലധികം വിക്കറ്റുകൾ നേടിയ ബുംറയെ വിലപ്പെട്ട ഒരു ആസ്തിയായിട്ടാണ് മിൽസ് കാണുന്നത്, അദ്ദേഹത്തെ സ്വന്തമാക്കാൻ ഏതൊരു ടീമിനും ഭാഗ്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.“ജസ്പ്രീത് തീർച്ചയായും മൂന്ന് ഫോർമാറ്റുകളിലും ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ്. ടെസ്റ്റ് ക്രിക്കറ്റിലും 50 ഓവർ ക്രിക്കറ്റിലും ടി20യിലും അദ്ദേഹം ഒരു പ്രത്യേക ബൗളറാണ്.മുംബൈയിൽ അദ്ദേഹത്തോടൊപ്പം സമയം ചെലവഴിച്ചതും കളത്തിനകത്തും പുറത്തും അദ്ദേഹത്തോട് സംസാരിച്ചതും ഞാൻ ശരിക്കും ആസ്വദിച്ചു. അദ്ദേഹത്തെ സ്വന്തമാക്കിയ ഏതൊരു ടീമും വളരെ ഭാഗ്യവാനാണ്. കളിയുടെ എല്ലാ ഘട്ടങ്ങളിലും അദ്ദേഹം മികച്ച ബൗളറാണ്,” മിൽസ് പറഞ്ഞു.
45 Matches 205 wickets at an avg of just 19.40. Jasprit Bumrah is a modern day 🐐
— KohliSensual (@Kohlisensual05) January 10, 2025
All Wickets of Jasprit Bumrah in Tests till nowpic.twitter.com/NY1tHtNok4
“അദ്ദേഹം തീർച്ചയായും വിലപ്പെട്ട ഒരു ആസ്തിയാണ്, നിങ്ങൾ അദ്ദേഹത്തെ പരിപാലിക്കേണ്ടതുണ്ട്. ദീർഘകാലത്തേക്ക് അദ്ദേഹത്തെ മികച്ച നിലയിൽ നിലനിർത്താൻ ഇടയ്ക്കിടെ വിശ്രമം നൽകേണ്ടതുണ്ടെങ്കിൽ, അവർ അത് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം വ്യക്തമായും ഒരു മികച്ച ബൗളറാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.ബുംറയ്ക്ക് പുറംവേദന അനുഭവപ്പെടുന്നുണ്ട്, അതിനാൽ, ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലും 2025 ലെ ചാമ്പ്യൻസ് ട്രോഫിയിലും അദ്ദേഹം പങ്കെടുക്കുന്നതിനെക്കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നു.