ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ഉറുഗ്വേയ്ക്കും ബ്രസീലിനുമെതിരായ നിർണായക മത്സരങ്ങൾ കളിക്കാൻ ഒരുങ്ങുകയാണ് ലോക ചാമ്പ്യന്മാരായ അര്ജന്റീന.ഈ മത്സരങ്ങൾ അർജന്റീനയുടെ 2026 ലോകകപ്പിനുള്ള യോഗ്യത ഉറപ്പാക്കും. ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തിന് വെറും 24 മണിക്കൂർ മുമ്പ് ഒരു പത്രസമ്മേളനത്തിൽ സംസാരിച്ച കോച്ച് ലയണൽ സ്‌കലോണി ടീമിന്റെ തയ്യാറെടുപ്പുകളെ അഭിസംബോധന ചെയ്തു, പ്രധാന കളിക്കാരുടെ അഭാവവും വളർന്നുവരുന്ന പ്രതിഭകൾക്ക് നൽകുന്ന അവസരങ്ങളും എടുത്തുകാണിച്ചു.
നിരവധി അഭാവങ്ങൾക്കിടയിലും ഉറുഗ്വേയ്‌ക്കെതിരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള തന്റെ ടീമിന്റെ കഴിവിൽ സ്‌കലോണി ആത്മവിശ്വാസം പ്രകടിപ്പിച്ചു.അതേ പത്രസമ്മേളനത്തിൽ, ലയണൽ മെസ്സിയും പൗലോ ഡിബാലയും പരിക്കുമൂലം രണ്ട് മത്സരങ്ങളിലും കളിക്കാതിരുന്നതിനെക്കുറിച്ച് സ്കലോണി അഭിപ്രായപ്പെട്ടു, അലജാൻഡ്രോ ഗാർണാച്ചോ, ജൂലിയൻ അൽവാരെസ്, ഗിയുലിയാനോ സിമിയോണി, സാന്റിയാഗോ കാസ്ട്രോ എന്നിവരെ മറികടന്ന് ബെഞ്ചാനിൻ ഡൊമിംഗ്വസിനെ തിരഞ്ഞെടുത്തതിനെക്കുറിച്ചും സംസാരിച്ചു.
“നിർഭാഗ്യവശാൽ, മെസ്സിക്ക് ഇവിടെ വരാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന് പരിക്കേറ്റു, അവസാന നിമിഷം വരെ ഞങ്ങൾ ഒരു വിധിക്കായി കാത്തിരിക്കുകയായിരുന്നു.“ഞാൻ അദ്ദേഹവുമായി സംസാരിച്ചുകൊണ്ടിരുന്നു. കുറച്ചുനാളായി അദ്ദേഹത്തിന്റെ അഡക്റ്ററുമായി ബന്ധപ്പെട്ട് സുഖമില്ല .മെസ്സി കളിയ്ക്കാൻ ഇല്ലാത്തത് ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്, കാരണം അദ്ദേഹം ഞങ്ങൾക്ക് എന്താണ് അർത്ഥമാക്കുന്നതെന്ന് ഞങ്ങൾക്കറിയാം” സ്കെലോണി പറഞ്ഞു.“ഇന്ന് കളിക്കേണ്ടത് യുവതാരങ്ങളാണെങ്കിൽ, അവർ കളിക്കും. ഞങ്ങൾക്ക് അതിൽ ഒരു പ്രശ്‌നവുമില്ല” പരിശീലകൻ കൂട്ടിച്ചേർത്തു.
Lionel Scaloni: "Unfortunately, Messi couldn’t be here. He got injured, and we were waiting until the last moment for a verdict.”
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 20, 2025
"I’ve been talking with him. He hasn’t been well with his adductor for a while. It’s a shame he’s not here because we know what he means for us." 🇦🇷 pic.twitter.com/v0zAwDG4lH
“ഇന്നലെ ഞാൻ പൗലോയുമായി (ഡിബാല) ചില സന്ദേശങ്ങൾ കൈമാറി. അദ്ദേഹത്തിന്റെ ഓപ്പറേഷനെക്കുറിച്ചുള്ള വാർത്ത ദുഃഖകരമായ വാർത്തയാണ്. ഞങ്ങൾക്ക്, കളിക്കാരനപ്പുറം, ആ വ്യക്തി വളരെ പ്രധാനമാണ്. അദ്ദേഹത്തിന് ഇവിടെ ഉണ്ടാകാൻ കഴിയാത്തത് ഞങ്ങളെ വേദനിപ്പിക്കുന്നു” പൗലോ ഡിബാലയുടെ പരിക്കിനെക്കുറിച്ച് ലയണൽ സ്കലോണി പറഞ്ഞു.