നിലവിൽ ടി20 ഫോർമാറ്റിലെ ഏറ്റവും മികച്ച കളിക്കാരൻ നിക്കോളാസ് പൂരനാണെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് | Nicholas Pooran
ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2025 ലെ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 70 റൺസ് നേടിയ ലഖ്നൗ സൂപ്പർ ജയന്റ്സ് താരം നിക്കോളാസ് പൂരനെ മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് പ്രശംസിച്ചു. നിലവിലെ സാഹചര്യത്തിൽ ഏറ്റവും മികച്ച ടി20 കളിക്കാരനായി ലോകകപ്പ് ജേതാവായ താരം പൂരനെ വിശേഷിപ്പിച്ചു. പൂരൻ തന്റെ ജീവിതത്തിലെ മികച്ച ഫോമിലാണ്. സൺറൈസേഴ്സ് ഹൈദരബാദിനെതിരെ 191 റൺസ് പിന്തുടരുന്നതിനിടെ വിൻഡീസ് താരം 70 (26) റൺസ് […]