ധർമ്മശാലയിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിഗ്സിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച . മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 103 എന്ന നിലയിലാണ് .ഇന്ത്യക്കായി രവിചന്ദ്രന്‍ അശ്വിന് നാലും കുല്‍ദീപ് യാദവ് വിക്കറ്റും വീഴ്ത്തി.ഇന്ത്യന്‍ സ്കോറിനേക്കാള്‍ 156 റണ്‍സ് പിന്നിലാണ് ഇംഗ്ലണ്ട്. ആദ്യ ഇന്നിഗ്സിൽ 259 റൺസിന്റെ ലീഡാണ് ഇന്ത്യ നേടിയത്.
34 റൺസുമായി ജോ റൂട്ടാണ്ക്രീസിലുള്ളത്. ബെന്‍ ഡക്കറ്റ് (2), സാക് ക്രൗളി (0 ), ഒലീ പോപ്പ് (19) ,ജോണി ബെയർസ്റ്റോവ് (39 ), ബെൻ സ്റ്റോക്സ്( 2 ) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് ബെന്‍ ഡക്കെറ്റിനെ രണ്ട് റണ്‍സില്‍ നില്‍ക്കേ ബൗള്‍ഡാക്കി തുടങ്ങി. സാക്ക് ക്രോലി , ഓലീ പോപ് ,ബെൻ സ്റ്റോക്സ് എന്നിവരെയും അശ്വിന് മടക്കി.ജോണി ബെയ്ര്‍സ്റ്റോയെ കുല്‍ദീപ് വിക്കറ്റിന് മുന്നിൽ കുടുക്കി.
8 വിക്കറ്റ് നഷ്ടത്തിൽ 473 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 4 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ എല്ലാവരും പുറത്തായി. 30 റൺസ് നേടിയ കുൽദീപ് യാദവിനെ ജെയിംസ് ആൻഡേഴ്സൺ പുറത്താക്കി. 20 റൺസ് നേടിയ ബുംറയെ പുറത്താക്കി ഷൊഹൈബ് ബഷിർ അഞ്ചു വിക്കറ്റ് പൂർത്തിയാക്കുകയും ചെയ്തു. രോഹിത് ശര്‍മ്മ (103), മൂന്നാമന് ശുഭ്മാന്‍ ഗില്‍ (110) എന്നിവരുടെ സെഞ്ചുറികളാണ് ടീം ഇന്ത്യക്ക് മികച്ച സ്കോറൊരുക്കിയത്.
First ball magic knocks Stokes over AGAIN! 🤯 13th time lucky for Ashwin 😎#IDFCFirstBankTestSeries #BazBowled #INDvENG #JioCinemaSports pic.twitter.com/CIqMXIbI7h
— JioCinema (@JioCinema) March 9, 2024
യശസ്വി ജയ്സ്വാള്‍ (57), ദേവ്ദത്ത് പടിക്കല്‍ (65), സര്‍ഫറാസ് ഖാന് (56) എന്നിവര്‍ അര്‍ധസെഞ്ചുറികള്‍ നേടി. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 218 റൺസിന് പുറത്താക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നു.ഇന്ത്യക്കുവേണ്ടി കുല്‍ദീപ് യാദവ് അഞ്ചുവിക്കറ്റ് നേടി. 15 ഓവറില്‍ 72 റണ്‍സ് വിട്ടുനല്‍കിയാണ് കുല്‍ദീപിന്റെ നേട്ടം. 11.4 ഓവര്‍ എറിഞ്ഞ് 51 റണ്‍സ് വിട്ടുനല്‍കി അശ്വിന് നാല് വിക്കറ്റും നേടി.