Browsing author

Sumeeb Maniyath

എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

ടി20 ലോകകപ്പ് ടീമിൽ ശുഭ്മാൻ ഗില്ലിനും സഞ്ജു സാംസണിനും അവസരമില്ലേ? | T20 World Cup | Sanju Samson

ടി 20 ലോകകപ്പിൽ ലോവർ ഓർഡറിൽ സ്‌പെഷ്യലിസ്റ്റ് ബാറ്റർമാരെ ഉൾപ്പെടുത്താൻ ടീം ഇന്ത്യ തയ്യാറെടുക്കു ന്നതിനാൽ സഞ്ജു സാംസണിനും ശുഭ്‌മാൻ ഗില്ലിനും ടീമിൽ അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്. ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപനം ഉടൻ തന്നെയുണ്ടാവും.മെഗാ പ്രഖ്യാപനത്തിന് മുന്നോടിയായി 15 അംഗ ടീമിൽ ശുഭ്മാൻ ഗില്ലും സഞ്ജു സാംസണും ഇടം പിടിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഇത് പ്രാഥമികമായി ടീമിലെ മറ്റ് പ്രസക്തമായ കളിക്കാരുടെ സാന്നിധ്യം മൂലമാണ്.ഗില്ലും സാംസണും ഇതുവരെ ഐപിഎൽ 2024ൽ മികച്ച […]

‘സഞ്ജു സാംസൺ ഇന്ത്യക്ക് വേണ്ടി കളിച്ചില്ലെങ്കിൽ അത് സഞ്ജുവിന്റെയല്ല ഇന്ത്യയുടെ നഷ്ടമാണ്’ : ഗൗതം ഗംഭീർ | Sanju Samson

ഐപിഎൽ 2024 ൽ മികച്ച പ്രകടനമാണ് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ പുറത്തെടുത്തത്. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ തൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലും നടക്കുന്ന ടി 20 ലോകകപ്പിൽ സഞ്ജുവും ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ആരാധകർ. നിരവധി മുൻ ക്രിക്കറ്റ് താരങ്ങളും പണ്ഡിറ്റുകളും സാംസണെ ടീമിൽ ഉൾപ്പെടുത്താൻ പിന്തുണക്കുകയും ഇതിനകം ബിസിസിഐയോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ മെൻ്റർ ഗൗതം ഗംഭീറാണ് ഇപ്പോൾ സഞ്ജുവിനെ പിന്തുണച്ച് […]

‘വിരാട് കോഹ്‌ലിയെ ദൈവമാണെന്ന് ആളുകൾ കരുതുന്നത്’ : നവജ്യോത് സിംഗ് സിദ്ധു | Virat Kohli | IPL2024

തൻ്റെ സ്‌ട്രൈക്ക് റേറ്റിനെയും മധ്യ ഓവറുകളിൽ സ്പിന്നർമാരെ നേരിടാനുള്ള കഴിവില്ലായ്മയെക്കുറിച്ചും വിമർശനം ഉയർന്നു വന്നപ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ബാറ്റർ വിരാട് കോഹ്‌ലി ഒന്നും മിണ്ടിയില്ല. എന്നാൽ ഞായറാഴ്ച ബംഗളൂരു ടീം ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ചതിന് പിന്നാലെ കോലി വിമർശകർക്ക് നേരെ ആഞ്ഞടിച്ചു. മത്സരത്തിൽ കോഹ്‌ലി 44 പന്തിൽ 70 റൺസ് നേടി പുറത്താവാതെ നിന്നു. ബോക്‌സിൽ ഇരുന്നുകൊണ്ട് ‘വിദഗ്‌ദ്ധ അഭിപ്രായങ്ങൾ’ പറയുന്നവരെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. കഴിഞ്ഞ മത്സരത്തിന് ശേഷം മുൻ ഇന്ത്യൻ താരം […]

‘ചെറിയ ഗ്രൗണ്ടുകളും ഫ്ലാറ്റ് ട്രാക്കുകളും 250 പ്ലസ് ടോട്ടലുകൾ ഐപിഎല്ലിൽ സാധാരണമാക്കുന്നു’: മുഹമ്മദ് സിറാജ് | IPL2024

