ബ്രിസ്ബെയ്ൻ ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് മൂന്നു വിക്കറ്റ് നഷ്ടം , ബുമ്രക്ക് രണ്ടു വിക്കറ്റ് | India | Australia

28 / 0 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായി.21 റൺസ് നേടിയ ഉസ്മാൻ ക്വാജയെ ജസ്പ്രീത് ബുംറ പുറത്താക്കി. സ്കോർ 38 ആയപ്പോൾ ഓസീസിന് രണ്ടാമത്തെ ഓപ്പണറെയും നഷ്ടമായി. 9 റൺസ് നേടിയ നഥാൻ മക്സ്വീനിയുടെ വിക്കറ്റും ബുംറ സ്വന്തമാക്കി.

മാർനസ് ലാബുഷാഗ്നെയും സ്റ്റീവ് സ്മിത്തും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും സ്കോർബോർഡിൽ 75 റൺസ് ആയപ്പോൾ ഓസ്ട്രലിയക്ക് മൂന്നാം വിക്കറ്റും നഷ്ടമായി.12 റൺസ് നേടിയ മാർനസ് ലാബുഷാഗ്നെയെ നിതീഷ് കുമാർ റെഡ്‌ഡി പുറത്താക്കി. നാലാം വിക്കട്ടിൽ ഒത്തുചേർന്ന ഹെഡും സ്മിത്തും ചേർന്ന് ഓസീസ് സ്കോർ 100 കടത്തി.ലഞ്ചിന്‌ പിരിയുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 104 ന്ന നിലയിലാണ് ആസ്‌ട്രേലിയ

ബ്രിസ്ബെയ്നിലെ ഗാബ്ബ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആദ്യ സെഷൻ മുതൽ മഴ കളിച്ചപ്പോൾ 13 ഓവർ മാത്രമെ ആദ്യ ദിനം കളിക്കാൻ സാധിച്ചുള്ളൂ. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു,രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യൻ ടീം ഇറങ്ങിയത്. പേസ് ബൗളർ ഹർഷിത് റാണക്ക് പകരം മറ്റൊരു പേസർ ആകാശ് ദീപ് ടീമിലെത്തി. ആർ. അശ്വിന് പകരം രവീന്ദ്ര ജഡേജയും ടീമിലെത്തി.

മൂന്ന് മത്സരത്തിലായി മൂന്ന് വ്യത്യസ്ത സ്പിന്നർമാരെയാണ് ഇന്ത്യ കളത്തിൽ ഇറക്കിയത്. ആദ്യ മത്സരത്തിൽ വാഷിങ്ടൺ സുന്ദർ കളിച്ചപ്പോൾ രണ്ടാം മത്സരത്തിൽ അശ്വിനെത്തുകയായിരുന്നു. ഇപ്പോഴിതാ മൂന്നാം മത്സരത്തിൽ ജഡേജയും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ ഇന്ത്യക്കും ആസ്ട്രേലിയക്കും ഈ പരമ്പര നിർണായകമാണ്.

Rate this post