ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 150 നു പുറത്ത്. 41 റൺസ് നേടിയ നിതീഷ് കുമാർ റെഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഓസ്ട്രേലിയക്ക് വേണ്ടി ജോഷ് ഹാസെൽവുഡ് നാലും കമ്മിൻസ് സ്റ്റാർക്ക് മിച്ചൽ മാർഷ് എന്നിവർ രണ്ടു വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്ക് വേണ്ടി പന്ത് 37 റൺസ് നേടി. പന്ത് – നിതീഷ് കുമാർ കൂട്ടുകെട്ടാണ് ഇന്ത്യയെ 100 കടത്തിയത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയെ ഓസീസ് ഫാസ്റ്റ് ബൗളർമാർ വെള്ളം കുടിപ്പിച്ചു. റൺസ് എടുക്കാൻ സാധിക്കാതെ ഇന്ത്യൻ ബാറ്റർമാർ കഷ്ട്ടപെട്ടു. തുടക്കത്തിൽ തന്നെ ഓപ്പണർ ജയ്സ്വാളിനെ ഇന്ത്യക്ക് നഷ്ടമായി.മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് ജയ്സ്വാളിന്റെ മടക്കം. എട്ട് പന്തുകള്‍ നേരിട്ടെങ്കിലും ഒരു റണ്ണുമെടുക്കാതെ പുറത്താവുകയായിരുന്നു.
പിന്നാലെ ദേവ്ദത്ത് പടിക്കലും പൂജ്യത്തിന് പുറത്തായി. ഹേസല്‍വുഡിന്റെ പന്തില്‍ അലക്സ് കരെയ്ക്ക് ക്യാച്ച് എടുത്തു പുറത്താക്കി.23 പന്തുകളാണ് പടിക്കല്‍ നേരിട്ടതെങ്കിലും ഒരു റൺസ് പോലും നേടാൻ സാധിച്ചില്ല. പിന്നാലെ അഞ്ചു റൺസ് നേടിയ വിരാട് കോലിയെയും ഇന്ത്യക്ക് നഷ്ടമായി. ഹാസെൽവുഡിന്റെ പന്തിൽ ക്വജ പിടിച്ചു പുറത്താക്കി. ഓപ്പണറായി ഇറങ്ങിയ രാഹുലിന് മാത്രമാണ് ഇന്ത്യൻ നിരയിൽ റൺസ് നേടാൻ സാധിച്ചത്. പിന്നാലെ അഞ്ചു റൺസ് നേടിയ കോലിയെ ജോഷ് ഹേസിൽവുഡ് പുറത്താക്കി.
ഓപ്പണറായിറങ്ങിയ രാഹുല്‍ നാലാമതായാണ് പുറത്തായത്. സ്റ്റാര്‍ക്കിനെ പന്തിൽ ആണ് പുറത്തായത്.വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴുമ്പോഴും 74 പന്തില്‍ 26 റണ്‍സുമായി ഒരുവശത്ത് വിക്കറ്റ് കാത്ത് വന്മതില് പോലെ നിന്ന കെ എല്‍ രാഹുലില്‍ ടീം പ്രതീക്ഷ പ്രകടിപ്പിച്ച സമയത്താണ് അപ്രതീക്ഷിത ഔട്ട്. സ്കോർ 59 ആയപ്പോൾ 11 റൺസ് നേടിയ ജുറലിനെ മിച്ചൽ മാർഷ് പുറത്താക്കി. പിന്നാലെ 4 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദറിനെയും മാർഷ് പുറത്താക്കി. ഏഴാം വിക്കറ്റിൽ പിടിച്ചു നിന്ന പന്ത് – നിതീഷ് കുമാർ കൂട്ടുകെട്ട് സ്കോർ 100 കടത്തി.
സ്കോർ 121 ആയപ്പോൾ ഇന്ത്യക്ക് ഏഴാം വിക്കറ്റ് നഷ്ടമായി. 78 പന്തിൽ നിന്നും 37 റൺസ് നേടിയ പന്തിനെ കമ്മിൻസ് പുറത്താക്കി. സ്കോർ 128 ആയപ്പോൾ ഇന്ത്യക്ക് എട്ടാം വിക്കറ്റ് നഷ്ടമായി.7 റൺസ് നേടിയ ഹർഷിത് റാണയെ ഹാസെൽവുഡ് പുറത്താക്കി. 8 റൺസ് നേടിയ ബുംറയെയും ഹാസെൽവുഡ് പുറത്താക്കിയതോടെ ഇന്ത്യ 9 / 144 എന്ന നിലയിലായി. 150 റൺസ് ആയപ്പോൾ അവസാന വിക്കറ്റും നഷ്ടമായി. 41 റൺസ് നേടിയ നിതീഷ് കുമാറിനെ കമ്മിൻസ് പുറത്താക്കി.