ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിനത്തിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പേസറായിഅർഷ്ദീപ് സിംഗ്. ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയെ 116 റൺസിന് ഇന്ത്യ ചുരുട്ടി കൂട്ടിയപ്പോൾ അർഷ്ദീപ് 10 ഓവറിൽ 37 റൺസ് വഴങ്ങി 5 വിക്കറ്റ് സ്വന്തമാക്കി.
സുനിൽ ജോഷി, യുസ്വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ എന്നിവർക്ക് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിനത്തിൽ അഞ്ചു വിക്കറ്റ് നാലാമത്തെ ഇന്ത്യൻ ബൗളറായി 24 കാരനായ ഇടംകൈയൻ പേസ് ബൗളർ മാറി.ദക്ഷിണാഫ്രിക്കയിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളർ കൂടിയാണ് അർഷ്ദീപ്.2003 ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ആശിഷ് നെഹ്റ ആറു വിക്കറ്റ് നേടിയിരുന്നു. മറ്റൊരു ബൗളർ യുസ്വേന്ദ്ര ചാഹൽ ആണ്.
India's 🇦s pacers! 🫡#ArshdeepSingh #AveshKhan #SAvIND #Cricket #Sportskeeda pic.twitter.com/J36bOSRgR7
— Sportskeeda (@Sportskeeda) December 17, 2023
സ്വിംഗ് ബൗളിങ്ങിന് അനുയോജ്യമായ അവസ്ഥയിൽ ഇടംകൈയ്യൻ പേസർ തന്റെ റെക്കോർഡ് ബ്രേക്കിംഗ് സ്പെൽ ആരംഭിച്ചു. രണ്ടാം ഓവറിലെ നാലും അഞ്ചും പന്തുകളില്‍ റീസാ ഹെന്‍ഡ്രിക്സിനെയും റാസി വാൻഡര്‍ ദസനെയും പൂജ്യരാക്ക് അര്‍ഷ്ദീപ് സിങ് മടക്കി .എട്ടാം ഓവറിൽടോണി ഡെ സോര്‍സിയേയും വീഴ്ത്തി അര്‍ഷ്ദീപ് വിക്കറ്റ് നേട്ടം മൂന്നാക്കി.ആറു റൺസെടുത്ത ഹെയ്ന്റിച് ക്ലാസനെ അര്‍ഷ്ദീപ് പുറത്താക്കി നാലാം വിക്കറ്റ് സ്വന്തമാക്കി.ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ ആൻഡിലെ ഫെഹ്ലുക്വായോയെ സ്റ്റമ്പിന് മുന്നിൽ കുടുക്കിയാണ് അർഷ്ദീപ് തന്റെ ആദ്യ ഏകദിന ഫിഫർ പൂർത്തിയാക്കിയത്.
Arshdeep Singh opened his account in his fourth ODI match and how! 🥵#ArshdeepSingh #SAvIND #Cricket #Sportskeeda pic.twitter.com/3E6wSyp3y1
— Sportskeeda (@Sportskeeda) December 17, 2023
അർഷ്ദീപ് സിംഗ് – 2023-ൽ ജോഹന്നാസ്ബർഗിൽ 37-ന് 5
2018ൽ സെഞ്ചൂറിയനിൽ യുസ്വേന്ദ്ര ചാഹൽ 22ന് 05
രവീന്ദ്ര ജഡേജ – 2023ൽ കൊൽക്കത്തയിൽ 33ന് 5
സുനിൽ ജോഷി – 1999-ൽ നെയ്റോബിയിൽ 5-ന് 5