ഇംഗ്ലണ്ടിനെതിരെയുള്ള അച്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കിടയിൽ മറ്റൊരു റെക്കോർഡ് സൃഷ്ടിക്കുന്നതിൻ്റെ വക്കിലാണ് ടീം ഇന്ത്യയുടെ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ടെസ്റ്റിൽ എലൈറ്റ് 500 ക്ലബിൽ എത്താൻ അശ്വിന് ഒരു വിക്കറ്റ് കൂടി വീഴ്ത്തിയാൽ മതിയാവും.ഹോം ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളറാകാൻ നാല് വിക്കറ്റ് കൂടി നേടിയാൽ മതി.അനിൽ കുംബ്ലെയുടെ റെക്കോർഡാണ് അശ്വിൻ മറികടക്കുക.
350 വിക്കറ്റുകൾ ആണ് സ്വന്തം നാട്ടിൽ കുംബ്ലെ നേടിയിട്ടുള്ളത്.അശ്വിൻ 346 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്താണ്.ഹോം ഗ്രൗണ്ടിൽ 265 വിക്കറ്റുകൾ നേടിയ വെറ്ററൻ സ്പിന്നർ ഹർഭജൻ സിങ്ങാണ് മൂന്നാം സ്ഥാനത്ത്.ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായി അശ്വിൻ മാറിയിരുന്നു. ഇംഗ്ലണ്ടിനെതിരെ 97 വിക്കറ്റുകൾ വീഴ്ത്തിയ അശ്വിൻ ബിഎസ് ചന്ദ്രശേഖറിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി.
IND vs ENG: Not Just 500th Wicket, R Ashwin Eyes Massive Anil Kumble Record In Rajkot Test https://t.co/C9CPznxJ1U
— Dharmender kumar (@dharmknl) February 13, 2024
രണ്ട് ടെസ്റ്റുകളിൽ നിന്ന് 36.33 ശരാശരിയിൽ ഒമ്പത് വിക്കറ്റുകളാണ് അശ്വിൻ വീഴ്ത്തിയത്. പരമ്പരയിൽ ഇതുവരെ നാല് വിക്കറ്റോ അഞ്ച് വിക്കറ്റോ നേടാനായിട്ടില്ല. ആദ്യ ടെസ്റ്റിലെ ഏഴ് വിക്കറ്റ് നേട്ടം ഉൾപ്പെടെ 24.57 ശരാശരിയിൽ 14 വിക്കറ്റുകളുള്ള ഇംഗ്ലണ്ടിൻ്റെ ടോം ഹാർട്ട്ലി അശ്വിനെക്കാൾ കൂടുതൽ വിക്കറ്റ് നേടിയിട്ടുണ്ട്.
ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടെങ്കിലും ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തിയ ഇന്ത്യ വിശാഖപട്ടണം ടെസ്റ്റിൽ 106 റൺസിന് വിജയിച്ച് പരമ്പര സമനിലയിലാക്കി.മൂന്നാം ടെസ്റ്റ് ഫെബ്രുവരി 15 ന് രാജ്കോട്ടിൽ ആരംഭിക്കും, നാലാമത്തെ ടെസ്റ്റ് ഫെബ്രുവരി 23 ന് റാഞ്ചിയിൽ ആരംഭിക്കും, പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മാർച്ച് 7 മുതൽ ധർമ്മശാലയിൽ നടക്കും.