അവസാന ഹോം മാച്ചില്‍ ഇരട്ടഗോളുകളുമായി ലയണൽ മെസ്സി , അർജന്റീനക്ക് ജയം :ചിലിക്കെതിരെ തകർപ്പൻ ജയവുമായി ബ്രസീൽ | Brazil | Argentina

മോണുമെന്റൽ സ്റ്റേഡിയത്തിലെ അർജന്റീന ആരാധകർക്കും അവരുടെ ഹീറോ ലയണൽ മെസ്സിക്കും മറക്കാൻ സാധികാത്ത മത്സരമായിരുന്നു വെനിസ്വേലക്കെതിരെ നടന്നത്. അര്ജന്റീന ജേഴ്സിയിൽ അവസാന ഹോം മത്സരമായി വിശേഷിപ്പിക്കപ്പെടുന്ന മത്സരത്തിൽ മെസ്സിയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ അര്ജന്റീന എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വെനിസ്വേലയെ പരാജയെപ്പെടുത്തി.

സ്വന്തം മണ്ണില്‍ അവസാനമായി കളിക്കാനിറങ്ങിയപ്പോള്‍ കണ്ണീരോടെയാണ് മുപ്പത്തെട്ടുകാരനായ മെസ്സി കളിക്കളത്തിലേക്ക് എത്തിയത്. 80,000 ത്തിലധികം ആരാധകര്‍ കരഘോഷത്തോടെ അദ്ദേഹത്തെ വരവേറ്റു.ലയണൽ മെസ്സി തന്റെ 113-ാമത്തെയും 114-ാമത്തെയും അർജന്റീന ഗോളുകൾ നേടി.ലൗട്ടാരോ മാർട്ടിനെസ് ആണ് അർജന്റീനയുടെ മൂന്നാം ഗോൾ നേടിയത്. മത്സരത്തിൽ 39 ആം മിനുട്ടിൽ മെസ്സി നേടിയ ഗോളിലൂടെ അര്ജന്റീന മുന്നിലെത്തി.

ജൂലിയന്‍ അല്‍വാരസ് നൽകിയ പാസിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ പിറന്നത്.76-ാം മിനിറ്റിലായിരുന്നു മാര്‍ട്ടിനസ്സിലൂടെ അര്‍ജന്റീനയുടെ രണ്ടാം ഗോള്‍. മെസ്സി ആരംഭിച്ച വേഗത്തിലുള്ള ആക്രമണം നിക്കോ ഗൊണ്‍സാലസ് ബോക്‌സിലേക്ക് വന്ന ക്രോസ് ലൗട്ടാരോ മാർട്ടിനെസ് ഹെഡറിലൂടെ ഗോളാക്കി മാറ്റി. 80-ാം മിനിറ്റില്‍ മറ്റൊരു മനോഹര നീക്കത്തിലൂടെ അല്‍മാഡയുടെ പാസില്‍നിന്ന് മെസ്സി മൂന്നാം ഗോൾ നേടി.ചൊവ്വാഴ്ച അര്ജന്റീന തങ്ങളുടെ അവസാന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇക്വഡോറിനെതിരെ ഏറ്റുമുട്ടും.

മറ്റൊരു മത്സരത്തിൽ അഞ്ചു തവണ ചാമ്പ്യന്മാരായ ബ്രസീൽ ചിലിയെ പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്നാലു ഗോളുകളുടെ വിജയമാണ് ബ്രസീൽ നേടിയത്. ബ്രസീലിനായി എസ്റ്റേവോ വില്ലിയൻ,ഗുയിമാറേസ്, പക്വെറ്റ എന്നിവർ ഗോൾ നേടി . ചെൽസിയുടെ 18 വയസ്സുള്ള സ്‌ട്രൈക്കർ എസ്റ്റേവോ 38 ആം മിനുറ്റിൽ നേടിയ ഗോളിൽ ബ്രസീൽ മുന്നിലെത്തി.ഒരു ബൈസിക്കിൾ കിക്കിലൂടെയാണ് അദ്ദേഹം ഗോൾ നേടിയത്.72-ാം മിനിറ്റിൽ ലൂക്കാസ് പാക്വെറ്റ ബ്രസീലിന്റെ രണ്ടാം ഗോൾ നേടി. 76 ആം മിനുട്ടിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നുള്ള മറ്റൊരു താരം ബ്രൂണോ ഗുയിമാറേസ് മൂന്നാം ഗോൾ നേടി വിജയം ഉറപ്പിച്ചു.