ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ തകർന്നടിഞ്ഞ് സൗത്ത് ആഫ്രിക്ക. 27. 3 ഓവറിൽ 116 റൺസ് എടുക്കുന്നതിനിടയിൽ സൗത്ത് ആഫ്രിക്ക ഓൾ ഔട്ടായി.അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍ എന്നിവരുടെ മാരക ബൗളിംഗാണ് ദക്ഷിണാഫ്രിക്കയുടെ അടിത്തറ ഇളക്കിയത്. 33 റൺസെടുത്ത ഫെഹ്‌ലുക്‌വായാണ് സൗത്ത് ആഫ്രിക്കയുടെ ടോപ് സ്‌കോറർ.ടോണി ഡെ സോര്‍സി 28 റൺസും നേടി. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിങ് 5 ഉം ആവേശ ഖാൻ 4 ഉം വിക്കറ്റ് നേടി
വാണ്ടറേഴ്സില്‍ ഇന്ത്യന്‍ പേസര്‍മാര്‍ തീ തുപ്പുന്നുന്ന ബൗളിങ്ങുമായി സൗത്ത് ആഫ്രിക്കൻ ബാറ്റർമാരെ വിറപ്പിച്ചു. രണ്ടാം ഓവറിലെ നാലും അഞ്ചും പന്തുകളില്‍ റീസാ ഹെന്‍ഡ്രിക്സിനെയും റാസി വാൻഡര്‍ ദസനെയും പൂജ്യരാക്ക് അര്‍ഷ്ദീപ് സിങ് മടക്കി . എട്ടാം ഓവറിൽടോണി ഡെ സോര്‍സിയേയും വീഴ്ത്തി അര്‍ഷ്ദീപ് വിക്കറ്റ് നേട്ടം മൂന്നാക്കി.22 പന്തില്‍ നിന്നുംരണ്ട് വീതം സിക്‌സും ഫോറും അടക്കം 28 റൺസാണ് താരം നേടിയത്.
Arshdeep is rocking at the Wanderers @StarSportsIndia
— ESPNcricinfo (@ESPNcricinfo) December 17, 2023
Tune in to the 1st #SAvIND ODI LIVE NOW | Star Sports Network #Cricket pic.twitter.com/Cw63MwsidY
സ്‌കോര്‍ 52ല്‍ നില്‍ക്കെ ദക്ഷിണാഫ്രിക്കയ്ക്ക് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ആറു റൺസെടുത്ത ഹെയ്ന്റിച് ക്ലാസനെ അര്‍ഷ്ദീപ് പുറത്താക്കി നാലാം വിക്കറ്റ് സ്വന്തമാക്കി. അഞ്ച് റണ്‍സെടുത്ത ക്ലാസനെ അര്‍ഷ്ദീപ് ബൗള്‍ഡാക്കി. പിന്നാലെ ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രത്തെ(12) ആവേശ് ഖാനും ബൗള്‍ഡാക്കി.തൊട്ടു പിന്നാലെ എത്തിയ വിയാന്‍ മള്‍ഡറെ താരം ഗോള്‍ഡന്‍ ഡക്കാക്കിയതോടെ സൗത്ത് ആഫ്രിക്ക 52 റൺസിന് 6 വിക്കറ്റ് എന്ന നിലയിലായി.ആവേശ് ഖാന്‍ പിന്നാലെ വിയാന്‍ മുള്‍ഡറെയും(0) കേശവ് മഹാരാജിനെയും(4) വീഴ്ത്തി സൗത്ത് ആഫ്രിക്കയെ കൂടുതൽ തകർച്ചയിലേക്ക് തള്ളിവിട്ടു.
Avesh too has FOUR @StarSportsIndia
— ESPNcricinfo (@ESPNcricinfo) December 17, 2023
Tune in to the 1st #SAvIND ODI LIVE NOW | Star Sports Network #Cricket pic.twitter.com/tQGNjkNTAN
ആന്‍ഡൈല്‍ ഫെഹ്‌ലുക്‌വായോയുടെ ബാറ്റിംഗ് സൗത്ത് ആഫ്രിക്കയെ 100 കടത്തി .26 ആം ഓവറിൽ 49 പന്തിൽ നിന്നും 3 സിക്‌സും രണ്ടു ഫോറും അടക്കം 33 റൺസെടുത്ത ഫെഹ്‌ലുക്‌വായെ വിക്കറ്റിന് മുന്നിൽ കുടുക്കി അര്‍ഷ്ദീപ് സിങ് അഞ്ചാം വിക്കറ്റ് സ്വന്തമാക്കി, സൗത്ത് ആഫ്രിക്ക 9 വിക്കറ്റിന് 101 എന്ന നിലയിലെത്തി.സ്കോർ 116 ൽ നിൽക്കെ 7 റൺസ് നേടിയ നന്ദ്രേ ബർഗറെ കുൽദീപ് യാദവ് പുറത്താക്കി.അർഷ്ദീപ് സിംഗ് 10 ഓവറിൽ 37 റൺസ് വഴങ്ങിയാണ് 5 വിക്കറ്റ് നേടിയത് , ആവേശ് ഖാൻ 8 ഓവറിൽ 27 റൺസിന് 4 വിക്കറ്റ് വീഴ്ത്തി.