ചെറിയ ഗ്രൗണ്ടുകളും ഫ്ലാറ്റ് പിച്ചുകളും 250-പ്ലസ് ടോട്ടലുകൾ ഐപിഎല്ലിൽ സാധാരണമാക്കുന്നു എന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് യൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ പേസർ മുഹമ്മദ് സിറാജ്. ടി20 ക്രിക്കറ്റിൽ ബൗളർക്ക് ഒരു ആനുകൂല്യവും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഐപിഎൽ 2024-ൽ, ‘ഇംപാക്റ്റ് പ്ലെയർ’ നിയമവും ഫ്ലാറ്റ് വിക്കറ്റും പൂർണ്ണമായും ഉപയോഗപ്പെടുത്തി ബാറ്റർമാർ തീവ്ര ആക്രമണാത്മക സമീപനം പ്രയോഗിച്ചതിനാൽ 250 റൺസ് മാർക്ക് എട്ട് തവണയാണ് ഐപിഎല്ലിൽ മറികടന്നത്.”നോക്കൂ, ഇന്നത്തെ ക്രിക്കറ്റ് ശരിക്കും വ്യത്യസ്തമാണ്, ഇപ്പോൾ എല്ലാ രണ്ടാമത്തെ മത്സരത്തിലും 250-260 […]

‘റിഷഭ്‌ പന്തല്ല’ : ടി20 ലോകകപ്പിൽ സഞ്ജു സാംസൺ ആയിരിക്കും ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ | Sanju Samson

ഏകദേശം രണ്ട് ദിവസത്തിനുള്ളിൽ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ടർമാർ ഇന്ത്യയുടെ ടി20 ലോകകപ്പ് 2024 ടീമിനെ പ്രഖ്യാപിക്കുന്നതോടെ ആരാധകരുടെ നീണ്ട കാത്തിരിപ്പ് അവസാനിക്കും.ഐപിഎൽ പ്രകടനം ലോകകപ്പിനുള്ള സെലക്ഷനിൽ വലിയ സ്വാധീനം ചെലുത്തുമോ എന്നത് കണ്ടറിയണം. അന്താരാഷ്ട്ര പരിചയമില്ലാത്ത കളിക്കാരെ പരീക്ഷിക്കാൻ സെലക്ടർമാർക്ക് താൽപ്പര്യമില്ല എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ.സ്ക്വാഡ് ഏറെക്കുറെ തയ്യാറായിക്കഴിഞ്ഞു സെലക്ടർമാരും ഇന്ത്യൻ മാനേജ്മെൻ്റും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അത് ഉടൻ പുറത്തുവരും.ESPNcriinfo പ്രകാരം ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ മായങ്ക് യാദവിൻ്റെ പ്രകടനം മാത്രമാണ് […]

ബ്രയാൻ ലാറയുടെ ലോകകപ്പിനുള്ള ഇന്ത്യൻ ടി 20 ടീമിൽ ഇടം പിടിച്ച് സഞ്ജു സാംസൺ | Sanju Samson

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ 2024 ലെ ഐസിസി ടി20 ലോകകപ്പിനുള്ള തൻ്റെ 15 അംഗ ഇന്ത്യൻ ടീമിനെ വെളിപ്പെടുത്തിയിരിക്കുകയാണ്. വിരാട് കോലി, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ തുടങ്ങിയ സീനിയർ താരങ്ങൾക്കൊപ്പം മായങ്ക് യാദവ്, യശസ്വി ജയ്‌സ്വാൾ തുടങ്ങിയ യുവതാരങ്ങളും ലൈനപ്പിൽ ഉൾപ്പെടുന്നു. വിക്കറ്റ് കീപ്പർമാരായി സഞ്ജു സാംസണെയും റിഷബ് പന്തിനെയുമാണ് ലാറ തെരഞ്ഞെടുത്തത്. കെഎൽ രാഹുലിനെ ബ്രയാൻ ലാറ ഒഴിവാക്കി.കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ എന്നിവരെയാണ് സ്പിൻ ബൗളര്മാരായി തെരഞ്ഞെടുത്തത്. സ്പിൻ […]

‘6:41 മുതൽ 6:47 വരെ’ : വിൽ ജാക്ക്‌സിന് ഫിഫ്‌റ്റിയിൽ നിന്നും സെഞ്ചുറിയിലെത്താൻ വേണ്ടിവന്നത് ആറ് മിനുട്ട് മാത്രം | IPL2024

