ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിലിക്കെതിരെ തകർപ്പൻ ജയവുമായി അര്ജന്റീന. എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് അര്ജന്റീന നേടിയത്.
അലക്സിസ് മാക് അലിസ്റ്റർ, ജൂലിയൻ അൽവാരസ്, പൗലോ ഡിബാല എന്നിവരുടെ രണ്ടാം പകുതിയിൽ നേടിയ ഗോളുകളുടെ പിൻബലത്തിൽ ആയിരുന്നു സ്വന്തമാ തട്ടകത്തിലെ അർജന്റീനയുടെ മിന്നുന്ന ജയം. പരിക്കേറ്റ ലയണൽ മെസ്സിയുടെയും വിരമിക്കൽ പ്രഖ്യാപിച്ച എയ്ഞ്ചൽ ഡി മരിയയുടെയും അഭാവത്തിൽ ഇറങ്ങിയ അര്ജന്റീന മത്സരത്തിൽ പൂർണ ആധിപത്യം പ്രകടിപ്പിച്ചു.
Pégale de donde se te cante las bolas Julian
— Argentinos Somos (@ArgentinoSomos) September 6, 2024
Que pedazo de gol
Que lo re parió Julian
Que lo re parió nene
83st Julian Alvarez#Argentina 🇦🇷 2 vs #Chile 🇨🇱 0#Eliminatorias2026 pic.twitter.com/OBmwn0adEb
ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും നേടാൻ അര്ജന്റീന സാധിച്ചിരുന്നില്ല. 48 ആം മിനുട്ടിൽ ഹൂലിയൻ അൽവാരസ് നൽകിയ പാസിൽ നിന്നും ലിവർപൂൾ മിഡ്‌ഫീൽഡർ മാക് അലിസ്റ്റർ ഗോൾ സ്കോറിങ്ങിനു തുടക്കമിട്ടു.84-ാം മിനിറ്റിൽ ഹൂലിയൻ അൽവാരസ് നേടിയ മികച്ചൊരു ഗോളിൽ അര്ജന്റീന ലീഡുയർത്തി.
PAULO DYBALA'S GOAL FOR ARGENTINA! 🇦🇷pic.twitter.com/AMELJZVcCU
— Roy Nemer (@RoyNemer) September 6, 2024
ഇഞ്ചുറി ടൈമിൽ പകരക്കാരനായ ഡിബാല അർജന്റീനയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. യോഗ്യത റൗണ്ടിൽ 7 മത്സരങ്ങൾ അവസാനിച്ചപ്പോൾ അര്ജന്റീന 18 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.ചൊവ്വാഴ്ച നടക്കുന്ന കോപ്പ അമേരിക്ക ഫൈനലിൻ്റെ റീമാച്ചിൽ അർജൻ്റീന കൊളംബിയക്കെതിരെ കളിക്കും.