ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്ലേഓഫിന്റെ ആദ്യ പാദത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ അർജന്റീനിയൻ സ്‌ട്രൈക്കർ മൗറോ ഇക്കാർഡിയുടെ തകർപ്പൻ പ്രകടനത്തിൽ വിജയവുമായി തുർക്കിഷ് ക്ലബ് ഗലാറ്റസരെ. മോൾഡെയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഗലാറ്റസരെ പരാജയപ്പെടുത്തിയത്.
വിജയത്തോടെ തുർക്കി ചാമ്പ്യൻ നാല് വർഷത്തിന് ശേഷം ആദ്യമായി ലാഭകരമായ ഗ്രൂപ്പ് ഘട്ടത്തിലേക്ക് മടങ്ങുന്നതിന്റെ വക്കിലാണ്. എട്ടാം മിനുട്ടിൽ മാർട്ടിൻ എല്ലിങ്‌സെൻ നേടിയ ഗോളിൽ നോർവീജിയൻ ക്ലബ് മോൾഡെയാണ് ലീഡ് നേടിയത്. എന്നാൽ 25 ആം മിനുട്ടിൽ സെർജിയോ ഒലിവെരോ നേടിയ ഗോളിൽ ഗലാറ്റസരെ സമനില നേടി.
29 ആം മിനുട്ടിൽ യൂനസ് അക്ഗൺ വലത് വിങ്ങിൽ നിന്നും കൊടുത്ത പാസിൽ നിന്നും മനോഹരമായ ഷോട്ടിലൂടെ ഇക്കാർഡി ഗോൾ നേടി തുർക്കിഷ് ക്ലബിന് ലീഡ് നേടിക്കൊടുത്തു.ഈ സീസണിൽ മൂന്ന് ചാമ്പ്യൻസ് ലീഗ് പ്ലേഓഫ് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും ഒരു അസിസ്റ്റും രണ്ട് ലീഗ് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും ഇകാർഡി നേടി.രണ്ടാം പകുതിയുടെ തുടക്കത്തിൽ അഞ്ചാം മിനിറ്റിൽ മോൾഡെ സമനില ഗോൾ നേടി.
എന്നാൽ ഇഞ്ചുറി ടൈമിൽ ഇകാർഡിയുടെ പാസിൽ നിന്നും നോർവീജിയൻ മിഡ്‌ഫീൽഡർ ഫ്രെഡ്‌റിക് മിഡ്‌സ്‌ജോ ഗലാറ്റസരെയുടെ വിജയ ഗോൾ നേടി.രണ്ട് ടീമുകൾ തമ്മിലുള്ള റിട്ടേൺ ലെഗ് അടുത്ത ചൊവ്വാഴ്ച ഇസ്താംബൂളിലാണ്.