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ റോയൽസ് ചലഞ്ചേഴ്‌സ് ബംഗലൂരു താരം വിൽ ജാക്‌സിൻ്റെ കിടിലൻ ഇന്നിംഗ്‌സിനാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ കാണികൾ സാക്ഷ്യം വഹിച്ചത്.ജാക്ക്സ് തൻ്റെ ആദ്യ 17 പന്തിൽ 17 റൺസ് നേടി ഈ സമയം താരത്തിന്‍റെ ബാറ്റില്‍ നിന്നും ആകെ പിറന്നത് ഒരു ഫോര്‍ മാത്രം, 31 പന്തിൽ ഫിഫ്റ്റി തികച്ചു. എന്നാൽ അടുത്ത ആറ് മിനിറ്റിനുള്ളിൽ മത്സരത്തിൻ്റെ ഗതി തന്നെ മാറി.വൈകുന്നേരം 6:41 നും 6:47 നും ഇടയിൽ ജാക്ക് ഗുജറാത്ത് ബൗളര്മാരെ ഒരു […]

‘ഇത് വ്യത്യസ്തനായ സഞ്ജു സാംസണാണ്’: ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ റോയൽസ് ക്യാപ്റ്റൻ ഒന്നാം നിര വിക്കറ്റ് കീപ്പറായി വേണമെന്ന് നവജ്യോത് സിംഗ് സിദ്ദു | Sanju Samson

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ൽ മികച്ച ഫോമിലാണ് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ കളിച്ചികൊണ്ടിരിക്കുന്നത്.2024ലെ ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഒന്നോ രണ്ടോ ദിവസത്തിനകം പ്രഖ്യാപിക്കും. പരിമിതമായ സ്ലോട്ടുകൾക്കായി നിരവധി കളിക്കാർ നേരിട്ടുള്ള മത്സരത്തിലാണ്. ഋഷഭ് പന്തും സഞ്ജു സാംസണും വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി കടുത്ത മത്സരത്തിലാണ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം നവ്‌ജ്യോത് സിംഗ് സിദ്ധു സഞ്ജു സാംസണ് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ്.വരാനിരിക്കുന്ന ടി20 ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പർ റോളിലേക്ക് […]

ഐപിഎൽ ചരിത്രത്തിൽ ഈ വലിയ റെക്കോർഡ് നേടുന്ന ആദ്യ കളിക്കാരനായി എംഎസ് ധോണി | IPL2024 | MS Dhoni

ഐപിഎല്ലിൽ 150 വിജയങ്ങളുടെ ഭാഗമായ ആദ്യ കളിക്കാരനായി മാറിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ് ഇതിഹാസ താരം എംഎസ് ധോണി.ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്‌സിനെ 78 റൺസിന് സൂപ്പർ കിങ്‌സ് പരാജയപ്പെടുത്തിയിരുന്നു. ഈ മത്സരത്തിലെ വിജയത്തോടെയാണ് ധോണി ഈ നേട്ടം കൈവരിച്ചത്. 2008-ലെ ഉദ്ഘാടന പതിപ്പ് മുതൽ ടി20 ലീഗിൻ്റെ ഭാഗമായ എംഎസ് ധോണി ഐപിഎല്ലിൽ 259 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 5 കിരീടങ്ങളുമായി ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റനാണ് 42-കാരൻ. ഈ […]

‘ദേശ്പാണ്ഡെ’ : ചെപ്പോക്കില്‍ ഹൈദരാബാദിനെതിരേ മിന്നുന്ന ജയവുമായി ചെന്നൈ | IPL2024

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 78 റണ്‍സിന്റെ തകർപ്പൻ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്.ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു. റുതുരാജ് ഗെയ്ക്ക്‌വാദിന്റെ ഇന്നിം​ഗ്സാണ് ചെന്നൈയ്ക്ക് കരുത്ത് പകർന്നത്. 54 പന്തിൽ 98 റൺസെടുത്ത താരം അവസാന ഓവറിൽ പുറത്തായി. 10 ഫോറും മൂന്ന് സിക്സും സഹിതമാണ് റുതുരാജിന്റെ ഇന്നിം​ഗ്സ്. ഹൈദരാബാദിന്റെ മറുപടി 134 റൺസിൽ അവസാനിച്ചു. ഹൈദരാബാദ് നിരയിൽ ആർക്കും പിടിച്ചു […]