പിങ്ക് ബോൾ ടെസ്റ്റിൽ ഒന്നാം ദിനം മത്സരം അവസാനിക്കുമ്പോൾ ആദ്യ ഇന്നങ്സിൽ ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് നേടിയിട്ടുണ്ട്. 20 റൺസുമായി മാർക്കോ ലബുഷഗ്നെയും 38 റൺസുമായി നഥാൻ മക്‌സ്വീനിയുമാണ് ക്രീസിലുള്ളത്. 35 പന്തിൽ രണ്ടു ഫോറുകൾ സഹിതം 13 റൺസെടുത്ത ഖവാജയെ, ജസ്പ്രീത് ബുമ്രയുടെ പന്തിൽ സ്ലിപ്പിൽ ക്യാപ്റ്റൻ രോഹിത് ശർമയാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്. ഇതോടെ, ഈ കലണ്ടർ വർഷം ടെസ്റ്റിൽ 50 വിക്കറ്റ് തികയ്ക്കുന്ന ആദ്യ താരമായി ബുമ്ര മാറി. ആദ്യ ഇന്നിംഗിൽ ഇന്ത്യ 180 റൺസിന് പുറത്തായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യക്ക് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ നഷ്‌ടമായി. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ യശസ്വി വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു.140.4 കിലോ മീറ്റര്‍ വേഗത്തില്‍ പറന്നെത്തിയ ഇന്‍സ്വിങ്ങറിലാണ് യശസ്വി വീണത്.യശസ്വി പുറത്തായ ശേഷം ക്രീസില്‍ ഒന്നിച്ച കെഎല്‍ രാഹുല്‍- ശുഭ്മാന്‍ ഗില്‍ സഖ്യം ഇന്നിങ്‌സ് നേരെയാക്കാന്‍ ശ്രമം നടത്തുന്നതിനിടെ സ്റ്റാര്‍ക്ക് വീണ്ടും ഇന്ത്യയെ പ്രഹരിക്കുകയായിരുന്നു.
Another battle of expressions in the #ToughestRivalry? IYKYK 😁
— Star Sports (@StarSportsIndia) December 6, 2024
Memers, do your thing now! 😅#AUSvINDOnStar 2nd Test 👉 LIVE NOW on Star Sports! | #AUSvINDOnStar pic.twitter.com/9qR1xjqbCL
രാഹുലിനെ സ്റ്റാര്‍ക്ക് ലാബുഷെയ്‌നിന്റെ കൈയില്‍ എത്തിച്ചു.64 പന്തിൽ നിന്നും 37 റൺസ് നേടിയ രാഹുലിനെ സ്റ്റാർക്ക് പുറത്താക്കി. പിന്നാലെ 7 റൺസ് നേടിയ കോലിയെയും സ്റ്റാർക്ക് പുറത്താക്കിയതോടെ ഇന്ത്യ 3 വിക്കറ്റു നഷ്ടത്തിൽ 77 എന്ന നിലയിലായി. 31 റൺസ് നേടിയ ഗില്ലിനെ ബോളണ്ട് പുറത്താക്കിയതോടെ ഇന്ത്യ 81 / 4 എന്ന നിലയിലായി.ഗില്ലിനെ സ്‌കോട്ട് ബോളണ്ട് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ചായക്ക് ശേഷം ഇന്ത്യക്ക് നായകൻ രോഹിത് ശർമയെ നഷ്ടമായി. 3 റൺസ് നേടിയ രോഹിതിനെ ബോളണ്ട് വിക്കറ്റിന് മുന്നിൽ കുടുക്കി.
പന്തും റെഡ്ഢിയും പിടിച്ചു നിന്നതോടെ ഇന്ത്യൻ സ്കോർ 100 കടന്നു. സ്കോർ 109ലെത്തിയപ്പോൾ 21 റൺസ് നേടിയ പന്തിനെ ഇന്ത്യക്ക് നഷ്ടമായി. നായകൻ പാറ്റ് കമ്മിൻസ് ആണ് പന്തിനെ പുറത്താക്കിയത്. അശ്വിനും റെഡിയും ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. അശ്വിൻ വേഗത്തിൽ സ്കോർ ചെയ്തു. എന്നാൽ സ്കോർ 141 ആയപ്പോൾ 22 പന്തിൽ നിന്നും 22 റൺസ് നേടിയ അശ്വിനെ ഇന്ത്യക്ക് നഷ്ടമായി ,മിച്ചൽ സ്റ്റാർക്കിന്റെ നാലാം വിക്കറ്റായി വെറ്ററൻ മാറി. ആ ഓവറിൽ തന്നെ ഹർഷിത് റാണയെയും സ്റ്റാർക്ക് പുറത്താക്കി. സ്കോർ 179 ൽ ബുംറയെ ഇന്ത്യക്ക് നഷ്ടമായി. 180 ആയപ്പോൾ റെഡ്ഢിയെ അവസാന വിക്കറ്റായി ഇന്ത്യക്ക് നഷ്ടമായി.